• Logo

Allied Publications

Europe
ലിവൾപൂൾ തിരുനാൾ ഇന്ന് (ഞായറാഴ്ച)
Share
ലിവർപൂൾ : ലിവർപൂൾ ലിതർലാന്‍റ് ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ കത്തോലിക്കാ പള്ളിയിലെ ഇടവക മധ്യസ്ഥയായ പരിശുദ്ധ കന്യകാമറിയത്തിന്‍റേയും ഭാരത അപ്പസ്തോലനായ മാർതോമാശ്ലീഹായുടെയും തിരുനാൾ സംയുക്തമായി ഇന്ന് (ഞായറാഴ്ച) കൊണ്ടാടും.

പ്രധാന തിരുനാൾ ദിനമായ ഇന്ന് രാവിലെ പത്തിനു നടക്കുന്ന ആഘോഷമായ തിരുനാൾ റാസ കുർബാനക്ക് റവ ഡോ . ജോസഫ് കറുകയിൽ കാർമ്മികത്വം വഹിക്കും.റവ. ഫാ. ജിൻസൻ മുട്ടത്തുകുന്നേൽ OFM Cap തിരുനാൾ സന്ദേശം നൽകും. ഫാ ആൻഡ്രൂസ് ചെതലൻ, ഡീക്കൻ ജോയ്സ് ജെയിംസ് എന്നിവർ പങ്കെടുക്കും

തിരുനാളിന്‍റെ പ്രദക്ഷിണത്തിനു വേണ്ട മുത്തുകുടകളും കൊടികളും തിരുസ്വരൂപങ്ങൾ വഹിക്കുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തിരുനാൾ കമ്മിറ്റി അറിയിച്ചു. തിരുസ്വരൂപങ്ങൾ ഇടവകയിലെ യുവതീയുവാക്കൾ വഹിക്കും. (പ്രദക്ഷിണം ദേവാലയത്തിൽ പ്രവേശിക്കുന്നതോ ''ടെ സമാപന ശീർവ്വാദം. ശേഷം പള്ളി ഹാളിൽ എല്ലാവർക്കും സ്നേഹവിരുന്ന് ഉണ്ടായിരിക്കും.

തിരുനാളിന്‍റെ ഭാഗമായി ഇന്നലെ കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്‍റെ ഗാനമേള മിമിക്സ് നടന്നു. തിരുനാളിന്‍റെ വിജയത്തിനായി കൈക്കാരന്മാരായ ആന്‍റണി മടുക്കക്കുഴി, വർഗ്ഗീസ് ആലുക്ക, അനിൽ ജോസഫ്, ജനറൽ കൺവീനർ ജോളി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നതായി വികാരി ഫാ ആൻഡ്രൂസ് ചെതലൻ അറിയിച്ചു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്