• Logo

Allied Publications

Americas
ഫൊക്കാന ബിസിനസ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും
Share
ഫൊക്കാനയുടെ 19 മത് കൺവെൻഷനോടനുബന്ധിച്ചു നടക്കുന്ന ബിസിനസ്സ് സെമിനാർ ഡോ. ബാബു സ്റ്റീഫൻ നയിക്കും . സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സിന്‍റെ മാനേജിങ് ഡയറക്ടർ സാജൻ വർഗീസ് സെമിനാറിന്‍റെ ചെയർമാൻ ആയും കുമരകം റിസോർട്ട്സ്, പോൾ ജോൺ ഡിസ്റ്റിലറീസ് ഗ്രൂപ്പ് എന്നിവയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ പോൾ ജോൺ മുഖ്യപ്രഭാഷണവും നടത്തും. "കേരളാ ടുറിസവും സാധ്യതകളും" എന്നതാണ് പ്രധാന ചർച്ചാവിഷയം. ഫൊക്കാന ട്രഷർ സണ്ണി മറ്റമന ആയിരിക്കും മോഡറേറ്റർ.

അമേരിക്കയിലെ അറിയപ്പെടുന്ന മലയാളി ബിസിനസുകാരനും ലോക മലയാളികൾക്ക് ഏറെ അഭിമാനവുമായ ഡോ. ബാബു സ്റ്റീഫൻ ആയിരിക്കും ഈ സെമിനാർ നയിക്കുന്നത്. ടുറിസം രംഗത്ത് തങ്ങളുടേതായ കൈയൊപ്പ്‌ പതിപ്പിച്ച സാജ് ഹോട്ടൽസ് ആൻഡ് റിസോർട്സ് അനേകം വർഷങ്ങളായി ഫൊക്കാനയുടെ സഹയാത്രികരാണ് സാജ് ഗ്രൂപ്പിന്‍റെ സാരഥികളായ സാജൻ വർഗീസും അദ്ദേഹത്തിന്റെ സഹധർമ്മിണി മിനി സാജനും.

കേരളത്തിലെ ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ എന്നും പ്രതീക്ഷകൾക്ക്‌ മുകളിൽ സ്വയം നിലയുറപ്പിച്ചിട്ടുള്ള വിശ്വസ്തമായ പേരാണ് സാജ് റിസോർട്സ് ഗ്രൂപ്പ്. ആതിഥേയത്തെക്കുറിച്ചുള്ള തനതായ കാഴ്ചപ്പാടുകളും സേവനത്തിൽ പുലർത്തുന്ന സമാനതകൾ ഇല്ലാത്ത ഊഷ്മളതയും ആണ് അന്നും ഇന്നും സാജ് ഹോട്ടൽസ് ആൻഡ് റിസോർട്ടിനെ വേറിട്ട് നിർത്തുന്നത്. സാജനാണ് ഈ സെമിനാറിന്റെ ചെയർമാൻ.

കേരളത്തിലെ ഏറ്റവും മികച്ച 5 സ്റ്റാർ റിസോർട് ഗ്രുപ്പ് ആയ കുമരകം ലേയ്ക്ക് റിസോർട്ട് എന്നും പുതിയ അനുഭവങ്ങൾ തേടി എത്തുന്നവർക്ക് ഒരു വേറിട്ട പ്രതീതി നൽകുന്ന റിസോർട് ആണ്.. അത്ഭുതങ്ങളുടെ താഴ്വരയായ കുട്ടനാടിലൂടെ ടുറിസം മേഖലയിൽ എത്തി ഇന്ന് ഇന്ത്യയിലെ തന്നെ പ്രമുഖ റിസോർട് ഗ്രൂപ്പ് ആയി മാറ്റാൻ പോൾ ജോണിന് കഴിഞ്ഞു. അദ്ദേഹമാണ് ഈ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്.

മാത്രമല്ല, കേരളത്തിലും കർണാടകയിലും ഡിസ്റ്റിലറികൾ , കോളേജുകൾ, റിസോർസുകൾ തുടങ്ങിയ നിരവധി വ്യവസായ ശ്രുംഖലകൾ ഉള്ള ജോൺസ് ഗ്രൂപ്പിന്റെ ജോൺസ് സിംഗിൾ മാർട്ട് വിസ്കി എന്ന ബ്രാൻഡിൽ ഇന്ത്യയിൽ നിർമ്മിക്കുന്ന സിംഗിൾ മാർട്ട് വിസ്‌ക്കി റാങ്കിങ്ങിൽ ലോകത്തെ മൂന്നാം സ്ഥാനം നേടിയ വിസ്‌ക്കിയാണ്. 2012 ൽ ലണ്ടനിൽ ആണ് ഈ വിസ്‌ക്കി ലോഞ്ച് ചെയ്തത്. അമേരിക്കയിലും സിംഗിൾ മാർട്ട് വിപണിയിൽ മുൻനിരയിലാണ് ജോൺസ് വിസ്‌ക്കി.

ഫൊക്കാന കൺവെൻഷനിൽ നടക്കുന്ന ബിസിനസ്സ് സെമിനാർ അമേരിക്കയിലെയും കേരളത്തിലെയും ബിസിനസ്സ്കാർക്ക് ഒരുമിച്ചുകൂടാനും സുരക്ഷിതമായി എവിടെ മുതൽമുടക്കാൻ കഴിയും എന്നതിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഒരുക്കുന്ന ഒരു വേദികൂടിയാക്കാനാണ് ലക്ഷ്യമെന്ന് പ്രസിഡന്റ ജോർജി വർഗീസും സെക്രട്ടറി സജിമോൻ ആന്‍റണിയും വ്യകത്മാക്കി.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​