• Logo

Allied Publications

Americas
ഇൽഹാൻ ഒമറിന് ഇ മെയിലിലൂടെ വധഭീഷണി; പ്രതിയെ ഫെഡറൽ ജഡ്ജി ശിക്ഷിച്ചു
Share
റ്റാമ്പ (ഫ്ലോറിഡ)∙ മിനിസോട്ടായിൽ നിന്നുള്ള യുഎസ് കോൺഗ്രസ് അംഗം ഇൽഹാൻ ഒമറിനെതിരെ ഇ മെയിലിലൂടെ വധഭീഷണി മുഴക്കിയ പ്രതിയെ ഫെഡറൽ ജഡ്ജി ശിക്ഷിച്ചു. ഒമറിനെ കൂടാതെ മറ്റു മൂന്നു യുഎസ് കോൺഗ്രസ് വനിതാ അംഗങ്ങൾക്കും നേരെ ഇയാൾ ഇതേ ഭീഷണി മുഴക്കിയിരുന്നു.

അലക്സാൻഡ്രിയ ഒക്കേഷ്യ കോർട്ടസ് (ന്യൂയോർക്ക്), അയ്യാന പ്രസ്‍ലി (മാസ്സച്യുസെറ്റ്സ്), റഷിദാ റ്റായ്മ്പു (മിഷിഗൻ) എന്നിവരാണു മറ്റു മൂന്നുപേർ. ട്രംപിന്റെ അനുയായിയായ ഡേവിസ് ജോർജ് ഹന്നൻ (67) ആണു ശിക്ഷിക്കപ്പെട്ടത്. 7000 ഡോളർ ഫൈനും മൂന്നു വർഷത്തെ പ്രൊബേഷനും മാനസിക സബ്സ്റ്റൻസ് അബ്യൂസ് എന്നിവക്കുള്ള ചികിത്സയുമാണു കോടതി ശിക്ഷയായി വിധിച്ചത്.

മുൻപറഞ്ഞ കോൺഗ്രസ് അംഗങ്ങളുമായി യാതൊരു ബന്ധവും ഉണ്ടാകരുതെന്നു കോടതി കർശന നിർദേശം നൽകിയിട്ടുണ്ട്. 2019 ജൂലൈയിൽ ഈ അംഗങ്ങൾ നടത്തിയ വാർത്താസമ്മേളനത്തിൽ ട്രംപിനെതിരെ നിരവധി വിമർശനങ്ങൾ ഉയർത്തിയതാണ് ഇങ്ങനെ ഒരു ഭീഷണി അയയ്ക്കുന്നതിനു പ്രതിയെ പ്രേരിപ്പിച്ചത്.

ഏപ്രിൽ മാസം പ്രതി കുറ്റക്കാരനാണെന്നു കണ്ടെത്തുകയും ഇന്നലെ ശിക്ഷ വിധിക്കുകയുമായിരുന്നു. ഇത്തരം ഭീഷണികൾക്ക് സമൂഹത്തിൽ സ്ഥാനമില്ലെന്നു യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജ് കാതൻ കിംമ്പൾ പറഞ്ഞു.

ഇത്തരം കുറ്റകൃത്യങ്ങൾക്ക് 10 മാസം വരെ തടവുശിക്ഷ നൽകാവുന്നതാണ്. എന്നാൽ പ്രായവും, അനാരോഗ്യവും പരിഗണിച്ചു പ്രൊബേഷൻ മതി എന്ന ഓഫീസറുടെ അഭ്യർഥന മാനിച്ചാണു ശിക്ഷ വിധിച്ചതെന്നും ജഡ്ജി ചൂണ്ടികാട്ടി.

ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ
പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച