• Logo

Allied Publications

Middle East & Gulf
കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം
Share
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറയുടെ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ ആരംഭിച്ചു.കൈരളി ഫുജൈറ യൂണിറ്റ് വാർഷിക സമ്മേളനം ഓർമ്മ ദുബായ് സെൻട്രൽ കമ്മറ്റി അംഗം നൗഫൽ പട്ടാമ്പി ഉദ്ഘാടനം ചെയ്തു.

യൂണിറ്റ് ജോയിൻ്റ് സെക്രട്ടറി ജിസ്റ്റ ജോർജ് അദ്ധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ ലോക കേരള സഭാംഗം സൈമൺ സാമൂവേൽ, കൈരളി സ്ഥാപക നേതാവ് പി.എം.അഷറഫ്, സെൻട്രൽ കമ്മറ്റി പ്രസിഡന്റ് ലെനിൻ ജി കുഴിവേലി, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ സുജിത്ത് വിപി, സതീശൻ പൊട്ടത്ത്‌ എന്നിവർ ആശംസകൾ അറിയിച്ചു.

യൂണിറ്റ് ജോയിന്‍റ് സെക്രട്ടറി പ്രദീപ് കുമാർ സ്വാഗതവും യൂണിറ്റ് ട്രഷറർ ജയരാജ് തലക്കാട്ട് നന്ദിയും അറിയിച്ചു. നമിത പ്രമോദ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പ്രധിനിധി സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറി മിജിൻചുഴലി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ജയരാജ് തലക്കാട്ട് സാമ്പത്തിക റിപ്പോർട്ടും കൈരളി സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്ദുൽ ഖാദർ എടയൂർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിത്സൺ പട്ടാഴി,സുധീർ തെക്കേക്കര എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.

യൂണിറ്റിന്‍റെ പുതിയ ഭാരവാഹികളായി ഉസ്മാൻ മാങ്ങാട്ടിൽ (പ്രസിഡൻറ്) ജോയ് മോൻ പീടികയിൽ , റജീഷ് പയ്യാലിൽ (വൈസ് പ്രസിഡൻ്റുമാർ),മിജിൻ ചുഴലി(സെക്രട്ടറി), ജിസ്റ്റ ജോർജ് , പ്രദീപ് കുമാർ (ജോയിൻ്റ് സെക്രട്ടറിമാർ) ജയരാജ് തലക്കാട്ട് (ട്രഷറർ) ഇന്ദുകുമാർ (ജോയിന്‍റ് ട്രഷറർ) നമിത പ്രമോദ് (കൾച്ചറൽ കൺവീനർ) വിഷ്ണു അജയ് (കൾച്ചറൽ ജോയിന്‍റ് സെക്രട്ടറി) എന്നിവരെ സമ്മേളനം തെരെഞ്ഞെടുത്തു.

ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ്.
കു​വൈ​റ്റ് സി​റ്റി: ഏ​ഴ് ശാ​ഖ​ക​ളു​മാ​യി കു​വൈ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ച്ച​ത
ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​രി​ക്കാ​ൻ ഫാ​സി​സ്റ്റ് ഭ​ര​ണം കാ​ര​ണ​മാ​യി: ശി​വ​ദാ​സ​ൻ തി​രൂ​ർ.
റി​യാ​ദ്: ഇ​ന്ത്യ​ൻ ജ​ന​ത​യെ ഏ​കീ​ക​ര​ണ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ ഒ​രു ഫാ​സി​സ്റ്റ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പ​ത്തു​വ​ർ​ഷ​ത്തെ ഭ​ര​ണം വേ​ണ്ടി വ​ന്നു എ​
സൗ​ദി​യി​ൽ വാ​ഹ​നാ​പ​ക​ടം; മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ ജി​ദ്ദ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു.
അ​ബ്ദു​ൾ റ​ഹീ​മി​ന്‍റെ മോ​ച​നം; ദ​യാ​ധ​നം ത​യാ​റെ​ന്ന് സൗ​ദി കോ​ട​തി​യെ അ​റി​യി​ച്ചു.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട് 19 വ​ർ​ഷ​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന കോ​ഴി​ക്കോ​ട് കോ​ട​ന്പു​ഴ സ്വ​ദേ​ശി അ​ബ്ദു
ഒ​മാ​നി​ലെ മ​ഴ​ക്കെ​ടു​തി; മ​ര​ണ​സം​ഖ്യ 18 ആ​യി.
മ​സ്‍​ക​റ്റ്: ഒ­​മാ­​നി​ല്‍ മ­​ഴ­​ക്കെ­​ടു­​തി­​യി​ല്‍ മ­​രി­​ച്ച­​വ­​രു­​ടെ എ­​ണ്ണം 18 ആ​യി.