• Logo

Allied Publications

Americas
40 വാ​ർ​ഷി​ക​ത്തി​ൽ ന്യൂ​യോ​ർ​ക്കി​ൽ ഫൊ​ക്കാ​ന​യ്ക്ക് സ്വ​ന്ത​മാ​യൊ​രു ആ​സ്ഥാ​ന മ​ന്ദി​രം: ഡോ ​ബാ​ബു സ്റ്റീ​ഫ​ൻ
Share
ന്യു​ജേ​ഴ്സി : താ​ൻ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടാ​ൽ ഫൊ​ക്കാ​ന​യി​ലൂ​ടെ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് ഗു​ണ​ക​ര​മാ​യ ഒ​ട്ടേ​റെ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക്ക​രി​ച്ച​താ​യി ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ൽ​സ​രി​ക്കു​ന്ന ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ വ്യ​ക്ത​മാ​ക്കി.

ഓ​വ​ർ​സീ​സ് സി​റ്റി​സ​ണ്‍​ഷി​പ്പ് ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ)​കാ​ർ​ഡു​ള്ള​വ​ർ​ക്ക് എ​യ​ർ​പ്പോ​ർ​ട്ടു​ക​ളി​ൽ എ​മി​ഗ്രേ​ഷ​ന് പ്ര​ത്യേ​ക ബു​ത്തു​ക​ൾ ഇ​ല്ലാ​ത്ത ഏ​ക​സ്ഥ​ലം കേ​ര​ള​മാ​ണെ​ന്നും, തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​യ​ർ​പോ​ർ​ട്ടു​ക​ളി​ൽ എ​ത്ര​യും വേ​ഗം അ​ത് സ്ഥാ​പി​ക്കാ​നാ​യി ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ത് നേ​ടി​യെ​ടു​ക്കാ​നു​ള്ള ഇ​ട​പെ​ട​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി നേ​രി​ട്ട് സം​സാ​രി​ച്ച് ന​ട​പ്പാ​ക്കു​മെ​ന്നും ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്) യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന്യൂ​ജേ​ഴ്സി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഫൊ​ക്കാ​ന സ്ഥാ​നാ​ർ​ഥി​ക​ളു​ടെ മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ക്ക​യാ​യി​രു​ന്നു ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ. വി​ദേ​ശ പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ക്കാ​രു​ടെ സ്വ​ത്ത് വി​ൽ​ക്കു​ന്ന​തി​നും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നും കൊ​ണ്ടു​വ​ന്ന നി​യ​ന്ത്ര​ണം ഇ​ള​വു​ചെ​യ്യാ​നാ​യി ഇ​ട​പെ​ടു​മെ​ന്നും ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു.

1983ൽ ​രൂ​പം കൊ​ണ്ട ഫൊ​ക്കാ​ന അ​ടു​ത്ത​വ​ർ​ഷം നാ​ൽ​പ്പ​ത് വ​യ​സി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. എ​ന്നാ​ൽ കാ​ല​മി​ത്ര​യും പി​ന്നി​ട്ടി​ട്ടും ഒ​രു ആ​സ്ഥാ​ന​മ​ന്ദി​ര​മു​ണ്ടാ​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഫൊ​ക്കാ​ന 2023ൽ ​നാ​ൽ​പ്പ​താം വ​യ​സി​ൽ ഒ​രു ആ​സ്ഥാ​ന മ​ന്ദി​രം എ​ന്ന സ്വ​പ്നം യാ​ഥാ​ർ​ത്ഥ്യ​മാ​ക്കു​മെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ്ഥാ​നാ​ർ​ഥി ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ പ​റ​ഞ്ഞു. ദേ​ശീ​യ രാ​ഷ്ട്രീ​യ​ത്തി​ൽ ഫൊ​ക്കാ​ന​യി​ലൂ​ടെ ന​മു​ക്ക് ഒ​ട്ടേ​റെ ഇ​ട​പെ​ട​ൽ ന​ട​ത്താ​ൻ ക​ഴി​യു​മെ​ന്നും താ​ൻ വാ​ഷിം​ഗ്ട​ണ്‍ ഡി​സി കേ​ന്ദ്രീ​ക​രി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ വി​വി​ധ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യി ബ​ന്ധം സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞി​ട്ടു​ണ്ട്.

മ​ഞ്ച് സം​ഘ​ടി​പ്പി​ച്ച ഫാ​ദേ​ഴ്സ് ഡേ ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് മീ​റ്റ് ദ ​കാ​ന്‍റി​ഡേ​റ്റ് പ്രോ​ഗ്രാം ന​ട​ന്ന​ത്. കേ​ര​ളാ ക​ൾ​ച്ച​റ​ൽ ഫോ​റ​ത്തി​ന്‍റെ​യും (ക​ഐ​സി​എ​ഫ് ) നാ​മം എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഡെ​ലി​ഗേ​റ്റു​മാ​രും മു​ഖ്യ​ര​ക്ഷാ​ധി​കാ​രി​യും ഫൊ​ക്കാ​ന മു​ൻ അ​ധ്യ​ക്ഷ​നു​മാ​യ പി. ​മാ​ധ​വ​ൻ നാ​യ​ർ, ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ നി​ന്നു​ള്ള മാ​പ്പ് എ​ന്ന സം​ഘ​ട​ന​യി​ൽ നി​ന്നു​ള്ള നാ​ൽ​പ​തോ​ളം പ്ര​തി​നി​ധി​ക​ളും മീ​റ്റ് ദ ​കാ​ൻ​ഡി​ഡേ​റ്റ് പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ത്തു. മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഷൈ​നി വ​ർ​ഗീ​സ് ഡോ. ​ബാ​ബു സ്റ്റീ​ഫ​നെ സ്വാ​ഗ​തം ചെ​യ്തു.

എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ്ഥാ​നാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു. നി​ല​വി​ൽ പ്ര​സി​ഡ​ന്‍റ്, എ​സ്‌​സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി മ​ത്സ​രി​ക്കു​ന്ന മ​ഞ്ച് സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റും ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ ഷാ​ജി വ​ർ​ഗീ​സി​ന് യോ​ഗം പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു. ഷാ​ജി​യു​ടെ​യും ത​ന്‍റെ​യും വി​ജ​യ​ത്തി​നാ​യി മ​ഞ്ച് പ്ര​തി​നി​ധി​ക​ൾ എ​ല്ലാ ഡെ​ലി​ഗേ​റ്റു​മാ​രി​ലും സ്വാ​ധീ​നം ചെ​ലു​ത്ത​ണ​മെ​ന്ന് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ഭ്യ​ർ​ഥി​ച്ചു.

ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഡോ. ​ബാ​ബു സ്റ്റീ​ഫ​നു​മാ​യി ഏ​റെ അ​ടു​ത്ത ബ​ന്ധം സൂ​ക്ഷി​ക്കു​ന്ന വ്യ​ക്തി​യു​മാ​യ സ​ജി​മോ​ൻ ആ​ന്‍റ​ണി​യാ​യി​രു​ന്നു പ്രോ​ഗ്രാ​മി​ന്‍റെ മു​ഖ്യ അ​വ​താ​ര​ക​ൻ. ഡോ. ​ബാ​ബു സ്റ്റീ​ഫ​നു പു​റ​മെ അ​ദ്ദേ​ഹ​ഹ​ത്തി​ന്‍റെ ടീ​മി​ൽ മ​ത്സ​രി​ക്കു​ന്ന​സ്ഥാ​നാ​ർ​ഥി​ക​ളാ​യ ഡോ. ​ക​ല ഷ​ഹി ( സെ​ക്ര​ട്ട​റി), ഷാ​ജി വ​ർ​ഗീ​സ് (എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ്), ജോ​യി ചാ​ക്ക​പ്പ​ൻ ( അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി), ദേ​വ​സി പാ​ലാ​ട്ടി (ന്യൂ​ജേ​ഴ്സി ആ​ർ. വി. ​പി), ടോ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ (ട്ര​സ്റ്റി ബോ​ർ​ഡ് മെ​ന്പ​ർ​യൂ​ത്ത്), പെ​ൻ​സി​ൽ​വാ​നി​യ റീ​ജ​ണി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ൻ​മാ​ർ തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.