• Logo

Allied Publications

Americas
റഷ്യയെ പരാജയപ്പെടുത്തുന്നതുവരെ ഗ്യാസിനു കൂടുതൽ വില നൽകേണ്ടിവരും: ജോ ബൈഡൻ
Share
മാഡ്രിഡ്: റഷ്യൻ പ്രസിഡന്‍റ് വ്ളാഡ്മിർ പുടിൻ യുക്രെയ്ൻ അധിനിവേശം അവസാനിപ്പിക്കുകയോ യുക്രെയ്ൻ സേന വിജയം കൈവരിക്കുകയോ ചെയ്യുന്നതുവരെ അമേരിക്കൻ ജനത ഗ്യാസ് അമിതവില നൽകുവാൻ തയാറാകുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ.

മാഡ്രിഡിൽ നടന്ന നാറ്റോ ഉച്ചകോടിയുടെ സമാപന ദിവസം നടത്തിയ വാർത്താസമ്മേളനത്തിലാ‌ണ് ബൈഡൻ അമേരിക്കൻ ജനതയുടെ അഭിപ്രായം മാധ്യമപ്രവർത്തകരെ അറിയിച്ചത്. റഷ്യക്കെതിരെ കൂടുതൽ ഉപരോധം ഏർപ്പെടുത്തുമെന്നും ബൈഡൻ കൂട്ടിചേർത്തു.

ഇത്തരം പ്രസ്താവന നടത്തുന്നതിനു മുന്പ് അമേരിക്കൻ ജനതയുമായി ഈ വിഷയത്തെക്കുറിച്ച് ആശയവിനിമയം നടത്തിയോ, എത്ര കാലം അമേരിക്കൻ ജനത അമിത വില നൽകേണ്ടി വരുമോ, റഷ്യയെ പരാജയപ്പെടുത്താൻ എത്രകാലം എടുക്കുമോ എന്ന ചോദ്യങ്ങൾക്ക് അത്രയും എന്നതായിരുന്നു ബൈഡന്‍റെ മറുപടി.

നാലു മാസം പിന്നിട്ട യുദ്ധം അവസാനിക്കുന്നതിനു എത്ര സമയം എടുക്കുമെന്നു പ്രവചിക്കാൻ ആകില്ലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

അമേരിക്കയിൽ ഗ്യാസിന്‍റെ ശരാശരി വില ഗ്യാലൻ അഞ്ച് ഡോളറിൽ എത്തിനിൽക്കുന്നു . ഇത് സർവകാല റിക്കാർഡാണ്. നാഷണൽ റിസർവിൽ നിന്നും നല്ലൊരു പങ്ക് ക്രൂഡോയിൽ വിട്ടു നൽകിയിട്ടും ഫെഡറൽ ടാക്സിനു മൂന്നു മാസത്തെ അവധി നൽകിയിട്ടും ഗ്യാസ് വിലയിൽ കാര്യമായ കുറവൊന്നും സംഭവിച്ചിട്ടില്ല എന്നതാണ് അമേരിക്കയിലെ സാധാരണക്കാർക്കും അതേസമയം സർക്കാരിനും ഒരുപോലെ തലവേദന സൃഷ്ടിക്കുന്നത്.

സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ബൈഡൻ വിമർശനം നേരിടേണ്ടി വരികയും അപ്രൂവൽ റേറ്റ് കുത്തനെ താഴ്ന്നു പോകുകയും ചെയ്തിരിക്കുന്ന സമയമാണിത്. പണപ്പെരുപ്പത്തെ കുറിച്ചുള്ള അഭിപ്രായം "ഇത് എന്‍റെ കുറ്റമല്ല' ആഗോളവ്യാപകമാണ് എന്ന യാഥാർഥ്യം അംഗീകരിക്കേണ്ടിയിരിക്കുന്നുവെന്നും ജോ ബൈഡൻ പറഞ്ഞു .

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.