• Logo

Allied Publications

Europe
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ
Share
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും. വിഥിൻഷോയുടെ തിരുമുറ്റത്ത് രാജകീയ പ്രൗഢിയോടെ നിൽക്കുന്ന സെന്‍റ് ആന്‍റണീസ് ദേവാലയം കൊടിതോരണങ്ങളാൽ അലങ്കരിച്ച് മോടിപിടിപ്പിച്ച് അതിഥികളെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു.

തിരുക്കർമങ്ങൾ രാവിലെ 9.45 ന് ആദ്യ പ്രദക്ഷിണം ഗിൽഡ് റൂമിൽനിന്നും ആരംഭിച്ചു സെന്‍റ് ആന്‍റണീസ് ദേവാലയത്തിന്‍റെ അൾത്താരയിലേക്ക് വൈദികരെ സ്വീകരിച്ച് ആനയിക്കുന്നതോടെ സിറോ മലബാർ സഭയുടെ ഏറ്റവും ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് തുടക്കമാകും.

ഫാ.ലിജേഷ് മുക്കാട്ട് റാസ കുർബാനയിൽ മുഖ്യ കാർമ്മികനാകുമ്പോൾ ഫാ.മൈക്കിൾ ഗാനൻ, ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌, ഫാ.ഡാനി മോളൊപ്പറമ്പിൽ എന്നിവർ സഹകാർമ്മികരാകും. ദിവ്യബലിമധ്യേ ഷൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ. മൈക്കിൾ ഗാനൻ തിരുനാൾ സന്ദേശം നൽകും.

ദിവ്യബലിയേ തുടർന്ന് നടക്കുന്ന ലദീഞ്ഞോടെയാണ് തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാവുക .പൗരാണികത വിളിച്ചോതുന്ന തിരുന്നാൾ പ്രദക്ഷിണം സെന്‍റ് ആന്‍റണീസ് ദേവാലയത്തിൽ നിന്നും ആരംഭിക്കുമ്പോൾ നൂറുകണക്കിന് മുത്തുക്കുടകളും കൊടികളും പൊൻവെള്ളികുരിശുകളും വാദ്യമേളങ്ങളും എല്ലാം പ്രദക്ഷിണത്തിൽ അകമ്പടിയാകും. വിശുദ്ധ തോമാശ്ലീഹായുടെയും,വിശുദ്ധ അൽഫോൻസാമ്മയുടെയും തിരുസ്വരൂപങ്ങൾ പ്രദക്ഷിണത്തിൽ സംവഹിക്കും.

സെന്‍റ് ആന്‍റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം കൺകുളിർക്കെ കാണാൻ തദ്ദേശീയരും റോഡിനിരുവശവും ചേരുക പതിവാണ്. മറുനാട്ടിലെ വിശ്വാസ പ്രഘോഷണമായ തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും നടക്കും.

യുകെയിലെ ഒട്ടേറെ വേദികളിൽ മേളപ്പെരുക്കം തീർത്തു പ്രശസ്തമായ വാറിംഗ്ടൺ ചെണ്ടമേളമാണ് ഇക്കുറിയും മാഞ്ചസ്റ്റർ തിരുന്നാളിൽ മേളപ്പെരുക്കം തീർക്കാൻ എത്തുന്നത്.യുക്മ സാരഥി ഷിജോയുടെ നേതൃത്വത്തിൽ എത്തുന്ന പ്രതിഭകൾ തീർക്കുന്ന വിസ്മയത്തിനായി കാതോർക്കുകയാണ് മാഞ്ചസ്റ്റർ.

ഇവരെ കൂടാതെ മാഞ്ചസ്റ്ററിലെ ഫിയാന പാഡ്രിഗ്‌ എന്ന ഐറിഷ് പൈപ്പ് ബാൻഡും തിരുന്നാൾ പ്രദക്ഷിണത്തിൽ അണിനിരക്കും.മാഞ്ചസ്റ്റർ തിരുന്നാളിൻറെ ആരംഭ കാലം മുതൽ ഫിയാന പാഡ്രിഗ്‌ എന്ന കമ്പനിയാണ് സ്കോർട്ടിഷ് പൈപ്പ് ബാൻഡുമായി എത്തുക.

ഇക്കുറി തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി വിപുലമായ പാർക്കിങ് സൗകര്യമാണ് തിരുന്നാൾ കമ്മറ്റി ഒരുക്കിയിരിക്കുന്നത്.പള്ളിയുടെ പിൻഭാഗത്തായുള്ള സെന്റ് ആന്റണീസ് സ്കൂൾ ഗ്രൗണ്ടിലും,സമീപത്തുതന്നെയുള്ള കോർണിഷ് മാൻ പബിലും ആയിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.

ചുവടെ കൊടുത്തിരിക്കുന്ന അഡ്രസ്സിലേക്ക് എത്തി വാഹനങ്ങൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധം പാർക്ക് ചെയ്തശേഷം വേണം ദേവാലയത്തിൽ എത്തിച്ചേരുവാൻ.

1,St Anthonys R C Primary School
Dunkery Rd, Wythenshawe, Manchester M22 0NT

2, Cornishman pub
Cornishway, Wythenshawe, Manchester M22 0JX

ഐസ്ക്രീം കടകൾ മുതൽ നാടൻ വിഭവങ്ങളുമായി വിവിധ സ്റ്റാളുകൾ പള്ളിപ്പറമ്പിൽ പ്രവർത്തിക്കും.ഇടവകയിലെ വിമൻസ് ഫോറമാണ് അച്ചപ്പം മുതൽ ഉണ്ണിയപ്പം വരെയുള്ള സ്വാദൂറും വിഭവങ്ങളുമായി കടകൾ ഒരുക്കുന്നത്.വീട്ടമ്മമാർ അവരുടെ വീടുകളിൽ തയാറാക്കുന്ന ഹോം മെയിഡ് വിഭവങ്ങളും.യുവജന സംഘടനകളുടെ ഐസ് ക്രീം സ്റ്റാളും,ഭക്ത സാധനങ്ങളും എല്ലാം തിരുന്നാൾ പറമ്പിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളിൽ മിതമായ നിരക്കിൽ ലഭ്യമാണ്.
തിരുനാളിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം പാച്ചോർ നേർച്ചയും സ്‌നേഹവിരുന്നും ക്രമീകരിച്ചതായും തിരുന്നാൾ കമ്മറ്റി അറിയിച്ചു.

ഇന്ന് (ശനിയാഴ്ച) വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിൽ ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

തിരുന്നാൾ ആഘോഷങ്ങളെ തുടർന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും.ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ,ട്രസ്റ്റിമാരായ അലക്സ് വർഗീസ്,ചെറിയാൻ മാത്യു,ജിൻസ്മോൻ ജോർജ്,ജോജി ജോസഫ്,ജോസ് ജോസഫ് ,പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം.
ST.ANTONY’S CHURCH WYTHENSHAWE
DUNKERY ROAD, MANCHESTER
M22 0WR

സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​, വി​ഷു​, ഈ​ദ് ആ​ഘോ​ഷ​ത്തി​ൽ പെ​യ്തി​റ​ങ്ങി​യ​ത് മ​തൈ​ക്യ സ്നേ​ഹ​മാ​രി.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​