• Logo

Allied Publications

Americas
ഇന്ത്യയുടെ ഭാവി അപകടത്തിൽ, കോൺഗ്രസിന്‍റെ തിരിച്ചുവരവ് അനിവാര്യം: രമേശ് ചെന്നിത്തല
Share
ഗാര്‍ലന്‍റ് (ഡാളസ്): വർഗീയതയെ ഊട്ടിവളർത്തി , മൃഗീയ ഭൂരിപക്ഷത്തിന്‍റെ മറവിൽ എന്തും പ്രവർത്തിക്കാം എന്ന് കരുതുന്ന മോദി സർക്കാർ ഇന്ത്യയുടെ ഭാവിയെ അപകടത്തിലേക്കാണ് നയിക്കുന്നതെന്നും ഇതിൽ നിന്നും മോചനം ലഭിക്കണക്കമെങ്കിൽ മതേതരത്വം, ജനാധിപത്യം, സോഷ്യലിസം എന്നീ ആശയങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ ഭരണത്തിൽ തിരിച്ചു വരേണ്ടത് അനിവാര്യമാണെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു .

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് (ഒഐസിസി യൂഎസ്എ) സതേണ്‍ റീജിയണിന്‍റെ പ്രവര്‍ത്തനോത്ഘാടനം ഡാളസിൽ നിർവഹിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു കെപിസിസി മുന്‍ പ്രസിഡന്റും കേരളാ മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല.

വർഗീയത മാത്രം പറഞ്ഞു അധികാരത്തിൽ വന്ന് ജനാഭിലാഷങ്ങൾ മറന്നു പ്രവർത്തിക്കുന്ന ബിജെപിയും മോദിയും ഇന്ത്യയെ വലിയ അപകടത്തിലേക്കാണ് കൊണ്ട് പോകുന്നത്. ജനാധിപത്യ രീതിയിൽ ഭരണകൂടത്തെ വിമർശിക്കുന്നവരെ കൽത്തുറുങ്കിലടക്കുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ദിവസങ്ങളോളം ഈഡിയെ ഉപയോഗിച്ച്‌ ചോദ്യം ചെയ്യുന്നു. ജനാധിപത്യം കശ്ശാപ്പു ചെയ്യപ്പെടുന്നു. കോൺഗ്രസിന്‍റെ തിരിച്ചു വരവിനുള്ള പോരാട്ടത്തിൽ ഒറ്റക്കെട്ടായുള്ള പ്രവർത്തനം ആവശ്യമാണ്.

കേന്ദ്രത്തിലെ പോലെ തന്നെ അപകടകരമാണ് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള കേരള ഭരണവും. അവിടെയും പോലീസിനെയും ഉപയോഗിച്ച് ജനാധിപത്യത്തെ കശ്ശാപ്പു ചെയ്യുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ ഗുണ്ടാ സംഘങ്ങൾക്ക് ഒത്താശ ചെയ്ത് കോൺഗ്രസ് പ്രവർത്തകർക്കു മേൽ സി.പി.എം അക്രമം അഴിച്ചു വിടുന്നു.

താൻ പ്രതിപക്ഷ നേതാവായിരുന്നപ്പോൾ സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയായിരുന്നുവന്നു കാലം തെളിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

കോൺഗ്രസ് മുക്ത ഭാരതവും കോൺഗ്രസ് മുക്ത കേരളവും സ്വപ്നം കാണുന്ന ഈ ജനാധിപത്യ വിരുദ്ധ ശക്തികളെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ നമുക്കു ഒറ്റക്കെട്ടാകാം. അര മണിക്കൂർ നീണ്ട പ്രസംഗത്തിനും തുടർന്ന് നടന്ന ചോദ്യോത്തര സെഷനിലും ചർച്ചയിലും ഇന്ത്യ പ്രസ് ക്ലബ് പൊഫ് നോർത്ത് ടെക്സാസ് പ്രസിഡന്‍റ് സിജു വി ജോർജ്‌ , മാണി (ഓസ്റ്റിൻ),തമ്പി,വിൽ‌സൺ ,റ്റോമി , പൗലോസ് തുടങ്ങി നിരവധി പ്രവർത്തകർ സജീവമായി പങ്കുകൊണ്ടു.

ജൂണ്‍ 26 ഞായറാഴ്ച വൈകുന്നേരം നാലിനു ഗാര്‍ലന്‍റിലുള്ള കിയാ ഓഡിറ്റോറിയത്തിൽ ചേർന്ന സ്വീകരണ സമ്മേളനം മൗന പ്രാത്ഥനയോടെ ആരംഭിച്ചു. ഒഐസിസി നാഷണൽ വൈസ് പ്രസിഡന്‍റ് ബോബൻ കൊടുവത്തു സ്വാഗതം ആശംസിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ശാക്തീകരണത്തിന് കേരളത്തിൽ പ്രവർത്തിച്ചിരുന്ന തന്‍റെ അനുഭവവും മൂന്ന് പതിറ്റാണ്ടായുള്ള അമേരിക്കയിലെ കോൺഗ്രസ് സംഘടനാ പ്രവർത്തനവും ബോബൻ ആമുഖമായി ചൂണ്ടിക്കാട്ടി.

