• Logo

Allied Publications

Americas
ഗ​ർ​ഭഛി​ദ്രം ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് യാ​ത്രാ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തും: സേ​വ്യ​ർ ബ​സി​റ
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: യു​എ​സ് സു​പ്രീം​കോ​ട​തി ഗ​ർ​ഭഛി​ദ്ര​ത്തി​നു​ള്ള അ​വ​കാ​ശം ഭ​ര​ണ​ഘ​ട​ന​യി​ൽ നി​ന്നും എ​ടു​ത്തു​മാ​റ്റി​യ​തി​നെ തു​ട​ർ​ന്ന്, ഗ​ർ​ഭഛി​ദ്രം ആ​വ​ശ്യ​മു​ള്ള സ്ത്രീ​ക​ൾ​ക്ക് ഇ​തി​നെ അ​നു​കൂ​ലി​ക്കു​ന്ന മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ഹെ​ൽ​ത്ത് ആ​ന്‍റ് ഹ്യൂ​മ​ൻ സ​ർ​വീ​സ് സെ​ക്ര​ട്ട​റി സേ​വ്യ​ർ ബ​സീ​റ ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ൽ ഉ​റ​പ്പു ന​ൽ​കി. ഇ​ത്ത​രം യാ​ത്രാ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ നി​ർ​ദേ​ശ​ത്തി​ന് നി​യ​മ​ത്തി​ന്‍റെ പി​ൻ​ബ​ലം ല​ഭി​ക്കു​മോ എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് ചി​രി​ച്ചു​കൊ​ണ്ട് മ​റു​പ​ടി പി​ന്നീ​ട് പ​റ​യാ​മെ​ന്ന് പ​റ​ഞ്ഞു അ​ദ്ദേ​ഹം ഒ​ഴി​ഞ്ഞു​മാ​റി.

1973 മു​ത​ലാ​ണ് അ​മേ​രി​ക്ക​യി​ൽ നി​യ​മ​പ​ര​മാ​യി ഗ​ർ​ഭഛി​ദ്ര​ത്തി​നു അ​വ​കാ​ശം ല​ഭി​ച്ച​ത്. ഓ​രോ വ​ർ​ഷ​വും ല​ക്ഷ​ക​ണ​ക്കി​ന് ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ൾ​ക്കാ​ണ് ഈ ​നി​യ​മം മൂ​ലം ഭൂ​മി​യി​ൽ പി​റ​ന്നു​വീ​ഴു​ന്ന​തി​ന് അ​വ​കാ​ശം നി​ഷേ​ധി​ച്ച​ത്. ഓ​രോ വ​ർ​ഷ​വും ഈ ​എ​ണ്ണം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്. ഏ​റ്റ​വും അ​ടു​ത്ത വ​ർ​ഷ​ങ്ങ​ളി​ൽ ല​ഭ്യ​മാ​യ ക​ണ​ക്കു​ക​ൾ അ​നു​സ​രി​ച്ചു 2019 ൽ 629898 ​ഗ​ർ​ഭഛി​ദ്രം ന​ട​ന്ന​പ്പോ​ൾ 2018 ൽ 619591 ​ഗ​ർ​ഭഛി​ദ്രം ന​ട​ന്നു. എ​ന്നാ​ൽ, 2020 ൽ ​ഗ​ർ​ഭഛി​ദ്ര ക​ണ​ക്ക് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്നു. 930160 കേ​സു​ക​ളാ​ണ് രാ​ജ്യ​വ്യാ​പ​ക​മാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​ത്.

തു​ട​ർ​വ​ർ​ഷ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ പൂ​ർ​ണ​മാ​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി ഗ​ർ​ഭഛി​ദ്രം ഭ​ര​ണ​ഘ​ട​നാ വി​ധേ​യ​മ​ല്ലെ​ന്ന് വി​ധി​ച്ചു​വെ​ങ്കി​ലും, സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ഈ ​വി​ഷ​യ​ത്തി​ൽ സ്വ​ന്ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ച്ചി​ട്ടി​ല്ല.

അ​മേ​രി​ക്ക​യി​ൽ റെ​ഡ് സം​സ്ഥാ​ന​ങ്ങ​ൾ എ​ന്ന​റി​യ​പ്പെ​ടു​ന്ന റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ഭ​രി​ക്കു​ന്നി​ട​ങ്ങ​ളി​ൽ ഭൂ​രി​ഭാ​ഗ​വും ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ ക​ർ​ശ​ന നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ ബ്ലു ​സം​സ്ഥാ​ന​ങ്ങ​ളാ​യ ഡെ​മോ​ക്രാ​റ്റി​ക് പാ​ർ​ട്ടി ഭ​രി​ക്കു​ന്നി​ട​ങ്ങ​ളി​ൽ ഗ​ർ​ഭഛി​ദ്ര​ത്തി​നെ​തി​രെ നി​യ​മ​നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടി​ല്ല. ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണ് വാ​ഹ​ന സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന സൂ​ച​ന സെ​ക്ര​ട്ട​റി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

കേരള ഡിബേറ്റ് ഫോറം യുഎസ്എവെർച്ച്വൽ ഡിബേറ്റ് ഏപ്രിൽ 20ന്.
ഹൂസ്റ്റൺ: കേരള ഡിബേറ്റ് ഫോറം യുഎസ്എ ഡിബേറ്റ് ഓപ്പൺഫോറം വെർച്ച്വൽ പ്ലാറ്റുഫോമിൽ ഏപ്രിൽ 20 ശനി വൈകുന്നേരം 7 ന് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം) സംഘടിപ്പിക്
കാ​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്തി.
ഒ​ക്ല​​ഹോ​മ : ഒ​ക്ല​ഹോ​മ​യി​ലെ റൂ​റ​ൽ ടെ​ക്സ​സ് കൗ​ണ്ടി​യി​ൽ നി​ന്ന് ക​ണ്ടെ​ടു​ത്ത ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ൻ​സാ​സി​ൽ നി​ന്നു കാ​ണാ​താ​യ അ​മ്മ​മാ​രു​ട
വാ​ലി കോ​ട്ടേ​ജ് സെന്‍റ്​ മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി ആൻഡ് യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് മി​ക​ച്ച തു​ട​ക്കം.
വാ​ലി കോ​ട്ടേ​ജ് (ന്യൂ​യോ​ർ​ക്ക്): മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി ആൻഡ് ​യൂ​ത്ത്
നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.