• Logo

Allied Publications

Europe
ന്യൂകാസിലിൽ ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ ഉദ്ഘാടനവും, ദുക്റാന തിരുനാളും
Share
ന്യൂകാസിൽ : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് ന്യൂകാസിൽ കേന്ദ്രമായി പുതിയ മിഷൻ രൂപീകൃതമാകുന്നു . ഔർ ലേഡി ക്വീൻ ഓഫ് ദി റോസറി മിഷൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന പുതിയ മിഷൻ ജൂലൈ ഒന്നാം തീയതി വൈകുന്നേരം ആറരക്ക് വോക്കെർ ഔർ ലേഡി ആൻഡ് സെന്‍റ് വിൻസെന്‍റ് ദേവാലയത്തിൽ വച്ച് നടക്കുന്ന തിരുക്കർമ്മങ്ങളിൽ വച്ച് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രഖ്യാപിക്കും .

തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനക്ക് അഭിവന്ദ്യ പിതാവ് കാർമികത്വം വഹിക്കും , രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ. ഡോ ആന്റണി ചുണ്ടെലിക്കാട്ട് , സിഞ്ചെല്ലൂസ് മോൺ . ജിനോ അരീക്കാട്ട് എം സി ബി എസ് , പ്രെസ്റ്റൻ റീജിയണൽ കോഡിനേറ്റർ ഫാ. സജി തോട്ടത്തിൽ, മിഷൻ ഡയറക്ടർ ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ , രൂപതയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മറ്റ് വൈദികർ എന്നിവർ തിരുക്കർമ്മങ്ങൾക്ക് സഹകാർമ്മികർ ആകും.

വിശുദ്ധ കുര്ബാനയോടൊപ്പം കുട്ടികളുടെ ആഘോഷമായ വിശുദ്ധ കുർബാന സ്വീകരണവും , സ്ഥൈര്യലേപന ശുശ്രൂഷയും നടക്കും . വിശുദ്ധ കുർബാനക്ക് ശേഷം ദുക്റാന തിരുനാളിനു തുടക്കമായുള്ള കൊടിയേറ്റ് നടക്കും , തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരിക്കും ,രണ്ടാം തീയതി ശനിയാഴ്ച വൈകുന്നേരം വിശുദ്ധ കുർബാന , ലദീഞ്ഞ്‌ എന്നിവ നടക്കും , പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ പത്തിനു ആഘോഷമായ തിരുനാൾ കുർബാന നടക്കും .

ഫാ. ജോജോ പ്ലാപ്പള്ളിൽ സി എം ഐ കാർമ്മികനാകും , തുടർന്ന് ആഘോഷമായ തിരുനാൾ പ്രദക്ഷിണം , സ്നേഹവിരുന്ന് എന്നിവയും ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾക്ക് കൈക്കാരൻ മാരായ ഷൈമോൻ തോട്ടുങ്കൽ 07737171244 , സോയി ജോസഫ് 07915618342 എന്നിവരുമായി ബന്ധപ്പെടുക .

പള്ളിയുടെ വിലാസം: Our lady and St VIncent Catholic Church , Monkchester Road
Newcastle upon Tyne, NE6 2TX

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.