ഒര്‍ലാന്‍ഡോ: ഫൊക്കാനയുടെ പത്തൊന്‍പതാമത് കണ്വന്ഷന് വര്‍ണ്ണാഭമായ തുടക്കം. കേരളാ കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണി എംപി ഭദ്രദീപം തെളിയിച്ച് കണ്വെന്ഷന് ഉദഘാടനം ചെയ്തു.ഡോ. ജോണ്‍ ബ്രിട്ടാസ് എം.പി മുഖ്യ പ്രഭാഷണം നടത്തി.
ചടങ്ങില്‍ ദീപിക അസോസിയേറ്റ് എഡിറ്ററും ഡല്‍ഹി ബ്യൂറോ ചീഫുമായ ജോര്‍ജ് കള്ളിവയലില്‍, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ്, സെക്രട്ടറി സജിമോന്‍ ആന്റണി, എക്സിക്യൂട്ടീവ് വൈസ് ചെയര്മാന് ജെയ്ബു കുളങ്ങര, ട്രഷറര്‍ സണ്ണി മറ്റമന, മുതിര്‍ന്ന നേതാക്കലായ ഡോ.മാമ്മന്‍ സി. ജേക്കബ്, പോള്‍ കറുകപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചടങ്ങില്‍ കിഡ്നി ഫൌണ്ടേഷന് ചെയര്മാന് ഫാ. ഡേവിസ് ചിറമേല്‍, മുന്‍ എംഎല്‍എ വി.പി. സചീന്ദ്രന്‍,പ്രഫ. മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, റോക്ക് ലാന്‍ഡ് കൗണ്ടി ലെജിസ്ലേറ്റര്‍ ആനി പോള്‍ സെക്രട്ടറി സജിമോന്‍ ആന്റണി , ട്രഷറര്‍ സണ്ണി മറ്റമന, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, വൈസ് പ്രസിഡന്റ് തോമസ് തോമസ്, അസോസിയേറ്റ് സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്, അസോസിയേറ്റ് ട്രഷറര്‍ വിപിന്‍ രാജ്, ജോജി തോമസ്, ബിജു ജോണ്‍, വനിതാ ഫോറം ചെയര്‍പേഴ്സണ്‍ ഡോ.കലാ ഷഹി, ഫൊക്കാന ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് ഫിലിപ്പോസ് ഫിലിപ്പ്, സെക്രെട്ടറി സജി പോത്തന് ,ഫൊക്കാന അഡൈ്വസറി ബോര്‍ഡ് ചെയര്മാന് ടി.എസ് ചാക്കോ, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
കണ്വെന്ഷന് നഗരിയായ മാറിയമ്മ പിള്ള നഗരിയെ കോരിത്തരിപ്പിച്ചുകൊണ്ടുള്ള വാദ്യമേളങ്ങളും , പുലികളിയും, മലയാളി മങ്കമാരുടെ തലപ്പൊലിയുടെ അകമ്പടിയോടെ കേരള തനിമയാര്‍ന്ന ഘോഷയാത്രയായിട്ടാണ് മുഖ്യാതിഥികളെ പ്രധാന വേദിയിലേക്ക് ആനയിച്ചത്.
കേരള നിയമസഭാ കൂടുന്നതിനാല്‍ മുഖ്യമന്ത്രി അടക്കം പല മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും കണ്‍വെന്‍ഷനില്‍ എത്തിച്ചേരാനായില്ല.
|