• Logo

Allied Publications

Americas
ഫോമാ ഗ്ലോബൽ കൺവൻഷൻ: ജോയ് കൂടാലി ക്യാപ്പിറ്റൽ റീജിയൺ കോഓർഡിനേറ്റർ
Share
ന്യൂയോർക്ക്: മെക്സിക്കോയിലേ കാൻകൂനിൽ സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ നടക്കുന്ന ഫോമാ ഗ്ലോബൽ കൺവൻഷന്‍റെ ക്യാപ്പിറ്റൽ റീജിയൺ കോഓർഡിനേറ്ററായി ജോയ് കൂടാലിയെ തിരഞ്ഞെടുത്തതായി ക്യാപ്പിറ്റൽ റീജിയൺ ആർവിപി തോസ് ജോസും നാഷണൽ കമ്മിറ്റി അംഗങ്ങളായ അനിൽ നായർ, മധുസൂദനൻ നമ്പ്യാർ എന്നിവർ അറിയിച്ചു.

ഫോമയുടെയും കൈരളി ഓഫ് ബാൾട്ടിമോറിന്‍റെയും സജീവ പ്രവർത്തകനായ ജോയ് കൂടാലി,
കൈരളി ഓഫ് ബാൾട്ടിമോർ മുൻകാല പ്രസിഡന്‍റ്, സെക്രട്ടറി ,ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഫോമ 201820 കാലഘട്ടത്തിലെ ക്യാപ്പിറ്റൽ റീജിയൺ ആർവിപി കൂടിയായിരുന്നു. ക്യാപിറ്റൽ റീജിയണിൽ നിന്നുള്ള റജിസ്ട്രേഷനുകൾ കോഓർഡിനേറ്റ് ചെയ്യുക, ആർവിപിയും നാഷണൽ കമ്മിറ്റി അംഗങ്ങളും ചേർന്ന് ക്യാപിറ്റൽ റീജിയണിൽ നിന്നും വരുന്നവർക്ക് വേണ്ടുന്ന മാർഗ നിർദ്ദേശങ്ങൾ നൽകുക എന്നിവയാണ് കോഓർഡിനേറ്ററുടെ പ്രധാന ചുമതല.

ക്യാപ്പിറ്റൽ റീജിയണിൽ നിന്നുള്ള നിരവധി കുടുംബാംഗങ്ങൾ കൺവൻഷനിൽ പങ്കെടുക്കുന്നുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. കലോത്സവം, നാടകമേള, താരനിശ തുടങ്ങിയ വിവിധയിനം കലാപരിപാടികൾ കൺവൻഷന്‍റെ ഭാഗമായിരിക്കും. തോമസ് ഓലിയാംകുന്നേലാണ് ക്യാപിറ്റൽ റീജിയന്‍റെ ചാർജ് വഹിക്കുന്ന കൺവൻഷൻ കോചെയർ.

കൺവൻഷനിലേക്ക് ദിനംപ്രതി കൂടുതൽ ആളുകൾ റജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ, കൺവൻഷൻ ചെയർമാൻ പോൾ ജോൺ എന്നിവർ അറിയിച്ചു.

കൺവൻഷന് റജിസ്റ്റർ ചെയ്യാൻ ആഗ്രഹിക്കുന്നവർ ഫോമാ വെബ്സൈറ്റ് സന്ദർശിക്കുക. fomaa.org

റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.
സൂ​സ​ൻ ഫി​ലി​പ്പി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ന്യൂ​ജ​ഴ്സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച വെ​ൺ​മ​ണി ആ​ലും​മൂ​ട്ടി​ൽ മ​ല​യി​ൽ പ​രേ​ത​നാ​യ ഫി​ലി​പ്സ് ഫി​ലി​പ്പി​ന്‍റെ(​ജോ​ബി) ഭാ​ര്യ സൂ​സ​ൻ ഫി​ലി​പ്പി
ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫി​ന്‍റെ സം​സ്കാ​രം ബു​ധ​നാ​ഴ്ച.
ഫി​ലാ​ഡ​ൽ​ഫി​യ: ക​ഴി​ഞ്ഞ ദി​വ​സം ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ന്ത​രി​ച്ച ജോ​ജോ ജോ​സ​ഫ് തെ​ള്ളി​യി​ലി​ന്‍റെ(48) പൊ​തു​ദ​ർ​ശ​ന​വും സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ളും ബു
അ​രി​സോ​ണ​യി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ലെ അ​രി​സോ​ണ​യി​ൽ തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു.
2022ല്‍ ​യു​എ​സ് പൗ​ര​ത്വം ല​ഭി​ച്ച​ത് 65,960 ഇ​ന്ത്യ​ക്കാ​ര്‍​ക്ക്.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2022ല്‍ 65,960 ​ഇ​ന്ത്യ​ക്കാ​ര്‍​ക്ക് അ​മേ​രി​ക്ക​ന്‍ പൗ​ര​ത്വം ല​ഭി​ച്ച​താ​യി യു​എ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ ഗ​വേ​ഷ​ണ വി​ഭാ​ഗം (സി