• Logo

Allied Publications

Americas
അമേരിക്കന്‍ മലങ്കര അതിഭദ്രാസന പ്രതിനിധി യോഗം സമാപിച്ചു
Share
ന്യൂജഴ്സി: യാക്കോബായ സുറിയാനി സഭയുടെ അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ വാര്‍ഷിക പൊതു യോഗം (ഡെലിഗേറ്റ് മീറ്റിംഗ്) 2022 ജൂണ്‍ 25ാം തീയതി (ശനി) ന്യൂജഴ്സിയിലെ അതിഭദ്രാസന ആസ്ഥാന ദേവാലയമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ വച്ച് നടത്തപ്പെട്ടു. രാവിലെ ഒമ്പതിന് രജിസ്ട്രേഷനോടു കൂടി യോഗ നടപടികള്‍ക്ക് തുടക്കം കുറിച്ചു.

ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്തയുടെ അധ്യക്ഷതയില്‍ നടത്തപ്പെട്ട യോഗത്തില്‍, കാനഡയിലേയും അമേരിക്കയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികള്‍ സംബന്ധിച്ചു. ഭദ്രാസന സെക്രട്ടറി റവ.ഫാ.സജ മാര്‍ക്കോസ് കോതകരിയില്‍ സ്വാഗതം ആശംസിച്ചു.

പരിശുദ്ധ സഭയുടെ പരമാദ്ധ്യക്ഷനായ പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവായോടും, ഇന്ത്യയിലെ ശ്രേഷ്ഠ കാതോലിക്കാ ബാവായോടും, ഇടവക മെത്രാപോലീത്തായോടും, പരിശുദ്ധ സഭയിലെ എല്ലാ മെത്രാപോലീത്താമാരോടുമുള്ള ഭയഭക്തി ആദരവുകള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു കൊണ്ട്, സീനിയര്‍ വൈദീകരിലൊരാളായ ചട്ടത്തില്‍ വെരി.റവ.ഗീവര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ അവതരിപ്പിച്ച ഭക്തി പ്രമേയം, യോഗം ആദരവോടെ അംഗീകരിച്ചു.

തുടര്‍ന്ന്, മലബാര്‍ ഭദ്രാസന മുന്‍ മെത്രാപോലീത്തയും, വനിതാ സമാജം പ്രസിഡന്റുമായിരുന്ന, കാലം ചെയ്ത അഭിവന്ദ്യ സഖറിയാസ് മോര്‍ പോളിക്കാര്‍പ്പോസ് തിരുമേനിയുടെ ആകസ്മിക വേര്‍പാടില്‍ അമേരിക്കന്‍ അതിഭദ്രാസനത്തിന്റേതായ അനുശോചനം രേഖപ്പെടുത്തുകയും, അഭിവന്ദ്യ യല്‍ദോ മോര്‍ തീത്തോസ് മെത്രാപോലീത്തയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.

കൂടാതെ അമേരിക്കന്‍ അതിഭദ്രാസന മുന്‍ സെക്രട്ടറിയായിരുന്ന വന്ദ്യ ഈഴമാലില്‍ ഈപ്പന്‍ കോര്‍ എപ്പിസ്‌ക്കോപ്പാ, മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായിരുന്ന റവ.ഡീക്കന്‍ റ്റി.എസ്. വര്‍ഗീസ്, തോമസ് (ഷാജി) പണിക്കര്‍ എന്നിവരുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. അതിഭദ്രാസനത്തിന്റെ സര്‍വതോത്മുഖമായ പുരോഗതിക്കായി അവര്‍ നല്‍കിയ സേവനങ്ങളെ നന്ദിയോടെ ഓര്‍ക്കുന്നതായും അഭിവന്ദ്യ തിരുമേനി സൂചിപ്പിച്ചു.

അതേ തുടര്‍ന്ന്, ഭദ്രാസനത്തിന്റെ വിവിധങ്ങളായ പ്രവര്‍ത്തന പദ്ധതികളെകുറിച്ചും, വിവിധ വിഷയങ്ങളെ സംബന്ധിച്ചുള്ള അവലോകനം നടത്തുകയുണ്ടായി. ശെമ്മാശന്മാരുടെ പഠനത്തിനും, പരിശീലനത്തിനുമുള്ള സൗകര്യമേര്‍പ്പെടുത്തുക, യുവജനങ്ങളുടെ ഉന്നമനത്തിനും, ക്ഷേമത്തിനുമായി വിവിധ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്നതിന് യോഗം തീരുമാനിച്ചു.

2021 ജൂലൈ മാസത്തില്‍ നടത്തിയ ഡെലിഗേറ്റ് മീറ്റിംഗ് മിനിറ്റ്സ് ഭദ്രാസന സെക്രട്ടറി യോഗത്തില്‍ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. 202122 കാലഘട്ടത്തിലെ വരവ് ചിലവ് കണക്കുകള്‍ ഭദ്രാസന ട്രഷറര്‍ കമാന്‍ഡര്‍ ബാബു വടക്കേടത്ത് അവതരിപ്പിക്കുകയും, ഓഡിറ്റര്‍മാരായ ശ്രീ.പി.ഓ. ജേക്കബ്ബ്, ശ്രീ.വത്സലന്‍ വര്‍ഗീസ് എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.

