• Logo

Allied Publications

Americas
ഫൊക്കാനയുടെ ഒർലാൻഡോ സാഹിത്യസമ്മേളനം ചരിത്രമാകും; ഡോ. പ്രമീളാദേവി മുഖ്യാതിഥി
Share
ഫ്ളോറിഡ: ചരിതസംഭവമായി മാറിയേക്കാവുന്ന ഫൊക്കാനയുടെ സാഹിത്യ സമ്മേളനത്തിൽ പ്രമുഖ ദ്വിഭാഷ പണ്ഡിതയും സാഹിത്യകാരിയും അധ്യാപികയുമായ ഡോ. പ്രമീളാദേവി മുഖ്യ അതിഥിയായിരിക്കും. നിരവധി സാഹിത്യ പുരസ്കാരങ്ങൾ പത്ര സമ്മേളനം നടത്തി സാഹിത്യ അക്കാദമിയുടെ അവാർഡ് പ്രഖ്യാപന രീതിപോലെ അവാർഡ് പ്രഖ്യാപനം നടത്തിയ ഫൊക്കാനയെ അമേരിക്കയിലെ ഭാഷാസ്നേഹികൾ അനുമോദിക്കുകയാണ്. ഭാഷയോടും സാഹിത്യത്തോടും സാഹിത്യകാരന്മരോടും കാണിക്കുന്ന ഈ ആദരവ് തന്നെ ചരിത്രത്തിൽ ആദ്യമായിട്ടാണ്.

പ്രമുഖ എഴുത്തുകാരനും അഭിഭാഷകനുമായ മുരളി ജെ. നായർ (ചെയർമാൻ), ഗീത ജോർജ് (കോഓർഡിനേറ്റർ), കോരസണ്‍ വർഗീസ്, ബെന്നി കുര്യൻ (കോ കോഓർഡിനേറ്റർ) എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് സമ്മേളനത്തിന്‍റെ ചുക്കാൻപിടിക്കുന്നത്.

വളരെ ശ്രമകരമായ ഇടപെടലുകളോടെ ദീർഘനാളത്തെ പരിശ്രമത്തിന്‍റെ ഭാഗമായാണ് നോർത്ത് അമേരിക്കൻ മലയാള സാഹിത്യകാരെ കണ്ടെത്തി അംഗീകരിക്കാൻ ഫൊക്കാന മുന്നിട്ടിറങ്ങിയത്. പ്രമുഖ സാഹിത്യകാരനും നിരൂപകനുമായ പ്രൊഫ. കോശി തലക്കൽ അധ്യക്ഷനായുള്ള അവാർഡ് നിർണയ കമ്മിറ്റി അനേകം പുസ്തകങ്ങൾ സൂക്ഷ്മമായി പരിശോധിക്കയും കൃത്യമായി അടയാളപ്പെടുത്തുകയും ഉണ്ടായി. ഫൊക്കാന അവാർഡ് ജേതാക്കളുടെ സാന്നിധ്യം സാഹിത്യവേദിയെ ധന്യമാക്കും.

ഇക്കുറി സാഹിത്യ അവാർഡ്കൾക്കായി അമേരിക്കയിലെയും കാനഡയിലെയും സാഹിത്യകാരന്മാരുടെ സൃഷ്ട്ടികൾ മാത്രമാണ് ഫൊക്കാന പരിഗണിച്ചത്. സംഘടകരെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധം അനേകം എഴുത്തുകാരയുടെ പുസ്തകങ്ങളെന്ന് അവാർഡിന് പരിഗണിക്കാനായി ലഭിച്ചത്.

ഫൊക്കാന സാഹിത്യ സമ്മേളനത്തിലെ മുഖ്യാതിിഥി ഡോ. പ്രമീള ദേവി ഒരു ദ്വിഭാഷാ എഴുത്തുകാരിയാണ്. ഇംഗ്ലീഷിലും മലയാളത്തിലും ധാരാളം എഴുതുന്ന ഡോ. പ്രമീള ദേവി 1995ലാണ് തന്‍റെ ആദ്യ കൃതിയായ ’നിഷാദം’ എന്ന കവിതാസമാഹാരം പുറത്തിറക്കുന്നത്. പിന്നീട് 1999ൽ ’രാമേശ്വരം കടൽ’, 2003ൽ ’വടക വീട്ടിലെ സന്ധ്യ’, 2006ൽ ’നടകാന്തം’, 2013ൽ ’അവിടുത്തെ ഹിതം’ എന്നീ പുസ്തകങ്ങളും പുറത്തിറക്കി.

ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് നൂറിലധികം ക്ലാസിക്കുകൾ ഡോ.പ്രമീള വിവർത്തനം ചെയ്തിട്ടുണ്ട്, അവയിൽ ഏറ്റവും ശ്രദ്ധേയമായവ ഉൾപ്പെടുന്നു, ഫിലോകാലിയ, 4ആം നൂറ്റാണ്ടിനും 15ആം നൂറ്റാണ്ടിനും ഇടയിൽ എഴുതപ്പെട്ട ഒരു ക്രിസ്ത്യൻ ദാർശനിക ഗ്രന്ഥം. ഫിലോകാലിയയുടെ വിവർത്തനം എന്ന ഒരു ചരിത്ര കൃതിയായിരുന്നു, കാരണം അത് വളരെ ഗഹനവും വിവേകപൂർണവുമായിരുന്നു. സാമൂഹിക നവീകരണം, മതം, ആത്മീയത, തത്ത്വചിന്തയും ധാർമ്മികതയും, വിദ്യാഭ്യാസവും തൊഴിൽ മാർഗനിർദേശവും, സ്ത്രീശാക്തീകരണം, യുവജന പ്രചോദനം എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ 15,000ലധികം പ്രഭാഷണങ്ങൾ അവർ ഇതുവരെ നടത്തി.

2012ൽ കേരള വനിതാ കമ്മീഷൻ അംഗം. ആയിരം, മൈ ഗോഡ്, ജോമോന്‍റെ സുവിശേഷം തുടങ്ങി അഞ്ചു ചിത്രങ്ങളിൽ വേഷം ഇട്ടു. ബിജെ.പിയുടെ കേരളാ ഘടകത്തിന്‍റെ വൈസ് പ്രസിഡന്‍റ്. ചില ഷോർട്ട് മൂവിസ് തിരക്കഥയും സംവിധാനവും ചെയ്തു. കേന്ദ്ര ചലച്ചിത്ര സെൻസർ ബോർഡ് അംഗം, ഗുജറാത്തിലെ അത്ഭുദമായിമാറിയ അമുൽ വർഗീസ് കുര്യന്‍റെ ആത്മകഥ പുറത്തിറക്കി. മലയാളത്തിലെ ആദ്യത്തെ റിവേഴ്സ് ഡിക്ഷനറിയുടെ ചീഫ് എഡിറ്റർ, യൂണിവേഴ്സിറ്റി ഡോക്ടറൽ ഗൈഡ്, യുണൈറ്റഡ് നേഷൻസ് സമാധാന പുനഃസ്ഥാപന കമ്മിറ്റി അംഗം തുടങ്ങി നിരവധി ചുമതലകൾ നിർവഹിച്ചിട്ടുണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.