• Logo

Allied Publications

Middle East & Gulf
അൽഖർജിൽ മരണമടഞ്ഞ ഒ എം ഹംസയുടെ മൃതദേഹം സംസ്കരിച്ചു
Share
റിയാദ് : കേളി കലാസാംസ്ക്കാരിക വേദി അൽഖർജ് ഏരിയാ വൈസ് പ്രസിഡന്റും, രക്ഷാധികാരി സമിതി അംഗവുമായിരുന്ന ഒ എം ഹംസയുടെ (62) മൃതദേഹം നാട്ടിലെത്തിച്ചു സംസ്‌കരിച്ചു. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശിയായ ഹംസ 33 വർഷമായി അൽഖർജിലെ ഹരീഖിൽ ഇലക്ട്രിഷ്യനായി ജോലി ചെയ്യുകയായിരുന്നു.

കേളിയുടെ ഹരീഖ് യൂണിറ്റ് രൂപീകരണ കാലം മുതൽ പ്രദേശത്ത് സംഘടന വളർത്തുന്നതിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഹംസ ഹരീഖിൽ പ്രവാസികൾക്കായി റിയാദിലെ പോളിക്ലിനിക്കുകളുടെ സഹകരണത്തോടെ കേളി നടത്തുന്ന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയും, ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയും പൊതു സമൂഹത്തിൽ നിറസാന്നിധ്യമായിരുന്നു.

ഹൃദയസ്തംഭനത്തെ തുടർന്ന് ഹരീഖ് ജനറൽ ഹോസ്പ്പിറ്റലിൽ മരണമടഞ്ഞ ഹംസയുടെ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി അൽഖർജ് ഏരിയാ ജീവകാരുണ്യ വിഭാഗം നേതൃത്വം നൽകി. ഭാര്യ ആബിദ, റിനിഷ സൂരജ്, റിൻസിയ സഫർ എന്നിവർ മക്കളും സൂരജ് ഷംസുദീൻ, സഫറുദീൻ മക്കാർ എന്നിവർ മരുമക്കളുമാണ്. സംസ്ക്കാരചടങ്ങിൽ കുടുംബാംഗങ്ങൾക്കൊപ്പം കേളി പ്രവർത്തകരും പങ്കെടുത്തു

ബഹുസ്വരതയുടെ സൗന്ദര്യം: ഇന്ത്യ ലോകത്തിന് നല്‍കിയ സമ്മാനം: സമദാനി.
അബുദാബി : ചരിത്രത്തിലൂടെയും സംസ്‌കാരത്തിലൂടെയും ബഹുസ്വരതയുടെ സന്ദേശവും പാഠമാണ് ഇന്ത്യ ലോകത്തിന് പ്രദാനം ചെയ്തതെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.
ട്രാക്ക് ഓണം ഈദ് സംഗമം സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻസ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ " ഓണം ഈദ് സംഗമം 2022 " സംഘടിപ്പ
അന്താരാഷ്ട്ര പുസ്തകമേളയില്‍ പുസ്തക പ്രകാശനം നടത്തി.
റിയാദ് : ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘മലയാള അക്ഷരമാല’ യും ‘മാംഗോ ബുക്ക് ഓഫ് ആല്‍ഫബെറ്റ്‌സ്’ എന്നീ പുസ്തകങ്ങൾ റിയാദിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമ
ഫോക്ക് പതിനേഴാം വാർഷികാഘോഷം "കണ്ണൂർ മഹോത്സവം 2022" ഒക്ടോബർ 7 ന്.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കൂവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്ക്) പതിനേഴാം വാർഷികാഘോഷം "ക
ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ വിജ്ഞാനോത്സവമായി ഗ്യാനോത്സവ്.
കുവൈറ്റ് : ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ് ഗ്യാനോത്സവ് 2022 എന്ന പേരിൽ വിദ്യാഭ്യാസ ശാസ്ത്രമേള സംഘടിപ്പിച്ചു.