• Logo

Allied Publications

Middle East & Gulf
നവകേരള നിർമ്മിതിയുടെ ഇടതുമാതൃക; കേളി ബത്ഹ ഏരിയ സെമിനാർ സംഘടിപ്പിച്ചു
Share
റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ പതിനൊന്നാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി നടക്കുന്ന ഒമ്പതാമത് ബത്ഹ ഏരിയ സമ്മേളനത്തിന്റെ ഭാഗമായി സെമിനാർ സംഘടിപ്പിച്ചു. ‘നവകേരള നിർമ്മിതിയുടെ ഇടതു മാതൃക’ എന്ന വിഷയത്തിൽ നടത്തിയ സെമിനാറിൽ ബത്ഹ ഏരിയ സാംസ്കാരിക കമ്മറ്റി അംഗം കെ ടി ബഷീർ മോഡറേറ്റർ ആയി. കേളി കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവും മലാസ് ഏരിയ പ്രസിഡന്റുമായ നൗഫൽ പൂവ്വകുറുശ്ശി സെമിനാർ ഉദ്ഘാടനം ചെയ്തു. സാംസ്‌കാരിക കമ്മിറ്റി അംഗം മൂസ കൊമ്പൻ പ്രബന്ധം അവതരിപ്പിച്ചു.

വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് നിരവധി പേർ ചർച്ചയിൽ പങ്കെടുത്തു. ആദ്യ ഇഎംഎസ് മന്ത്രിസഭ മുതൽ ഇപ്പോഴത്തെ തുടർ ഭരണം നടത്തുന്ന പിണറായി സർക്കാർ വരെ എത്തി നിൽക്കുന്ന മാറി മാറി വന്ന ഇടതു സർക്കാരുകൾ ഒട്ടനവധി പ്രതിസന്ധികളേയും എതിർപ്പുകളേയും മറികടന്നും ജനങ്ങളെ വിശ്വാസത്തിലെടുത്തുമാണ് ഇന്നത്തെ കേരളത്തിന്റെ വികസന കുതിപ്പിന് തുടക്കമിട്ടത്.

കേരളത്തിന്റെ വികസന കുതിപ്പിന് സങ്കുചിത രാഷ്ട്രീയം വെടിയണമെന്നും ലോകോത്തര നിലവാരത്തിലേക്ക് കേരളത്തെ എത്തിക്കാൻ ഒറ്റകെട്ടായ്‌ നീങ്ങണമെന്നും, ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ ഒരു സംസ്ഥാനമാണ് കേരളമെന്നത് കേന്ദ്ര ഭരണകൂടം ഓർക്കണമെന്നും കേരളത്തിന്റെ കുതിപ്പ് രാജ്യത്തിന്റെ കുതിപ്പ് തന്നെയാണെന്നും ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

കേളി രക്ഷാധികാരി കമ്മിറ്റി അംഗം സതീഷ് കുമാർ, കേളി സെക്രട്ടറി ടി ആർ സുബ്രഹ്മണ്യൻ, ജോയിന്റ് സെക്രട്ടറി സുരേഷ് കണ്ണപുരം, വൈസ് പ്രസിഡന്റ് സുരേന്ദ്രൻ കൂട്ടായി, ബത്ഹ ഏരിയ കമ്മിറ്റി പ്രസിഡന്‍റ് രാമകൃഷ്ണൻ, ഏരിയ കമ്മിറ്റി അംഗം വിനോദ് മലയിൽ, ഏരിയ രക്ഷാധികാരി കമ്മിറ്റി കൺവീനർ രജീഷ് പിണറായി എന്നിവർ സെമിനാറിന് അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു. ഏരിയ ജോയിന്റ് സെക്രട്ടറിയും കേന്ദ്ര സാംസ്‌കാരിക കമ്മിറ്റി അംഗവുമായ മുരളി കണിയാരത്ത് സെമിനാറിന് നന്ദി രേഖപ്പെടുത്തി.

കു​വൈ​റ്റ് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ മി​ലാ​ദ് കോ​ൺ​ഫ​റ​ൻ​സ് ഇ​ന്ന് മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ന​ബി​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് എ​ല്ലാ​വ​ർ​ഷ​വും ന​ട​ത്തി​വ​രാ​റു​ള്ള മു​ഹ​ബ്ബ​ത്തെ റ​സൂ​ൽ ന​ബി​ദി​ന മ​ഹാ​സ​മ്മേ​ള​നം വ്യാ​ഴം,
"കൊ​യ്ത്തു​ത്സ​വം' ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
അൽ ഐൻ: യുഎഇയിലെ അൽ ഐൻ സെ​ന്‍റ് ഡ​യ​നീ​ഷ്യ​സ്‌ ഓ​ർ​ത്ത​ഡോ​ക്സ്‌ ദേ​വാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ‌​ടി​പ്പി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ കൊ​യ്ത്തു​ത്
പാ​സ്കോ​സ് ഓ​ണാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി.
കു​വെെ​റ്റ് സി​റ്റി: പാ​സ്കോ​സ് (പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പൂ​ർ​വ വി​ദ്യാ​ർ​ഥി അ​സോ​സി​യേ​ഷ​ൻ) കു​വൈ​റ്റ് ചാ​പ്റ്റ​റി​ന്‍റെ ഓ​ണാ​ഘോ​ഷം "ഓ​ണോ​ത്സ
രാ​ജ്യ​സ​ഭ എം​പി മി​ഥി​ലേ​ഷ് കു​മാ​ർ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു.
ഷാ​ർ​ജ: യു​എ​ഇ​യി​ലെ​ത്തി​യ രാ​ജ്യ​സ​ഭ എം​പി മി​ഥി​ലേ​ഷ് കു​മാ​ർ ക​ത്തെ​രി​യ ഷാ​ർ​ജ​യി​ലെ യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സ​ന്ദ​ർ​ശി​ച്ചു.
ത​നി​മ വ​ടം​വ​ലി മ​ത്സ​രം: ടീ​മു​ക​ൾ​ക്കു​ള്ള ര​ജി​സ്ട്രേ​ഷ​ൻ ശ​നി​യാ​ഴ്ച വ​രെ.
കു​വൈ​റ്റ് സി​റ്റി: ഒ​ക്‌​ടോ​ബ​ർ 27ന് ​കു​വൈ​റ്റ്‌ ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ത​നി​മ കു​വൈ​ത്തി​ന്‍റെ 17ാമ​ത് ദേ​ശി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന