• Logo

Allied Publications

Americas
ഫൊക്കാന അന്താരാഷ്‌ട്ര കണ്‍വൻഷന് ഓർലാൻഡോയിൽ ഇന്നു തുടക്കം
Share
ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ: അ​​​​മേ​​​​രി​​​​ക്ക​​​​ൻ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളു​​​​ടെ ഫെ​​​​ഡ​​​​റേ​​​​ഷ​​​​നാ​​​​യ ’ഫൊ​​​​ക്കാ​​​​ന’ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ച​​​​തു​​​​ർ​​​​ദി​​​​ന ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ന് ജൂലൈ ഏഴ് വ്യാഴാഴ്ച തു​​​​ട​​​​ക്കമാകും.. ഫ്ളോ​​​​റി​​​​ഡ​​​​യി​​​​ലെ ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ​​​​യി​​​​ലു​​​​ള്ള ഹി​​​​ൽ​​​​ട്ട​​​​ണ്‍ ഡ​​​​ബി​​​​ൾ ട്രീ ​​​​ഹോ​​​​ട്ട​​​​ലി​​​​ൽ രാ​​​​ജ‍്യ​​​​സ​​​​ഭാം​​​​ഗ​​​​വും കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സ്​​​​എം ചെ​​​​യ​​​​ർ​​​​മാ​​​​നു​​​​മാ​​​​യ ജോ​​​​സ് കെ. ​​​​മാ​​​​ണി ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ൻ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും.

രാ​​​​ജ്യ​​​​സ​​​​ഭാം​​​​ഗ​​​​വും കൈ​​​​ര​​​​ളി ടി​​​​വി എം​​​​ഡി​​​​യു​​​​മാ​​​​യ ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ്, ദീ​​​​പി​​​​ക അ​​​​സോ​​​​സി​​​​യേ​​​​റ്റ് എ​​​​ഡി​​​​റ്റ​​​​റും ഡ​​​​ൽ​​​​ഹി ബ്യൂ​​​​റോ ചീ​​​​ഫു​​​​മാ​​​​യ ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ൽ, ഫാ. ​​​​ഡേ​​​​വി​​​​സ് ചി​​​​റ​​​​മേ​​​​ൽ, ഗോ​​​​പി​​​​നാ​​​​ഥ് മു​​​​തു​​​​കാ​​​​ട്, ഫൊ​​​​ക്കാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി​​​​മോ​​​​ൻ ആ​​​​ന്‍റ​​​​ണി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ക്കും.

സി​​​​നി​​​​മാ താ​​​​ര​​​​ങ്ങ​​​​ളും പ്ര​​​​ശ​​​​സ്ത ന​​​​ർ​​​​ത്ത​​​​കി​​​​മാ​​​​രു​​​​മാ​​​​യ പാ​​​​രീ​​​​സ് ല​​​​ക്ഷ്മി, അ​​​​നു​​​​ശ്രീ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രു​​​​ടെ നൃ​​​​ത്തം സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ കൊ​​​​ഴു​​​​പ്പു കൂ​​​​ട്ടും. മ​​​​ല​​​​യാ​​​​ളി മ​​​​ങ്ക സൗ​​​​ന്ദ​​​​ര്യ മ​​​​ൽ​​​​സ​​​​ര​​​​ത്തി​​​​നു നി​​​​ഷ ജോ​​​​സ് കെ. ​​​​മാ​​​​ണി വി​​​​ധി​​​​ക​​​​ർ​​​​ത്താ​​​​വാ​​​​കും. ചി​​​​രി​​​​യ​​​​ര​​​​ങ്ങ് ജോ​​​​ണ്‍ ബ്രി​​​​ട്ടാ​​​​സ് എം​​​​പി ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യും. ബ്രി​​​​ട്ടാ​​​​സും ജോ​​​​ർ​​​​ജ് ക​​​​ള്ളി​​​​വ​​​​യ​​​​ലി​​​​ലും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ മ​​​​ല​​​​യാ​​​​ളി മാ​​​​ധ്യ​​​​മ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രും മാ​​​​ധ്യ​​​​മ സെ​​​​മി​​​​നാ​​​​റി​​​​ൽ പ്ര​​​​സം​​​​ഗി​​​​ക്കും.

പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി​​​​മോ​​​​ൻ ആ​​​​ന്‍റ​​​​ണി, എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്ബു കു​​​​ള​​​​ങ്ങ​​​​ര, ട്ര​​​​ഷ​​​​റ​​​​ർ സ​​​​ണ്ണി മ​​​​റ്റ​​​​മ​​​​ന, ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ട്ര​​​​സ്റ്റി ചെ​​​​യ​​​​ർ​​​​മാ​​​​ൻ ഫി​​​​ലി​​​​പ്പോ​​​​സ് ഫി​​​​ലി​​​​പ്പ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് തോ​​​​മ​​​​സ് തോ​​​​മ​​​​സ്, അ​​​​സോ​​​​സി​​​​യേ​​​​റ്റ് സെ​​​​ക്ര​​​​ട്ട​​​​റി ഡോ. ​​​​മാ​​​​ത്യു വ​​​​ർ​​​​ഗീ​​​​സ്, മ​​​​റ്റു ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളാ​​​​യ ജോ​​​​ജി തോ​​​​മ​​​​സ്, വി​​​​പി​​​​ൻ രാ​​​​ജ്, ബി​​​​ജു ജോ​​​​ണ്‍, വ​​​​നി​​​​താ ഫോ​​​​റം ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണ്‍ ഡോ. ​​​​ക​​​​ലാ ഷാ​​​​ഫി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ന് നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും കാ​​​​ന​​​​ഡ​​​​യി​​​​ലെ​​​​യും എ​​​​ണ്‍പ​​​​തി​​​​ലേ​​​​റെ മ​​​​ല​​​​യാ​​​​ളി സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളെ പ്ര​​​​തി​​​​നി​​​​ധീ​​​​ക​​​​രി​​​​ച്ച് ആ​​​​യി​​​​ര​​​​ത്തി​​​​ലേ​​​​റെ പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലെ​​​​ത്തു​​​​മെ​​​​ന്ന് പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളു​​​​ടെ മു​​​​ഖ്യ നാ​​​​യ​​​​ക​​​​നാ​​​​യ ഫൊ​​​​ക്കാ​​​​ന പ്ര​​​​സി​​​​ഡ​​​​ന്‍റ് ജോ​​​​ർ​​​​ജി വ​​​​ർ​​​​ഗീ​​​​സ് പ​​​​റ​​​​ഞ്ഞു.

കോ​​​​വി​​​​ഡ് കാ​​​​ര​​​​ണം ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന ഓ​​​​ർ​​​​ലാ​​​​ൻ​​​​ഡോ സ​​​​മ്മേ​​​​ള​​​​നം ച​​​​രി​​​​ത്ര വി​​​​ജ​​​​യ​​​​മാ​​​​കു​​​​മെ​​​​ന്ന് തീ​​​​ർ​​​​ച്ച​​​​യാ​​​​ണെ​​​​ന്ന് എ​​​​ക്സി​​​​ക്യു​​​​ട്ടീ​​​​വ് വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ജെ​​​​യ്ബു കു​​​​ള​​​​ങ്ങ​​​​ര പ​​​​റ​​​​ഞ്ഞു. വ്യാ​​​​ഴം, വെ​​​​ള്ളി, ശ​​​​നി ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലെ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​നു ശേ​​​​ഷം ഫൊ​​​​ക്കാ​​​​ന പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ​​​​ക്കാ​​​​യി ഞാ​​​​യ​​​​റാ​​​​ഴ്ച പ്ര​​​​ത്യേ​​​​ക ക്രൂ​​​​യി​​​​സ് പ​​​​രി​​​​പാ​​​​ടി​​​​യും സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി സ​​​​ജി​​​​മോ​​​​ൻ ആ​​​​ന്‍റ​​​​ണി അ​​​​റി​​​​യി​​​​ച്ചു.

