• Logo

Allied Publications

Americas
ഉ​ണ്ണി തോ​യ​ക്കാ​ട്ടി​ൽ ഫോ​മാ ഗ്ലോ​ബ​ൽ ക​ണ്‍​വ​ൻ​ഷ​ൻ ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ
Share
ന്യൂ​യോ​ർ​ക്ക്: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​തേ​ർ​ണ് ക​ണ​ക്ടി​ക്ക​റ്റ് (MASCON) ബോ​ർ​ഡ് മെ​ന്പ​റും ഫോ​മാ ഹെ​ൽ​പിം​ഗ് ഹാ​ൻ​സ് ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജി​യ​ൻ കോ​ഡി​നേ​റ്റ​റു​മാ​യ ഉ​ണ്ണി തോ​യ​ക്കാ​ട്ടി​നെ ഫോ​മാ ഗ്ലോ​ബ​ൽ ക​ണ്‍​വെ​ൻ​ഷ​ൻ ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​റാ​യി തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ണ്‍ ആ​ർ.​വി.​പി സു​ജ​ന​ൻ ടി ​പു​ത്ത​ൻ​പു​ര​യി​ൽ നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഗി​രീ​ഷ് പോ​റ്റി , ഗീ​വ​ർ​ഗീ​സ് കെ.​ജി എ​ന്നി​വ​ർ അ​റി​യി​ച്ചു.MASCONN പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ൻ​റ്, സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും ഉ​ണ്ണി തോ​യ​ക്കാ​ട്ട് പ്ര​വ​ർ​ത്ത​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു.

ഫോ​മ​യു​ടെ കു​ടും​ബ​സം​ഗ​മ വേ​ദി​യി​ൽ ന്യൂ ​ഇം​ഗ്ല​ണ്ട് റീ​ജ​ണ​ൽ നി​ന്നു​ള്ള പ​ര​മാ​വ​ധി ആ​ളു​ക​ളെ ഉ​ൾ​ക്കൊ​ള്ളി​ക്കു​ക, അ​വ​ർ​ക്ക് വേ​ണ്ട മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ അ​ർ​വി​പി​യും, നാ​ഷ​ണ​ൽ ക​മ്മി​റ്റി അം​ഗ​ങ്ങ​ളു​മാ​യി ഒ​ത്തു​ചേ​ർ​ന്നു ന​ൽ​കു​ക എ​ന്നി​വ​യാ​ണ് ക​ണ്‍​വ​ൻ​ഷ​ൻ റീ​ജ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ എ​ന്ന നി​ല​യി​ൽ ഉ​ണ്ണി തോ​യ​ക്കാ​ട്ടി​ന്‍റെ പ്ര​ധാ​ന ചു​മ​ത​ല​ക​ൾ.

ഫോ​മാ വെ​ബ്സൈ​റ്റി​ലൂ​ടെ എ​ല്ലാ​വ​രും ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഫോ​മാ എ​ക്സി​ക്യൂ​ട്ടീ​വ് ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ൻ​റ് അ​നി​യ​ൻ ജോ​ർ​ജ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, ട്ര​ഷ​റ​ർ, തോ​മ​സ് ടി.​ഉ​മ്മ​ൻ, വൈ​സ് പ്ര​സി​ഡ​ൻ​റ് പ്ര​ദീ​പ് നാ​യ​ർ, ജോ​യി​ൻ​റ് സെ​ക്ര​ട്ട​റി ജോ​സ് മ​ണ​ക്കാ​ട്ട്, ജോ​യി​ൻ​റ് ട്ര​ഷ​റ​ർ ബി​ജു തോ​ണി​ക്ക​ട​വി​ൽ, ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ജോ​ണ്‍ എ​ന്നി​വ​ർ അ​റി​യി​ച്ചു. ക​ണ്‍​വെ​ൻ​ഷ​ന് ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ഫോ​മാ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. fomaa.org

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്ടങ്ങൾ നോർത്ത് ടെക്സസ് സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെക്സസ്: ടെക്സസിലെ സ്മിത്ത് കൗണ്ടിയിൽ, ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങൾ അധികൃതർ തിരിച്ചറിഞ്ഞു.
വി​ഷു ആ​ഘോ​ഷ​പൂ​ർ​വം കൊ​ണ്ടാ​ടി വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജേ​ഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.