• Logo

Allied Publications

Europe
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം
Share
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്. പട്ടുസാരി ഉടുത്ത മങ്കമാരാലും ,മുണ്ടും ജുബ്ബയും ധരിച്ച പുരുഷന്മാരാലും വിഥിൻഷോ പള്ളിയും പരിസരവും നിറഞ്ഞു.

കോവിഡ് നിബന്ധനകൾക്ക് ശേഷം നടന്ന തിരുന്നാൾ തിരുക്കർമങ്ങൾ എല്ലാം ഭക്തിയുടെ പാരമ്യത്തിൽ ആയിരുന്നു. റാസ കുർബാനയും,പ്രൗഢി വിളിച്ചോതിയ തിരുന്നാൾ പ്രദക്ഷിണവും,പള്ളിപ്പറമ്പിലെ തിരുന്നാൾ കാഴ്ചകളുമെല്ലാം നാട്ടിലെ പെരുന്നാൾ കൂടിയ അനുഭവമാണ് ഓരോ മലയാളിക്കും നൽകിയത്.

രാവിലെ പത്തിനു അഭിവന്ദ്യ വൈദീക ശ്രേഷ്ഠരുമാ.ി ആദ്യ പ്രദക്ഷിണം ആരംഭിച്ചു. നൂറുകണക്കിന് മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന പ്രദക്ഷിണം ദേവാലയ അൾത്താരയിൽ എത്തിയതോടെ ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ നടത്തിയ ആമുഖ പ്രഭാഷണത്തോടെ സിറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ കുർബാനക്രമമായ പരിശുദ്ധ റാസക്ക് തുടക്കമായി.ഫാ.ലിജേഷ് മുക്കാട്ട് റാസ കുർബാനയിൽ മുഖ്യ കാർമ്മികനായപ്പോൾ ഫാ.മൈക്കിൾ ഗാനൻ,ഫാ ജോസ് അഞ്ചാനിക്കൽ , ഫാ.ജോൺ പുളിന്താനത്ത്‌,ഫാ.ഡാനി മോളൊപ്പറമ്പിൽ,എന്നിവർ സഹകാർമ്മികരായി .

വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസയുടെയും ജീവിത വിശുദ്ധി നിങ്ങളുടെ കുടുംബ ജീവിതത്തിൽ കൂടുതൽ ഉൾക്കാഴ്ച നല്കട്ടെയെന്ന് ഷൂഷ്ബറി രൂപതാ വികാരി ജനറൽഫാ.മൈക്കിൾ ഗാനൻ ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ വിശ്വാസികളെ ഉത്‌ബോധിപ്പിച്ചു.



ദിവ്യബലിയെ തുടർന്ന് നടന്ന ലദീഞ്ഞോടെ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമായി.നൂറുകണക്കിന് മുത്തുക്കുടകളുടെയും,പതാകകളുടെയും അകമ്പടിയോടെ ആരംഭിച്ച തിരുന്നാൾ പ്രദക്ഷിണത്തിൽ വാറിങ്ങ്ടൺ ചെണ്ടമേളവും, പൈപ്പ് ബാൻഡും എല്ലാം അകമ്പടി ആയി.വിശുദ്ധ തോമാസ്ലീഹായുടെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് നടന്ന തിരുന്നാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായി. പ്രദക്ഷിണം ദേവാലയത്തെ വലം വെച്ച് പ്രധാന പാതയിൽ എത്തിയപ്പോൾ പോലീസ് ഗതാഗതം നിയന്ത്രിച്ചു പ്രദക്ഷിണത്തിന് വഴിയൊരുക്കി.

പരമ്പരാഗതമായ ആചാരമനുസരിച്ച് വിഥിൻഷോ സമൂഹം തോമാശ്ലീഹായുടെ രൂപക്കൂട് വഹിച്ചപ്പോൾ സ്റ്റോക്‌പോർട്ട് സമൂഹം ആണ് അൽഫോൻസാമ്മയുടെ തിരുസ്വരൂപം വഹിച്ചത്.
പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധകുർബാനയുടെ ആശീർവാദവും.സമാപന പ്രാർത്ഥനകളും നടന്നു.ഫാ.ജോസ് അഞ്ചാനിക്കൽ തിരുന്നാൾ ആഘോഷങ്ങളുടെ വിജയത്തിനായി സഹകരിച്ച ഏവർക്കും നന്ദി രേഖപ്പെടുത്തി.



ഇതേതുടർന്ന് പള്ളി പറമ്പിൽ പാച്ചോർ നേർച്ച വിതരണവും സാൽഫോർഡ് കലവറ കേറ്ററിംഗ്‌സ് ഒരുക്കിയ സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നാടൻ പലഹാരങ്ങളുടെ സ്റ്റാളുകളും,ഭക്ത സാധനകളുടെ സ്റ്റാളുകളും പള്ളിപ്പറമ്പിൽ പ്രവർത്തിച്ചു. യുവജന സംഘടനകളുടെ ഐസ് ക്രീം സ്റ്റാളുകളിലും അത്യപൂർവ തിരക്കായിരുന്നു.

ഇന്ന് വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും.ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ജൂൺ 25 ശനിയാഴ്ചയാണ് തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കമായത്.തുടർന്ന് ദിവസവും ദിവ്യബലിയും നൊവേനയും നടന്നു വരിക ആയിരുന്നു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്