• Logo

Allied Publications

Middle East & Gulf
ശി​വ​ദാ​സ​മേ​നോ​നും സ​ജാ​ദ് ഓ​യൂ​രി​നും ന​വോ​ദ​യ ആ​ദ​രാ​ജ്ഞ​ലി​ക​ൾ അ​ർ​പ്പി​ച്ചു
Share
റി​യാ​ദ്: സി​പി​എം സ​മു​ന്ന​ത നേ​താ​വും മു​ൻമ​ന്ത്രി​യു​മാ​യി​രു​ന്ന ടി. ​ശി​വ​ദാ​സ മേ​നോ​നും, ന​വോ​ദ​യ മു​ൻ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കൊ​ല്ലം ജി​ല്ല​യി​ലെ ഓ​യൂ​ർ സ്വ​ദേ​ശി​യു​മാ​യ സ​ജാ​ദി​നും ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ച് ന​വോ​ദ​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം ചേ​ർ​ന്നു. സി​പി​എ​മ്മി​ന്‍റെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ പ​ങ്കു​വ​ഹി​ച്ചി​ട്ടു​ള്ള ശി​വ​ദാ​സ മേ​നോ​ൻ മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ​ക്ക് ല​ളി​ത ഭാ​ഷ​യി​ൽ രാ​ഷ്ട്രീ​യ വി​ജ്ഞാ​നം പ​ക​ർ​ന്നു ന​ൽ​കി​യ അ​ധ്യാ​പ​ക​നും ജ​ന​കീ​യ നേ​താ​വു​മാ​യി​രു​ന്നു ശി​വ​ദാ​സ മേ​നോ​നെ​ന്ന് യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു.

സ​ജാ​ദി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം സു​ഹൃ​ത്തു​ക്ക​ളേ​യും സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രേ​യും ഏ​റെ വേ​ദ​നി​പ്പി​ച്ചി​രു​ന്നു. പ്ര​വാ​സി​യാ​യി​രി​ക്കു​ന്പോ​ഴും നാ​ട്ടി​ലു​ള്ള​വ​രു​ടെ പ്ര​ശ​ന​ങ്ങ​ളി​ലി​ട​പ്പെ​ടു​ക​യും അ​ന​വ​ധി കു​ട്ടി​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ സ​ഹാ​യ​മ​ട​ക്കം ന​ൽ​കി നാ​ട്ടു​കാ​ർ​ക്കും പ്ര​വാ​സി​ക​ൾ​ക്കും ഒ​രു​പോ​ലെ പ്രി​യ​ങ്ക​ര​നാ​യി​രു​ന്ന വ്യ​ക്തി​യാ​യി​രു​ന്നു സ​ജാ​ദെ​ന്ന് ന​വോ​ദ​യ പ്ര​വ​ർ​ത്ത​ക​ർ അ​നു​സ്മ​രി​ച്ചു. മു​ൻ​കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മെ​ന്ന നി​ല​യി​ൽ ന​വോ​ദ​യ​യു​ടെ വ​ള​ർ​ച്ച​ക്ക് അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ളും അ​നു​സ്മ​രി​ക്ക​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ന​വോ​ദ​യ പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ലാ​ൽ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പൂ​ക്കോ​യ ത​ങ്ങ​ൾ, ശ്രീ​രാ​ജ്, കു​മ്മി​ൾ സു​ധീ​ർ, ര​വീ​ന്ദ്ര​ൻ പ​യ്യ​ന്നൂ​ർ, അ​നി​ൽ മ​ണ​ന്പൂ​ർ അ​ബ്ദു​ൽ ക​ലാം, ജ​യ​ജി​ത്ത്, ഹാ​രി​സ്, ഷാ​ജു പ​ത്ത​നാ​പു​രം, ബാ​ബു​ജി, അ​നി​ൽ പി​ര​പ്പ​ൻ​കോ​ട്, നി​സാ​ർ അ​ഹ​മ്മ​ദ്, ഷൈ​ജു ചെ​ന്പൂ​ര്, ജേ​ക്ക​ബ് എ​ന്നി​വ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി സം​സാ​രി​ച്ചു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത