• Logo

Allied Publications

Americas
ഡാ​ള​സി​ൽ പ​തി​യി​രു​ന്നാ​ക്ര​മ​ണം; അ​ക്ര​മി ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ മ​രി​ച്ചു
Share
ഡാ​ള​സ് (ഹാ​ൾ​ട്ട​ണ്‍ സി​റ്റി): ഹാ​ൾ​ട്ട​ണ്‍ സി​റ്റി​ക്കു സ​മീ​പ​മു​ള്ള വീ​ട്ടി​ൽ പ​തി​യി​രു​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ അ​ക്ര​മി ഉ​ൾ​പ്പെ​ടെ മൂ​ന്നു മ​ര​ണം. മൂ​ന്നു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ​ക്കു പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി സ​ർ​ജ​ന്‍റ് റി​ക്ക് അ​ല​ക്സാ​ണ്ട​ർ അ​റി​യി​ച്ചു. വെ​ടി​യേ​റ്റ പോ​ലീ​സു​കാ​രു​ടെ പ​രു​ക്ക് ഗു​രു​ത​ര​മ​ല്ല. കോ​ളി​ൻ ഡേ​വി​സ്(33), ആം​ബ​ർ സാ​യി (32) എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. പ്ര​തി പി​ന്നീ​ട് സ്വ​യം വെ​ടി​യു​തി​ർ​ത്തു മ​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന പ്രാ​യ​മാ​യ ഒ​രു സ്ത്രീ​യാ​ണ് 911 വി​ളി​ച്ചു പോ​ലീ​സി​നെ വി​വ​രം അ​റി​യി​ച്ച​ത്. സം​ഭ​വ സ്ഥ​ല​ത്ത് എ​ത്തി​യ പോ​ലി​സ് കോ​ളി​ൻ ഡേ​വി​സി(33) ന്‍റെ മൃ​ത​ദേ​ഹം വീ​ടി​നു പു​റ​ത്തും, ആം​ബ​ർ സാ​യി​യു​ടെ (32) മൃ​ത​ദേ​ഹം വീ​ട്ടി​ന​ക​ത്തും ക​ണ്ടെ​ത്തി. വെ​ടി​യേ​റ്റ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ര​ണ്ടു​പേ​രെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം പ്ര​തി 28 വ​യ​സു​ള്ള എ​ഡ്വേ​ർ​ഡ് ഫ്രീ​മാ​ൻ വീ​ടി​ന​ക​ത്ത് പ്ര​തി​രോ​ധം തീ​ർ​ത്ത് പോ​ലി​സി​നു നേ​രെ നി​റ​യൊ​ഴി​ച്ചു. പോ​ലി​സ് തി​രി​ച്ചും വെ​ടി​വ​ച്ചു. നി​ര​വ​ധി വെ​ടി​യൊ​ച്ച കേ​ട്ട​താ​യി സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. ഒ​ടു​വി​ൽ അ​ക്ര​മി സ്വ​യം വെ​ടി​വ​ച്ചു ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ കൈ​വ​ശം മി​ലി​ട്ട​റി​ക്കാ​ർ ഉ​പ​യോ​ഗി​ക്കു​ന്ന റൈ​ഫി​ളും ഒ​രു ഹാ​ൻ​ഡ് ഗ​ണ്ണും ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലി​സ് പ​റ​ഞ്ഞു.

ഹാ​ൾ​ട്ട​ണ്‍ സി​റ്റി​യി​ലെ ക്രൈ​സ്റ്റ് ദി ​കിം​ഗ് ലൂ​ത​റ​ൻ ച​ർ​ച്ചി​നു സ​മീ​പ​മാ​യി​രു​ന്നു വെ​ടി​വ​യ്പു​ണ്ടാ​യ​ത്. ഗ​ണ്‍​മാ​ൻ എ​ഡ്വേ​ർ​ഡും 2014 മു​ത​ൽ യു​എ​സ് ആ​ർ​മി ഇ​ൻ​ഫാ​ൻ​ട്രി ടീം ​ലീ​ഡ​റാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഫ്രീ​മാ​ൻ വെ​ടി​വ​യ്പി​ന്‍റെ കാ​ര​ണ​ത്തെ കു​റി​ച്ചു പോ​ലി​സ് നി​ശ​ബ്ദ​ത പാ​ലി​ച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.