• Logo

Allied Publications

Middle East & Gulf
മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക​യെ​ന്ന​ത് ഏ​റ്റ​വും​വ​ലി​യ പു​ണ്യ​പ്ര​വൃ​ത്തി: പെി.​എ​ൻ. ബാ​ബു​രാ​ജ​ൻ
Share
ദോ​ഹ: മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ പ​രി​മ​ളം പ​ര​ത്തു​ന്ന​വ​രാ​വു​ക എ​ന്ന​താ​ണ് സ​മ​കാ​ലി​ക ലോ​ക​ത്ത് ന​മു​ക്ക് ചെ​യ്യാ​വു​ന്ന ഏ​റ്റ​വും വ​ലി​യ പു​ണ്യ​പ്ര​വൃ​ത്തി​യെ​ന്നും മാ​ന​വി​ക ഉ​ദ്ഘോ​ഷി​ക്കു​ന്ന എ​ല്ലാ സം​ര​ഭ​ങ്ങ​ളേ​യും പി​ന്തു​ണ​ക്കേ​ണ്ട​ത് ന​മ്മു​ടെ സാ​മൂ​ഹ്യ ബാ​ധ്യ​ത​യാ​ണെ​ന്നും ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ ക​ൾ​ച​റ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് പി.​എ​ൻ. ബാ​ബു​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. കാ​ലി​ക്ക​റ്റ് നോ​ട്ട് ബു​ക്ക് റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച പെ​രു​നാ​ൾ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ഘോ​ഷ​ങ്ങ​ളെ മാ​ന​വ സൗ​ഹൃ​ദ​ത്തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളാ​ക്കി സ​മൂ​ഹ​ത്തി​ൽ സ്നേ​ഹ​വും സൗ​ഹാ​ർ​ദ്ധ​വും ശ​ക്തി​പ്പെ​ടു​ത്താ​ൻ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡെ​ൽ​വാ​ൻ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷ​ഫീ​ഖ് മൗ​ലാ​ക്കി​രി​യ​ത്ത് പെ​രു​നാ​ൾ നി​ലാ​വി​ന്‍റെ ആ​ദ്യ കോ​പ്പി ഏ​റ്റു​വാ​ങ്ങി. സ​മൂ​ഹ​ത്തി​ൽ നന്മയു​ടേ​യും സ​ഹ​ക​ര​ണ​ത്തി​ന്‍റേയും സ​ന്ദേ​ശം ഉ​ദ്ഘോ​ഷി​ക്കു​ന്ന ഈ ​സം​രം​ഭ​വു​മാ​യി സ​ഹ​ക​രി​ക്കാ​നാ​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പെ​രു​ന്നാ​ൾ നി​ലാ​വ് ഓ​ണ്‍​ലൈ​ൻ പ​തി​പ്പ് സി​ക്സ് കോ ​ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് അ​ബ്ദു​ൽ അ​സീ​സാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ബ്രാ​ഡ്മ ഗ്രൂ​പ്പ് സി​ഇ​ഒ മു​ഹ​മ്മ​ദ് ഹാ​ഫി​സ്, കാ​ലി​ക്ക​റ്റ് നോ​ട്ട് ബു​ക്ക് റ​സ്റ്റോ​റ​ന്‍റ് ഡ​യ​റ​ക്ട​ർ പി.​എ.​അ​ഹ്മ​ദ് ത​ലാ​യി, അ​ൽ മ​വാ​സിം മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷ​ഫീ​ഖ് ഹു​ദ​വി, ന​സീം ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​ർ സ​ന്ദീ​പ് ജി ​നാ​യ​ർ, ഇ​മാ​മി ഗ്രൂ​പ്പ് ക​ണ്‍​ട്രി മാ​നേ​ജ​ർ ബ​സ​ന്ത്, ഹെ​ൽ​പ്ലൈ​ൻ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ വി. ​ഷി​ഹാ​ബു​ദീ​ൻ, റാ​ഗ് ബി​സി​ന​സ് ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​സ്ലം എ​ന്നി​വ​ർ സം​സാ​രി​ച്ചു.

മീ​ഡി​യ പ്ല​സ് സി​ഇ​ഒ. ഡോ. ​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​സി​ന​സ് ക​ണ്‍​സ​ൽ​ട്ട​ന്‍റ് സു​ബൈ​ർ പ​ന്തീ​ര​ങ്കാ​വ് സ്വാ​ഗ​ത​വും മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ​ർ മു​ഹ​മ്മ​ദ് റ​ഫീ​ഖ് ത​ങ്ക​യ​ത്തി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

പെ​രു​ന്നാ​ൾ നി​ലാ​വി​ന്‍റെ ഫ്രീ ​കോ​പ്പി​ക​ൾ​ക്ക് 70413304, 77004027, 33817336, എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി