• Logo

Allied Publications

Europe
ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് ദേവാലയത്തിലെ തിരുനാൾ ആഘോഷങ്ങൾക്ക് ഞായറാഴ്ച തുടക്കം
Share
ലിവർപൂൾ: ലിവർപൂർ ഔർ ലേഡി ക്വീൻ ഓഫ് പീസ് സീറോ മലബാർ ദേവാലയത്തിലെ ഇടവക മദ്ധ്യസ്ഥയായ സമാധാന രാജ്ഞിയുടെയും ഭാരത അപ്പസ്തോലനായ മാർതോമാ ശ്ലീഹായുടെയും സംയുക്തതിരുനാളിന് ഇന്ന് (ഞായറാഴ്ച) തുടക്കമാകും. ദുക്റാന തിരുനാളിന്‍റെ തിരുക്കർമ്മങ്ങൾക്കു ശേഷം വികാരി ഫാ ആൻഡ്രൂസ് ചെതലൻ കൊടിയേറ്റം നിർവ്വഹിക്കും. തുടർന്ന് നവദമ്പതികളെ പ്രത്യേകം ആദരിക്കും. തുടർന്ന് തിങ്കൾ മുതൽ ശനിവരെ എല്ലാ ദിവസവും നൊവേനയും തിരുനാൾ തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും . ജൂലൈ 10 ഞായറാഴ്ച ആണ് പ്രധാന തിരുനാൾ ദിനം.

നൊവേന ദിനങ്ങളിൽ വൈകുന്നേരേ ആറോടെ തിരുക്കർമ്മങ്ങൾക്ക് ഫാ ജോൺ പുളിന്താനം, ഫാ ഡാനി മോളോപറമ്പിൽ, ഫാ ഫ്രാൻസിസ് കൊച്ചുപാലിയത്ത്, ഫാ രാജേഷ് ആനത്തിൽ, ഫാ ജസ്റ്റിൻ കാരക്കാട്ട് എസ്.ഡി.വി, ഫാ ജോം മാത്യു എന്നിവർ നേതൃത്വം നൽകും. പ്രധാന തിരുനാൾ ദിനമായ ജൂലൈ പത്ത് ഞായറാഴ്ച രാവിലെ പത്തോടെ ആഘോഷമായ റാസ കുർബാനക്ക് റെവ. ഡോ . ജോസഫ് കറുകയിൽ കാർമ്മികനാകും.

റവ ഫാ ജിൻസൻ തുരുത്തിപ്പള്ളിൽ ഒഎഎഫ്എം Cap, ഫാ ആൻഡ്രൂസ്, ഡീക്കൻ ജോയ്സ് ജെയിംസ് എന്നിവർ സഹകാർമ്മികരാകും. ജൂലൈ 9 ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് തിരുനാളിന്‍റെ ഭാഗമായി കേരളത്തിൽ നിന്നുള്ള കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്‍റെ ഗാനമേള മിമിക്സ് സൂപ്പർ മെഗാ ഷോ അരങ്ങേറും.

തിരുനാളിന്‍റെ വിജയത്തിനായി കൈക്കാരന്മാരായ ആൻ്റണി മടുക്കക്കുഴി, വർഗ്ഗീസ് ആലുക്ക, അനിൽ ജോസഫ് എന്നിവർ കൂടാതെ തിരുനാൾ കമ്മിറ്റി ജനറൽ കൺവീനർ ജോളി വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ വിപുലമായ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​