• Logo

Allied Publications

Europe
ബോറിസ്: ഒളിമ്പിക് സംഘാടന മികവില്‍ നിന്ന് രാജിയുടെ നാണക്കേടിലേക്ക്
Share
ലണ്ടന്‍: 2012ല്‍ ലണ്ടന്‍ ആതിഥ്യം വഹിച്ച ഒളിമ്പിക്സില്‍, നഗരത്തിന്‍റെ മേയര്‍ എന്ന നിലയില്‍ പ്രകടിപ്പിച്ച സംഘാടന മികവിലൂടെയാണ് ബോറിസ് ജോണ്‍സണ്‍ എന്ന പേര് ലോകം കാര്യമായി കേട്ടു തുടങ്ങിയത്. പിന്നീട് ബ്രെക്സിറ്റിന്‍റെ ശക്തനായ വക്താവ് എന്ന നിലയില്‍ രാജ്യത്തിന്‍റെ പ്രധാനമന്ത്രി പദത്തിലേക്കു നടന്നുകയറുമ്പോള്‍ പാര്‍ട്ടിയില്‍ ഏറെക്കുറേ അനിഷേധ്യനായ നേതാവായി മാറിക്കഴിഞ്ഞിരുന്നു ബോറിസ്.

എന്നാല്‍, പ്രധാനമന്ത്രിപദത്തിലിരുന്ന മൂന്നു വര്‍ഷം നാണക്കേടുകളുടേതു തന്നെയായിരുന്നു. കോവിഡ് സാഹചര്യം കൈകാര്യം ചെയ്യുന്നതിനു സ്വീകരിച്ച തീരുമാനങ്ങള്‍ ലോകത്തിനു മുന്നില്‍ യുഎസ് പ്രസിഡന്റായിരുന്ന ഡോണള്‍ഡ് ട്രംപിനും ബ്രസീലിന്റെ ജൈര്‍ ബോല്‍സനാരോയ്ക്കുമൊപ്പം നാണക്കേടിന്റെ നായകനാക്കി നിര്‍ത്തുകയായിരുന്നു ബോറിസിനെ.

രാജ്യത്ത് കടുത്ത ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ സ്വന്തം ഔദ്യോഗിക വസതയില്‍ മദ്യസത്കാരങ്ങള്‍ സംഘടിപ്പിച്ച വിവരം പുറത്തറിഞ്ഞതോടെ നാണക്കേട് പരകോടിയിലെത്തി. ഏറ്റവുമൊടുവില്‍ ലൈംഗികപീഡന പരാതികളുടെ നിഴലിലുള്ള ഒരാളെ പിടിച്ച് പാര്‍ട്ടി വിപ്പാക്കുകകൂടി ചെയ്തപ്പോള്‍ സ്വന്തം പാളയത്തില്‍ തന്നെ പട തുടങ്ങി. രണ്ടു പേരില്‍ തുടങ്ങിയ രാജി അവസാനം 60ല്‍ എത്തിയപ്പോഴേക്ക് ബോറിസിനു പിടിച്ചുനില്‍ക്കാന്‍ പറ്റാതായി.

വ്യാഴാഴ്ചമാത്രം ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്നു രാജി വച്ചത് എട്ടു പേരാണ്. ജോര്‍ജ് ഫ്രീമാന്‍, ഡാമിയന്‍ ഹിന്‍ഡ്സ്, ഹെലന്‍ വാട്ലി, ബ്രാന്‍ഡണ്‍ ലൂയിസ്, ജെയിംസ് കാട്രിഡ്ജ്, മൈക്കല്‍ ഡോണിലാന്‍, ഗയ് ഓപര്‍മാന്‍, ക്രിസ് ഫിലിപ് എന്നിവരാണ് മന്ത്രിസഭവിട്ടത്. പുതുതായി ചുമതല ലഭിച്ച 48 മണിക്കൂര്‍ തികയുംമുമ്പ് പദവിവിട്ട് മടങ്ങിയ മൈക്കല്‍ ഡോണിലാന്‍ ആണ് ഇവരില്‍ പുതുമുഖം.

ജോണ്‍സണ്‍ മന്ത്രിസഭയില്‍ വിവിധ പദവികളിലിരുന്ന 60 പേരാണ് ഇതോടെ മണിക്കൂറുകള്‍ക്കിടെ രാജിവെച്ചത്. ചാന്‍സലര്‍ ഋഷി സുനാകും, ഹെല്‍ത്ത് സെക്രട്ടറി സാജിദ് ജാവിദും രാജിവച്ചപ്പോള്‍ തന്നെ ജോണ്‍സന്റെ നില പരുങ്ങലിലായിരുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ ഓണം ആഘോഷിച്ചു.
വിയന്ന: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഓസ്ട്രിയ പ്രൊവിൻസ് ഓണം വര്‍ണാഭമായി ആഘോഷിച്ചു.
യൂറോയും ഡോളറും പൗണ്ടും കൂപ്പുകുത്തി, ഇന്ത്യന്‍ രൂപ തകര്‍ന്നു.
ലണ്ടന്‍: യുഎസ്എയില്‍ പലിശ നിരക്ക് ഇനിയും ഉയരാനുള്ള സാധ്യതയും സാമ്പത്തിക മാന്ദ്യവും യൂറോയുടെയും പൗണ്ടിന്റെയും മൂല്യം കുത്തനെ ഇടിഞ്ഞു.
മരിയൻ തീർഥാടന കേന്ദ്രമായ അയർലണ്ടിലെ നോക്കിലേക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർഥാടനം.
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ അയർലണ്ടിലെ പ്രശസ്തമായ മരിയൻ തീർഥ
യൂണിറ്റി സോക്കേഴ്‌സ് വാഴ്‌സോ 2022 ഫുട്‌ബോള്‍ മത്സരം സംഘടിപ്പിക്കും.
വാര്‍സോ: 2017ല്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷന്‍ (കെഇഎഫ്എഫ്) ഫുട്‌ബോള്‍ നെഞ്ചിലേറ്റിയ വാഴസോയിലെ ഒരുപറ്റം മലയാളി യുവാക്കളുടെ കൂട്ടായ്മയില്‍ രൂപീകൃതമായ യൂണിറ്
ശാലോം റ്റുഗെദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30ന് വിയന്നയില്‍.
വിയന്ന: ശാലോം മീഡിയയുടെ ആഭിമുഖ്യത്തില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന ത്രിദിന റ്റുഗദര്‍ കോണ്‍ഫറന്‍സ് സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്