ഡാളസ് ചാപ്റ്റർ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ അദ്ധ്യക്ഷത വഹിച്ചു. കോളേജ് പഠനകാലം മുതൽ നേരിട്ടറിയുന്ന ചെന്നിത്തലയെ സ്വീകരിക്കുവാൻ കഴിയുന്നതിൽ അഭിമാനമുണ്ടെന്നു പ്രദീപ് പറഞ്ഞു.

മുഖ്യാഥിതി രമേശ് ചെന്നിത്തല, വിശിഷ്ടാതിഥി കോട്ടയം ജില്ലാ പഞ്ചായത്തു മുൻ പ്രസിഡന്റും ജില്ലാ കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റുമായ സണ്ണി പാമ്പാടി എന്നിവരെ അനിയൻ മേപ്പുറം, ജോയ് ആന്‍റണി എന്നിവർ ബൊക്കെ നൽകി സ്വീകരിച്ചു.

സതേണ്‍ റീജിയണിന്‍റെ പ്രവര്‍ത്തനോദ്ഘാടനം രമേശ് ചെന്നിത്തല നിലവിളക്കു കൊളുത്തി നിർവഹിച്ചു. ഒഐസിസി യുഎസ്എ സതേൺ റീജിയൻ പ്രവർത്തനോത്ഘാടനം നടത്തുവാൻ സംഘടനയുടെ സ്ഥാപകൻ കൂടിയായ രമേശ് ചെന്നിത്തലയെ തന്നെ ലഭിച്ചതിൽ അഭിമാനം കൊള്ളുന്നുവെന്ന് തുടർന്ന് സംസാരിച്ച ഒഐസിസി യുഎസ്എ നാഷണൽ ചെയർമാനും ലോക കേരളാ സഭാംഗവുമായ ജെയിംസ് കൂടൽ പറഞ്ഞു.



കേരളത്തിലെ പിണറായിയുടെ ജനദ്രോഹ ഭരണത്തിനെതിരായും മോദിയുടെ
ദുർഭരണത്തിനെതിരെയും കെപിസിസി നടത്തുന്ന എല്ലാ സമരപരിപാടികൾക്കും ഒഐസിസി യൂഎസ്എ പിന്തുണ പ്രഖ്യാപിക്കുന്നവെന്ന് നാഷണൽ പ്രസിഡണ്ട് ബേബി മണക്കുന്നേൽ പറഞ്ഞു. മൂന്ന് മാസങ്ങൾ കൊണ്ട് നാഷണൽ, റീജിയണൽ, ചാപ്റ്റർ തലങ്ങളിൽ ഒഐസിസിയ്ക്കുണ്ടായ വളർച്ചയും അദ്ദേഹം ചൂണ്ടിക്കാട്ടി.

വളരെ ചുരുങ്ങിയ സമയകൊണ്ട് രമേശ് ചെന്നിത്തലക്ക് ഉജ്വലമായ ഒരു സ്വീകരണ സമ്മേളനവും സതേൺ റീജിയണൽ പ്രവർത്തനോൽഘാടനവും നടത്തുവാൻ മുന്നിട്ടിറങ്ങിയ ഡാളസ് ചാപ്റ്ററിനെ തുടന്ന് പ്രസംഗിച്ച നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി മുക്തകണ്ഠം പ്രശംസിച്ചു. ഉടൻതന്നെ അമേരിക്കയിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ നിരവധി ചാപ്റ്ററുകളും ഈസ്റ്റേൺ റീജിയനും രൂപികരിക്കുന്നതിനുള്ള ക്രമീകരണം ചെയ്തു വരുന്നുവെന്നും ജീമോൻ പറഞ്ഞു

തുടർന്ന് പി.പി ചെറിയാൻ (നാഷണൽ മീഡിയ ചെയർമാൻ) റോയ് കൊടുവത്ത് (സതേൺ റീജിയൻ ചെയർമാൻ) സജി ജോർജ് (റീജിയൻ പ്രസിഡൻറ്) ജോമോൻ ഇടയാടി (റീജിയൻ ജനറൽ സെക്രട്ടറി) സണ്ണി പാമ്പാടി (കോട്ടയം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡണ്ട്) എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.ഡാളസ് ചാപ്റ്റർ ജനറൽ സെക്രട്ടറി രാജൻ തോമസ് നന്ദി അറിയിച്ചു

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​