മെ​​​​ഗാ തി​​​​രു​​​​വാ​​​​തി​​​​ര, മോ​​​​ഹി​​​​നി​​​​യാ​​​​ട്ടം ക​​​​ഥ​​​​ക​​​​ളി ഫ്യൂ​​​​ഷ​​​​ൻ, നാ​​​​ട​​​​കം, ഗോ​​​​പി​​​​നാ​​​​ഥ് മു​​​​തു​​​​കാ​​​​ടി​​​​ന്‍റെ മാ​​​​ജി​​​​ക് ഷോ, ​​​​ചെ​​​​ണ്ട​​​​മേ​​​​ളം, താ​​​​ല​​​​പ്പൊ​​​​ലി, കേ​​​​ര​​​​ളീ​​​​യം, പാ​​​​ട്ടു​​​​പെ​​​​ട്ടി തു​​​​ട​​​​ങ്ങി​​​​യ ക​​​​ലാ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളും മ​​​​ല​​​​യാ​​​​ളി മ​​​​ങ്ക സൗ​​​​ന്ദ​​​​ര്യ മ​​​​ൽ​​​​സ​​​​രം, മാ​​​​ധ്യ​​​​മ സെ​​​​മി​​​​നാ​​​​ർ, സാ​​​​ഹി​​​​ത്യ സ​​​​മ്മേ​​​​ള​​​​നം, മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ സ​​​​മ്മേ​​​​ള​​​​നം, മോ​​​​ട്ടി​​​​വേ​​​​ഷ​​​​ണ​​​​ൽ സെ​​​​മി​​​​നാ​​​​ർ, ബി​​​​സി​​​​ന​​​​സ് മീ​​​​റ്റ്, പൊ​​​​തു​​​​സ​​​​മ്മേ​​​​ള​​​​നം, സ്പെ​​​​ല്ലിം​​​​ഗ് ബീ ​​​​മ​​​​ൽ​​​​സ​​​​രം, വ​​​​നി​​​​താ ഫോ​​​​റം, നൃ​​​​ത്തം, പെ​​​​യി​​​​ന്‍റിം​​​​ഗ്, പെ​​​​ൻ​​​​സി​​​​ൽ ഡ്രോ​​​​യിം​​​​ഗ്, ഉ​​​​പ​​​​ന്യാ​​​​സ ര​​​​ച​​​​ന, ചെ​​​​സ്, കാ​​​​ർ​​​​ഡ് ഗെ​​​​യിം​​​​സ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യാ​​​​ണ് പ​​​​തി​​​​ന​​​​ഞ്ചോ​​​​ളം കോ​​​​ണ്‍ഫ​​​​റ​​​​ൻ​​​​സ് ഹാ​​​​ളു​​​​ക​​​​ളി​​​​ലാ​​​​യി ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ഫൊ​​​​ക്കാ​​​​ന മേ​​​​ഖ​​​​ലാ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റു​​​​മാ​​​​രാ​​​​യ ബാ​​​​ബു സ്റ്റീ​​​​ഫ​​​​ൻ, ഡോ. ​​​​ജേ​​​​ക്ക​​​​ബ് ഈ​​​​പ്പ​​​​ൻ, തോ​​​​മ​​​​സ് കൂ​​​​വ​​​​ള്ളൂ​​​​ർ, അ​​​​ല​​​​ക്സാ​​​​ണ്ട​​​​ർ കൊ​​​​ച്ചു​​​​പു​​​​ര​​​​യ്ക്ക​​​​ൽ, സോ​​​​മോ​​​​ൻ സ​​​​ഖ​​​​റി​​​​യ, ഷാ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, മേ​​​​രി ഫി​​​​ലി​​​​പ്, ധീ​​​​ര​​​​ജ് പ്ര​​​​സാ​​​​ദ്, ഷാ​​​​ജി സാ​​​​മു​​​​വ​​​​ൽ കി​​​​ഷോ​​​​ർ പീ​​​​റ്റ​​​​ർ, ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ട്ര​​​​സ്റ്റി നേ​​​​താ​​​​ക്ക​​​​ളാ​​​​യ സ​​​​ജി പോ​​​​ത്ത​​​​ൻ, ബെ​​​​ൻ പോ​​​​ൾ, ഡോ. ​​​​മാ​​​​മ്മ​​​​ൻ സി. ​​​​ജേ​​​​ക്ക​​​​ബ്, മാ​​​​ധ​​​​വ​​​​ൻ ബി. ​​​​നാ​​​​യ​​​​ർ, ഏ​​​​ബ്ര​​​​ഹാം ഈ​​​​പ്പ​​​​ൻ, സ്റ്റാ​​​​ൻ​​​​ലി ഇ​​​​ത്തു​​​​ണ്ണി​​​​ക്ക​​​​ൽ, പോ​​​​ൾ ക​​​​റു​​​​ക​​​​പ്പ​​​​ള്ളി​​​​ൽ, ഫൗ​​​​ണ്ടേ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജോ​​​​ണ്‍ പി. ​​​​ജോ​​​​ണ്‍, ഓ​​​​ഡി​​​​റ്റ​​​​ർ​​​​മാ​​​​രാ​​​​യ വ​​​​ർ​​​​ഗീ​​​​സ് കെ. ​​​​ഉ​​​​ല​​​​ഹ​​​​ന്നാ​​​​ൻ, വ​​​​ർ​​​​ഗീ​​​​സ് ജേ​​​​ക്ക​​​​ബ് തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​രും സം​​​​ഘ​​​​ട​​​​ന​​​​യു​​​​ടെ വി​​​​വി​​​​ധ ന​​​​ഗ​​​​ര​​​​ങ്ങ​​​​ളി​​​​ലെ​​​​യും യു​​​​വ​​​​ജ​​​​ന, വ​​​​നി​​​​താ വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ​​​​യും നേ​​​​താ​​​​ക്ക​​​​ളും ഫൊ​​​​ക്കാ​​​​ന ക​​​​ണ്‍വ​​​​ൻ​​​​ഷ​​​​ന് സ​​​​ജീ​​​​വ നേ​​​​തൃ​​​​ത്വം ന​​​​ൽ​​​​കും.

