• Logo

Allied Publications

Americas
സണ്ണി മറ്റമന ഫൊക്കാന ട്രസ്റ്റി ബോർഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു
Share
റ്റാമ്പാ: കാല്‍ നൂറ്റാണ്ടില്‍ അധികമായി ഫ്ലോറിഡയിലെ പ്രത്യേകിച്ച് ടാമ്പയിലെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ മികവുറ്റ സംഘടനാ പ്രവര്‍ത്തനങ്ങള്‍ വഴി ശ്രദ്ധേയനായ ഫൊക്കാനയുടെ പ്രമുഖ നേതാവും ഇപ്പോഴത്തെ ട്രഷററുമായ സണ്ണി മറ്റമന ഫൊക്കാന ഇത്തവണ ട്രസ്റ്റി ബോർഡ് സ്ഥാനത്തേക്ക് മത്സരിക്കുന്നു. ഫൊക്കാനയിൽ വിവിധ സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം മലയാളി അസോസിയേഷൻ ഓഫ് ടാമ്പയെ പ്രതിനിധികരിച്ചാണ് മത്സരരംഗത്തുള്ളത്.

ഇത്തവണ ബോർഡിൽ ഒഴിവു വരുന്ന രണ്ടു സ്ഥാനങ്ങളിൽ സണ്ണി ഉൾപ്പെടെ നാലു പേരാണ് മത്സര രംഗത്തുള്ളത്. മികച്ച പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചുകൊണ്ടിരിക്കുന്ന ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസിഡന്‍റ് ജോർജി വർഗീസ്, സെക്രട്ടറി സജിമോൻ ആന്‍റ്ണി, ട്രഷറർ സണ്ണി മറ്റമന എന്നിവർ നേതൃത്വം നൽകുന്ന ഇത്തവണത്തെ ഭരണസമിതിയിലെ ട്രഷറർ എന്ന നിലയിൽ മൂന്നാമനായി സംഭവബഹുലമായ പ്രവർത്തനങ്ങൾ കാഴ്ച്ച വച്ചതിന്റെ അനുഭവ സമ്പത്തുമായാണ് സണ്ണി മത്സര രംഗത്തുള്ളത്ത. ട്രഷറർ എന്ന നിലയിൽ നടത്തിയ മികച്ച ഭരണനൈപുണ്യങ്ങൾ ട്രസ്റ്റി ബോർഡിലും ഗുണകരമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.

ഫൊക്കാനയുടെ തിലകക്കുറിയായിമാറിയ മലയാളം അക്കാഡമിയുടെ ആഭിമുഖ്യത്തിൽ അമേരിക്കൻ മലയാളിയുടെ തന്നെ അഭിമാനമായി മാറിയ 'അക്ഷരജ്വാല' നിരവധി യുവാക്കളെ മലയാള ഭാഷയുടെയും കേരളത്തിന്റെ തനതായ സംസ്‌കാരത്തേയും അടുത്തറിയാൻ സഹായിച്ച ഒരു പദ്ധതിയാണ് .കേരള സർക്കാരിന്റെ 'മലയാളം മിഷൻ', ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഭാഗമായ മലയാളം എന്‍റെ മലയാളം, ടെക്സാസ് യൂണിവേഴ്സിറ്റിയിലെ മലയാളം ഡിപ്പാർട്‌മെൻറ്റിന്‍റെ ഭാഗമായ ഭാഷാ വിപുലീകരണ വിഭാഗം തുടങ്ങിയവയുമായി യോജിച്ചാണ് ഫൊക്കാനയുടെ മലയാളം അക്കാഡമി പ്രവർത്തിച്ചു വരുന്നത്.

പുതു തലമുറയിലെ ഓരോ മലയാളിക്കും അടിസ്ഥാനപരമായി മലയാള ഭാഷ പറയാനും എഴുതാനും വായിക്കാനും അവരെ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വെർച്ച്വൽ ലേർണിംഗ് പരിപാടിയിലൂടയായിരുന്നു ഈ പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതികൾ യാഥാർഥ്യമാക്കുന്നതിനു പിന്നിൽ പ്രവർത്തിച്ച ടീമിന്റെ നെടുംതൂണായിരുന്നു സണ്ണി.

2017ല്‍ ഫൊക്കാന കുട്ടമ്പുഴ ആദിവാസി മേഖലകളിലെ സ്‌കൂള്‍ കമ്പ്യൂട്ടര്‍ വല്‍കരിച്ചതിന്റെ മുഖ്യ പങ്ക് വഹിച്ചു. കേരളത്തിലെ എച്ച്. ഐ.വി. ബാധിച്ച കുട്ടികളെ സഹായിക്കുന്ന ഫൊക്കാനയുടെ സ്വാന്ത്വനം സംഭരത്തിന്റെ കോ ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്ന സണ്ണി 2018ല്‍ ഇന്തോ അമേരിക്കന്‍ പ്രസ്സ് ക്ലബിന്റെ മികച്ച സാമൂഹ്യ സേവനത്തിനുള്ള അവാര്‍ഡിനു അര്‍ഹനായിരുന്നു.

20142016 കാലഘട്ടത്തില്‍ ഫൊക്കാന റീജണല്‍ വൈസ് പ്രസിഡന്റ്, 20162018 അഡീഷ്ണല്‍ ജോയിന്‍റ് ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് സണ്ണി മലയാളി അസോസിയേഷന്‍ ഓഫ് റ്റാമ്പ (മാറ്റ്)ടെ മുൻ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാനായിരുന്നു. ഫൊക്കാന ട്രഷറർ എന്ന നിലയിൽ ഒർലാണ്ടോ കൺവെൻഷൻ വിജയകരമാക്കി മാറ്റാൻ ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിക്കൊപ്പവും കൺവെൻഷൻ കമ്മിറ്റിക്കൊപ്പവും എണ്ണയിട്ട യന്ത്രം പോലെ രാപകലില്ലാതെ പ്രവർത്തിച്ചു വരികയാണ്.

ട്രസ്റ്റി ബോർഡ് അംഗമായി ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഫൊക്കാനയെ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് നയിക്കുവാനും, പുതിയ കമ്മിറ്റിക്ക് വേണ്ട ഉപദേശങ്ങൾ തന്റെ അനുഭവങ്ങളിൽ നിന്നൂ പങ്കു വെക്കുവാനും കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എറണാകുളം ജില്ലയിൽ മറ്റമന കുടുംബാംഗമായ സണ്ണി ഭാര്യ ബിറ്റ്സി, മക്കളായ എലിസ, അനിറ്റ എന്നിവരോടൊപ്പം ഫ്ലോറിഡയിലെ ടാമ്പയിലെ റിവേർവ്യൂ എന്ന സ്ഥലത്ത് താമസിച്ചു വരികയാണ്.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.