• Logo

Allied Publications

Americas
കാര്‍ അപകടങ്ങളില്‍ രണ്ട് മക്കളെ നഷ്ടമായ മാതാവ് നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു
Share
നോര്‍ത്ത് കരോലിന : കാര്‍ അപകടങ്ങളില്‍ രണ്ടു മക്കളെ നഷ്ടമായ മാതാവ് വീട്ടില്‍ വളര്‍ത്തുന്ന നായ്ക്കളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നോര്‍ത്ത് കരോലിനയിലെ ട്രീന പീഡ് (46) ആണ് ദാരുണമായി മരിച്ചത്. ജൂലൈ എട്ടിനായിരുന്നു സംഭവം. വീടിനു പിന്നിലുള്ള കൂട്ടില്‍ നിന്നും പുറത്തിറക്കിയ പിറ്റ് ബുള്‍ വിഭാഗത്തില്‍പ്പെടുന്ന നായ്ക്കളാണ് ട്രീനയെ കൂട്ടമായി ആക്രമിച്ചത്.

പുലര്‍ച്ചെ രണ്ടിനു ഇവരുടെ നിലവിളികേട്ടാണ് സമീപവാസികള്‍ ഓടിയെത്തിയത്. ഈ സമയം രണ്ട് പിറ്റ് ബുള്ളുകള്‍ ട്രീനയെ ആക്രമിക്കുകയായിരുന്നു. ശരീരം മുഴുവന്‍ കടിച്ചു കീറിയ അവസ്ഥയിലായിരുന്നു. ഉടന്‍ തന്നെ പോലീസിനെ വിളിച്ചു. കൗണ്ടി ആനിമല്‍ കണ്‍ട്രോള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി നായ്ക്കളുടെ ആക്രമണം അവസാനിപ്പിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. തുടര്‍ന്ന് വെടിയുതിര്‍ക്കുകയും ഒരെണ്ണത്തിനെ കൊല്ലുകയും രണ്ടാമത്തെ പിറ്റ് ബുള്ളിനെ ആനിമല്‍ കണ്‍ട്രോള്‍ വിഭാഗം പിടികൂടി ഷെല്‍റ്ററില്‍ അടയ്ക്കുകയും ചെയ്തു. നായ്ക്കളുടെ ഉടമസ്ഥര്‍ ആരെന്ന് വ്യക്തമല്ല.

ട്രീനയുടെ 14 വയസുള്ള ഒരു മകന്‍ 2017ല്‍ റോഡ് മുറിച്ച് കടക്കുമ്പാള്‍ കാറിടിച്ച് മരിക്കുകയായിരുന്നു. 24 വയസുള്ള മറ്റൊരു മകന്‍ ട്രെയ്‌ലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലും മരിച്ചിരുന്നു. ഈ മരണങ്ങളുടെ ആഘാതത്തില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പാണ് നായ്ക്കളുടെ ആക്രമണത്തില്‍ ട്രീന ക്രൂരമായി കൊല്ലപ്പെട്ടത്. സംസ്‌ക്കാരം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഇവരുടെ സുഹൃത്തുക്കള്‍ ഗോ ഫണ്ട് പേജ് തുടങ്ങിയിട്ടുണ്ട്.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