ഫോ​മാ ടീം ​യു​ണൈ​റ്റ​ഡി​ന് ഫ്ലോ​റി​ഡ​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി.
ന്യൂ​യോ​ർ​ക്ക്: അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​ടെ സം​ഘ​ട​ന​യാ​യ ഫോ​മ​യു​ടെ ചു​മ​ത​ല​ക്കാ​രു​ടെ​യും എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ
ഇ​ന്ത്യ​ന്‍ എ​ന്‍​ജി​നീ​യേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ മാ​ന​സി​കാ​രോ​ഗ്യ സെ​മി​നാ​റു​ക​ള്‍ ന​ട​ത്തും.
ഷി​ക്കാ​ഗോ: അ​മേ​രി​ക്ക​ന്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് എ​ന്‍​ജി​നീ​യേ​ഴ്‌​സ് ഓ​ഫ് ഇ​ന്ത്യ​ന്‍ ഒ​റി​ജി​ന്‍റെ (എ​എ​ഇ​ഐ​ഒ) ഭാ​ര​വാ​ഹി​ക​ളും ഇ​ന്ത്യ​ന്‍ കോ​ണ്‍
ഒ​ഐ​സി​സി ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റ് ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട്ടി​ൽ ആ​ദ​രി​ച്ചു.
കോ​ന്നി: ഓ​വ​ര്‍​സീ​സ് ഇ​ന്ത്യ​ന്‍ ക​ള്‍​ച്ച​റ​ല്‍ കോ​ണ്‍​ഗ്ര​സ് ഗ്ലോ​ബ​ല്‍ പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യിം​സ് കൂ​ട​ലി​നെ ജ​ന്മ​നാ​ട
മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ പി.​പി. ചെ​റി​യാ​നെ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ്ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​മേ​രി​ക്ക​യ
ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.
ഡാ​ള​സ്: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് സം​ഘ​ടി​പ്പി​ച്ച പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം ഗം​ഭീ​ര​മാ​യി.