202122 കാലഘട്ടത്തിലെ വരവ് ചിലവ് കണക്കുകള്‍ ഭദ്രാസന ട്രഷറര്‍ കമാണ്ടര്‍ ബാബു വടക്കേടത്ത് അവതരിപ്പിക്കുകയും, ഓഡിറ്റര്‍മാരായ പി.ഒ.ജേക്കബ്, വത്സലന്‍ വര്‍ഗീസ് എന്നിവര്‍ ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. 202223 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന ബജറ്റും ഭദ്രാസന ട്രഷറര്‍ യോഗത്തില്‍ അവതരിപ്പിച്ചു. ഭദ്രാസന ആസ്ഥാന മന്ദിരത്തിന്റെ പണികളുടെ പൂര്‍ത്തീകരണത്തിനായി, ഫണ്ട് കളക്ഷന്‍ ലക്ഷ്യമിട്ടു, ജോയിന്റ് ട്രഷറര്‍ മിസ്റ്റ് നിഷാ വര്‍ഗീസ് കൗണ്‍സില്‍ മെംബര്‍ ജെയ്സണ്‍ ജോണ്‍ എന്നിവര്‍ തയാറാക്കിയ ബ്രോഷര്‍ അഭിവന്ദ്യ തിരുമേനി പ്രകാശനം ചെയ്തു.

കാനഡയിലേയും, അമേരിക്കയിലേയും, വിവിധ ദേവാലയങ്ങളില്‍ നിന്നും വന്നെത്തിയ പ്രതിനിധികള്‍ക്ക് ട്രാന്‍സ്പോര്‍ട്ടേഷന്‍, താമസം, ഭക്ഷണം എന്നിവ ഒരുക്കുന്നതിന്, ഭദ്രാസന ജോയിന്റ് സെക്രട്ടറി റവ.ഫാ.ഗീവര്‍ഗീസ് ജേക്കബ്, കൗണ്‍സില്‍ അംഗങ്ങളായ ജെയിംസ് ജോര്‍ജ്, പി.ഒ. ജോര്‍ജ് എന്നിവര്‍ നേതൃത്വം നല്‍കി. കൗണ്‍സില്‍ അംഗങ്ങളായ റവ.ഫാ.ഡോ.ജെറി ജേക്കബ്, റവ.ഫാ.മനു മാത്യു, യോഹന്നാന്‍ പറമ്പാത്ത്, ലൈജു ജോര്‍ജ് എന്നിവര്‍ വിവിധ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി.

ഭദ്രാസന ട്രഷറര്‍ കമാന്‍ഡര്‍ ബാബു വടക്കേടത്ത് അംഗങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി. ഉച്ചകഴിഞ്ഞ് 2.30 യോഗം പര്യവസാനിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

യു​വാ​വ​ക്ക​ളെ പ്ര​ണ​യി​ച്ച​തി​ന് പെ​ണ്‍​മ​ക്ക​ളെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി; പി​താ​വ് കു​റ്റ​ക്കാ​ര​നെ​ന്നു ജൂ​റി.
ഡാ​ള​സ്: അ​ന്യ​മ​ത​സ്ഥ​രാ​യ ആ​ണ്‍​കു​ട്ടി​ക​ളെ പ്ര​ണ​യി​ച്ചു​വെ​ന്ന കാ​ര​ണ​ത്താ​ൽ ര​ണ്ടു പെ​ണ്‍​മ​ക്ക​ളെ കാ​റി​ന​ക​ത്തു​വ​ച്ച് വെ​ടി​വ​ച്ചു കൊ​ല​പ്പെ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മെ​ഗാ തി​രു​വാ​തി​ര സെ​പ്റ്റം​ബ​ർ 10ന്.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​പ്റ്റം​ബ​ർ 10 ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഓ​ണ​സ​ദ്യ​യോ​ടെ ഓ​ണാ​ഘേ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ഫീ​സ് സെ​ക്ര​ട്ട​റി​മാ​രാ​യി തോ​മ​സ് മാ​ത്യു​വി​നെ​യും ഷൈ​നി തോ​മ​സി​നെ​യും പ്ര​സി​ഡ​ന്‍റ്
ഒ​ഐ​സി​സി യു​എ​സ്എ "ആ​സാ​ദി കി ​ഗൗ​ര​വ്' ഓ​ഗ​സ്റ്റ് 15ന്.
ഹൂ​സ്റ്റ​ണ്‍: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ (ഒ​ഐ​സി​സി യൂ​എ​സ്എ) യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ത്തി​ന്
മാ​ന​സി​കാ​രോ​ഗ്യം എ​ങ്ങ​നെ നി​ല​നി​ർ​ത്താം​' ഫൊ​ക്കാ​ന സം​ഘ​ടി​പ്പി​ച്ച വെ​ബി​നാ​ർ വ​ൻ​വി​ജ​യ​മാ​യി.
ന്യൂ​യോ​ർ​ക്ക്: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ബി ​പോ​സി​റ്റീ​വ് എ​ന്ന വി​ഷ​യ​ത്തി​ൽ ജൂലൈ 24 സം​ഘ​ടി​പ്പി​ച