• Logo

Allied Publications

Americas
റഷ്യക്കെതിരെ യുദ്ധം ചെയ്യുന്നതിന് 800 മില്യണ്‍ ഡോളറിന്‍റെ ആയുധങ്ങള്‍ നല്‍കും: ബൈഡന്‍
Share
വാഷിംഗ്ടണ്‍ ഡി.സി : 2022 ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യയുടെ യുക്രെയിന്‍ അധിനിവേശം നാല് മാസത്തിലധികം പിന്നിട്ടിട്ടും തുടരുന്ന സാഹചര്യത്തില്‍ യുക്രെയിന്‍ സൈന്യത്തിന് പ്രതിരോധിക്കുന്നതിനും റഷ്യന്‍ സൈന്യത്തെ തുരത്തുന്നതിനും ആവശ്യമായ കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്ന് നാറ്റോ സമ്മിറ്റിന്‍റെ അവസാന ദിവസമായ വ്യാഴാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ബൈഡന്‍ പ്രഖ്യാപിച്ചു .

800 മില്യണ്‍ ഡോളറിന്‍റെ സെക്യൂരിറ്റി അസിസ്റ്റന്‍സാണ് ബൈഡന്‍ യുക്രെയിന് നല്‍കുക . എയര്‍ഡിഫന്‍സ് സിസ്റ്റം , കൗണ്ടര്‍ ബാറ്ററി റഡാര്‍ , ആര്‍ട്ടിലറി റോക്കറ്റ് എന്നീ അത്യാധുനിക ഉപകരണങ്ങള്‍ ഇതില്‍ ഉള്‍പ്പെടും ഇതിന്‍റെ വിശദാംശങ്ങള്‍ വരും ദിവസങ്ങളില്‍ വെളിപ്പെടുത്തുമെന്നും ബൈഡന്‍ പറഞ്ഞു .

കഴിഞ്ഞ മാസം യുഎസ് കോണ്‍ഗ്രസ് പാസാക്കി ബൈഡന്‍ ഒപ്പു വച്ച 40 ബില്യണ്‍ ഡോളറിന്‍റെ ഭാഗമായാണ് 800 മില്യണ്‍ ഇപ്പോള്‍ നല്‍കുന്നത്. യുക്രെയിന് അമേരിക്ക ഇതിനകം നല്‍കിയ പതിനാലാമത് പാക്കേജാണിത്.

യുക്രെയിന്‍ റഷ്യ യുദ്ധം തുടരുന്നതിനാല്‍ അമേരിക്കന്‍ നികുതിദായകര്‍ ഗ്യാസിന് അധിക വില നല്‍കേണ്ടി വരുമെങ്കിലും യുക്രെയ്നെ പരാജയപ്പെടുത്തുന്നതിനോ യുക്രെയിന് പുറത്തേക്ക് കടക്കുന്നതിനോ റഷ്യന്‍ സൈന്യത്തിന് ആകില്ലെന്നും ബൈഡന്‍ പറഞ്ഞു .

അമേരിക്കയില്‍ കുതിച്ചുയര്‍ന്ന ഗ്യാസ് വില നിയന്ത്രിക്കുന്നതിന് അടുത്ത മാസം സൗദി അറേബ്യ സന്ദര്‍ശിക്കുമ്പോള്‍ കൂടുതല്‍ ഗ്യാസ് വിട്ടു നല്‍കുവാന്‍ ആവശ്യപ്പെടുമെന്നും ബൈഡന്‍ പറഞ്ഞു .

മൂന്നു ദിവസം നീണ്ടു നിന്ന നാറ്റോ സമ്മേളനം യൂറോപ്പില്‍ അമേരിക്കന്‍ മിലിട്ടറിയുടെ സാന്നിദ്ധ്യം സ്ഥിരമായി തുടരുന്നതിനുള്ള പദ്ധതികള്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുത്തു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.