കുവൈറ്റ് സിറ്റി: അന്തരിച്ച പ്രമുഖ ഫോട്ടോജേർണലിസ്റ്റ് ഗഫൂർ മൂടാടിക്ക് ആദാരാഞ്ജലി അർപ്പിച്ച് കുവൈറ്റിലെ സാമൂഹ്യ സാംസ്കാരിക മാധ്യമ മേഖലകളിലെ പ്രമുഖർ ഒത്തുചേർന്നു. കേരള പ്രസ് ക്ലബ് കുവൈറ്റാണ് അനുശോചന യോഗം സംഘടിപ്പിച്ചത്.
ഗഫൂർ മൂടാടിയുടെ അപ്രതീക്ഷിത വിയോഗമുണ്ടാക്കിയ ദുഃഖവും വേദനയുമാണ് അനുശോചന യോഗത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ പങ്കുവച്ചത്. ഫോട്ടോഗ്രാഫി രംഗത്തു ആളുകളും ടെക്നോളജിയും കുറവായിരുന്ന ആദ്യകാലത്ത് കുവൈറ്റിലെ സംഘടന പരിപാടികളിൽ നിറസാന്നിധ്യമായിരുന്നു ഗഫൂർ മൂടാടി. ന്യൂസ് ഫോട്ടോഗ്രാഫിയുടെ മർമം അറിഞ്ഞ തികഞ്ഞ പ്രഫഷനലായിരുന്നു അദ്ദേഹമെന്നും നേതാക്കൾ അനുസ്മരിച്ചു. കേരള പ്രസ് ക്ലബ് കുവൈറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരുന്ന ഗഫൂർ മൂടാടി കൂട്ടായ്മയുടെ രൂപവത്കരണത്തിൽ നേതൃപരമായ പങ്കുവഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും കുവൈറ്റിലെ പ്രവാസി മലയാളി സമൂഹത്തിനും വലിയ നഷ്ടമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പ്രസ്ക്ലബ് പ്രസിഡന്റ് മുനീർ അഹമ്മദ് പറഞ്ഞു.
ഫർവാനിയ മെട്രോ മെഡിക്കൽ ഹാളിൽ നടന്ന ചടങ്ങിൽ സത്താർ കുന്നിൽ അനുസ്മരണകുറിപ്പ് അവതരിപ്പിച്ചു. കൃഷ്ണൻ കടലുണ്ടി, ഹംസ പയ്യന്നൂർ, ഖലീൽ സുബൈർ, ബാബുജി ബത്തേരി, ജെ സജി, ചെസ്സിൽ രാമപുരം , അബ്ദുൽ ഹമീദ് കേളോത്ത് , പി ടി ശരീഫ്, സലിംരാജ്, മുകേഷ്, ബഷീർ ബാത്ത, അണിയൻകുഞ്ഞ് പാപ്പച്ചൻ, ഇബ്രാഹിം കുന്നിൽ, സുധൻ ആവിക്കര, മുബാറക് കന്പ്രത്, ജെൻസണ്, ഷബീർ മണ്ടോളി, റിജിൽരാജ് , ഹബീബ് മുറ്റിച്ചൂർ, റാഫി കല്ലായി, എൻജിനീയർ ജോസഫ് പണിക്കർ, സി കെ നജീബ്, മുസ്തഫ, ശറഫുദ്ധീൻ കണ്ണേത്ത്, അബ്ദുൽ അസീസ് മാട്ടുവയൽ, ഷഫാസ് അഹമ്മദ്, എൻജിനീയർ മുഷ്താഖ്, ശാഹുൽ ബേപ്പൂർ, അക്ബർ വയനാട്, ഷാജഹാൻ അബ്ദുൾ ഹമീദ് എന്നിവർ സംസാരിച്ചു. അനിൽ കെ നന്പ്യാർ സ്വാഗതവും നിജാസ് കാസിം നന്ദിയും പറഞ്ഞു.
|