• Logo

Allied Publications

Middle East & Gulf
ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​റ്റ് അ​നു​ശോ​ചി​ച്ചു
Share
കു​വൈ​റ്റ്: കു​വൈ​റ്റി​ലെ മാ​ധ്യ​മ രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ഗ​ഫൂ​ർ മൂ​ടാ​ടി (51) അ​ന്ത​രി​ച്ചു. ഗ​ഫു​ർ കു​വൈ​റ്റി​ലെ മാ​ധ്യ​മ​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. കു​വൈ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട് ഫോ​ർ സ​യ​ന്‍റി​ഫി​ക് റി​സേ​ർ​ച്ചി​ൽ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​ർ ആ​യി സേ​വ​നം അ​നു​ഷ്ഠി​ച്ച് വ​രി​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ല​യാ​ള മ​നോ​ര​മ​യു​ടെ കു​വൈ​റ്റി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യി​രു​ന്നു.

മ​ല​യാ​ളി മീ​ഡി​യ ഫോ​റം മു​ൻ ക​ണ്‍​വീ​ന​റും സ​ഹ പ്ര​വ​ർ​ത്ത​ക​നു​മാ​യ ഗ​ഫൂ​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​റ്റ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. കു​വൈ​റ്റി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ലെ നി​ര​വ​ധി സം​ഘ​ട​ന​ക​ളു​മാ​യി വ​ള​രെ അ​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഗ​ഫൂ​ർ മി​ക​ച്ച ഒ​രു സം​ഘാ​ട​ക​ൻ കൂ​ടി ആ​യി​രു​ന്നു​വെ​ന്നും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് സ​ഹാ​യ​ക​ര​മാ​യ​തും, ഓ​ർ​ക്കാ​നു​ള്ള​തു​മാ​യ നി​ര​വ​ധി മു​ഹൂ​ർ​ത്ത​ങ്ങ​ൾ പ​ക​ർ​ത്തി​യാ​ണ് അ​ദ്ദേ​ഹം വി​ട​വാ​ങ്ങു​ന്ന​തെ​ന്നും മ​ല​യാ​ളി മീ​ഡി​യ ഫോ​റം കു​വൈ​റ്റ് അ​നു​ശോ​ച​ന കു​റി​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി. മ​ക​ളു​ടെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ട്ടി​ൽ എ​ത്തി​യ​താ​യി​രു​ന്നു ഇ​തി​നി​ടെ​യാ​ണ് ആ​ക​സ്മി​ക വി​യോ​ഗം സം​ഭ​വി​ച്ച​ത്. ഭാ​ര്യ: ഫൗ​സി​യ. മ​ക്ക​ൾ: അ​ബീ​ന പ​ർ​വി​ൻ, അ​ഥീ​ന, മ​രു​മ​ക​ൻ: അ​ജ്മ​ൽ​യ കു​വൈ​റ്റി​ലെ അ​ൽ​ജ​രീ​ദ പ​ത്ര​ത്തി​ന്‍റെ ഫോ​ട്ടോ​ഗ്രാ​ഫ​ർ നൗ​ഫ​ൽ മൂ​ടാ​ടി സ​ഹോ​ദ​ര​നാ​ണ്.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി