• Logo

Allied Publications

Middle East & Gulf
ഡബ്ല്യുഎംസി മുൻ ഗ്ലോബൽ പ്രസിഡന്‍റ് സോമൻ ബേബി രാജിവച്ചു
Share
മനാമ: വേൾഡ് മലയാളി കൗൺസിൽ (ഡബ്ല്യുഎംസി) മുൻ ഗ്ലോബൽ പ്രസിഡന്‍റ് സോമൻ ബേബി രാജിവച്ചു. വേൾഡ് മലയാളി കൗൺസിൽ വിമത ഗ്രൂപ്പിന്‍റെ ബഹറിനിൽ നടന്ന കോൺഫറൻസിന്‍റെ സമാപന സമ്മേളനത്തിൽ പങ്കെടുത്തതിന് ഔദ്യോഗിക വിഭാഗം പ്രസിഡന്‍റ് ടി.പി. വിജയൻ വിശദീകരണം ആവശ്യപ്പെട്ടിതിനു പിന്നാലെയാണ് രാജി.

60 രാജ്യങ്ങളിൽ നിന്നും മൂന്നൂറോളം പ്രതിനിധികൾ പങ്കടുക്കുമെന്ന് വിമത വിഭാഗം പത്രസമ്മേളനം നടത്തി അവകാശപ്പെട്ടിരുന്നുവെങ്കിലും വളരെ കുറച്ച് പേർ മാത്രമാണ് കോൺഫറൻസിൽ പങ്കെടുത്തത്. സൗദി അറേബിയയിൽ നിന്നും മൂന്നും അമേരിക്കയിൽ നിന്നും നാലും ജർമനിയിൽ നിന്നും രണ്ടും ഇന്ത്യയിൽ നിന്നും നാലും യുഎഇയിൽ നിന്നും ബഹറിനിൽ നിന്നും ഒമ്പത് വീതവും പ്രതിനിധികളും കുടുംബങ്ങളുമടക്കം 31 പേർ മാത്രമാണ് ആണ് വിമത വിഭാഗം കോൺഫറൻസിൽ പങ്കടുത്തത്. വിശിഷ്ടാതിഥികളായി പത്തോളം ജനപ്രതിനിധികൾ പങ്കെടുക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും മന്ത്രി ശശിധരനും മുഹമ്മദ് ബഷീർ എംപി യും മാത്രമേ എത്തിചേർന്നുള്ളു.

കോൺഫറൻസിന്‍റെ ഉദ്ഘാടന സമ്മേളനവും സമാപന സമ്മേളനവും പങ്കാളിത്ത കുറവും കാരണം വൻ പരാജയമായി. സമ്മേളനത്തിൽ ബഹറിനിലെ പൊതു പ്രവർത്തകരുടെ പങ്കാളിത്തം പോലും ഉറപ്പാക്കാൻ സംഘാടകർക്ക് കഴിഞ്ഞില്ല.

ഗ്ലോബൽ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചും പരാതികൾ ഉയർന്നിരുന്നു. ഏകപക്ഷീയമായ തീരുമാനമാണെന്നതായിരുന്നു പരാതി. പ്രധാന പദവികളായ ചെയർമാൻ, ജനറൽ സെകട്ടറി, അഡ്മിൻ വൈസ് പ്രസിസന്‍റ് എന്നീ പദവികൾ അമേരിക്കയിൽ നിന്നുള്ള പ്രതിനിധികൾ കൈയടക്കിയെന്നും കോൺഫറൻസ് നടത്തിയ ബഹറിൻ പ്രൊവിൻസിനു ഒരു പരിഗണനയും ലഭിച്ചില്ലെന്നും പരാതി ഉയർന്നു.

വേൾഡ് മലയാളി കൗൺസിൽ എന്ന ആഗോള സംഘടനയുടെ പേരിൽ ബഹറിനിൽ നടന്ന ഗ്ലോബൽ കോൺഫറൻസിന് സംഘടനയുമായി ബന്ധമില്ലെന്ന് ഔദ്യോഗിക വിഭാഗം മുന്പേ തന്നെ അറിയിച്ചിരുന്നു.

1995 ഏപ്രിൽ ഏഴിന് അമേരിക്കയിലെ ന്യൂ ജേഴ്സിയിൽ രജിസ്റ്റർ ചെയ്ത വേൾഡ് മലയാളി കൗൺസിലിന്റെ ആദ്യ ഗ്ലോബൽ ചെയർമാൻ ഇന്ത്യയുടെ മുൻ ഇലക്ഷൻ കമ്മീഷണർ ആയിരുന്ന ടി. എൻ. ശേഷനും ആദ്യ ഗ്ലോബൽ പ്രസിഡന്‍റ് പ്രമുഖ സാങ്കേതിക വിദഗ്ധനും വ്യവസായ പ്രമുഖനുമായിരുന്ന കെ.പി.പി.നമ്പ്യാരും ആയിരുന്നു.

2021 ഏപ്രിൽ 18നു ചേർന്ന് ഗ്ലോബൽ കോൺഫറൻസ് തെരഞ്ഞെടുത്ത ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് ടി.പി.വിജയൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് ചെയർമാൻ ഐസക് ജോൺ പട്ടാണി പറമ്പിൽ എന്നിവർ ഉൾപ്പെട്ടതാണ് സംഘടനയുടെ ഇപ്പോഴത്തെ ഭരണസമിതി. നിയമപ്രകാരം കേരളത്തിലും റജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് വേൾഡ് മലയാളി കൗൺസിൽ. സംഘടനയുടെ ലോഗോയും പേറ്റന്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത