• Logo

Allied Publications

Middle East & Gulf
കണിക്കൊന്ന പഠനോത്സവം ജൂൺ 25 ന് ഓൺലൈനായി സംഘടിപ്പിച്ചു
Share
ഷാർജ മേഖല മൂന്നാമത് കണിക്കൊന്നപഠനോത്സവം ജൂൺ 25 ന് ഓൺലൈനായി സംഘടിപ്പിച്ചു. ഷാർജ മേഖലയിലെ വിവിധ പഠന കേന്ദ്രങ്ങളിലെ 101 പഠിതാക്കൾ പഠനോത്സവത്തിൽ പങ്കെടുത്തു .

മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പഠനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിച്ചും. മലയാളം മിഷൻ പഠിതാക്കളെയും അധ്യാപകരെയും രക്ഷിതാക്കളേയും അദ്ദേഹം അഭിനന്ദിച്ചു. പുതിയതായി ചുമതല ഏറ്റ മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി, പൂക്കാലം എഡിറ്റർ സജുമാഷ് , മലയാളം മിഷൻ കോഓർഡിനേറ്റർ കെ.എൽ. ഗോപി എന്നിവർ പഠനോത്സവത്തിന് ആശംസകൾ നേർന്നു.

സുഗാതാഞ്ജലി പ്രാധമിക മത്സരം വിജയി അഡ്ലിന തോമസിന്റെ സ്വാഗതഗാനത്തോടും കൂടി ആരംഭിച്ച പഠനോത്സവത്തിൽ നാടൻപാട്ടും കവിതയും കഥ പറച്ചിലും ഗാനാലാപനമായി കുട്ടികളും അദ്ധ്യപകരും പഠനോത്സവം ഉത്സവമാക്കി.. ലോക കേരള സഭ ആഗോള പ്രവാസി രചനാ മത്സരത്തിൽ ജൂനിയർ വിഭാഗം വിജയികളായ ഋതുപർണ രവീന്ദ്രൻ , ശ്രീമയി മേലത്ത്, ഫാത്തിമ നബ എന്നിവരുടെ കവിതാലാപനവും സബ് ജൂനിയർ വിഭാഗത്തിൽ ചെറുകഥ രചനയിൽ രണ്ടാ സ്ഥാനം കിട്ടിയ സാരംഗി ദേവിയുടെ കഥാകഥനവും ഉണ്ടായിരുന്നു.

അധ്യാപികമാരായ ദീപ്തി, സ്മിത എന്നിവരുടെ കവിതാലാപനവും ചന്ദ്രലേഖ ,ടീച്ചർ നാടൻ പാട്ടു കലക്കാരൻ ദിവാകരൻ എന്നിവരുടെ ഗാനാലാപനവും പഠനോത്സവത്തിന് ഉണർവ് ഏകി. കുട്ടികൾക്ക് പ്രവർത്തനങ്ങൾ വിശദികരിച്ചു കൊണ്ട് അധ്യാപികമാരായ എലീന, രത്ന എന്നിവരും സാങ്കേതിക സഹായത്തിനായി ദിനേഷ് മാഷും പഠിതാക്കളുടെ ഒപ്പം ഉണ്ടായിരുന്നു. രതീഷ് മാഷിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ച പഠനോത്സവത്തിൽ ഷാർജ കോഓർഡിനേറ്റർ ശ്രീകുമാരി ആന്റണി അദ്ധ്യക്ഷത വഹിച്ചു.

ശ്രീനി ടീച്ചർ നന്ദി പ്രകാശംനം നടത്തി. മലയാളം മിഷൻ ഷാർജ മേഖലയിലെ പുതിയ മലയാളം ക്ലാസുകൾ ഉടനെ ആരംഭിക്കുന്നു..കൂടുതൽ വിവരങ്ങൾക്ക് (ശ്രീകുമാരി കോഓർഡിനേറ്റർ ) 0503097209

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.