• Logo

Allied Publications

Americas
ഫൊക്കാന ഒർലാന്‍റോ കൺവൻഷൻ മീഡിയ റിലേഷൻ കമ്മിറ്റി പ്രവർത്തനം ആരംഭിച്ചു
Share
ഫ്‌ളോറിഡ: ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡ് ഹിൽട്ടൺ ഡബിൾ ട്രീ ഹോട്ടൽലിൽ ജൂലൈ എഴു മുതൽ 10 വരെ നടക്കുന്ന ഫൊക്കാനയുടെ 19ാ മത് അന്താരാഷ്ട്ര ഫാമിലി കൺവൻഷനോടനുബന്ധിച്ച് വാർത്തകൾ വിവിധ പത്രമാധ്യമങ്ങളിലൂടെ ലോക മലയാളികൾക്കിടയിൽ എത്തിക്കുന്നതിനായി മീഡിയ റിലേഷൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു.

ഫൊക്കാന ജനറൽ സെക്രട്ടറി സജിമോൻ ആന്‍റണി കോഓർഡിനേറ്ററും പ്രമുഖ മാധ്യമ പ്രവർത്തകനും കൈരളി ടിവി യുഎസ്എ എഡിറ്ററും ഡയറക്ടറുമായ ജോസ് കടാപ്പുറം ചെയർമാനും പ്രമുഖ മാധ്യമ പ്രവർത്തകനും കേരളാ ടൈംസ് ചീഫ് എഡിറ്ററുമായ ഫ്രാൻസിസ് തടത്തിൽ മോഡറേറ്ററുമായ മീഡിയ റിലേഷൻ കമ്മിറ്റിയാണ് രൂപീകരിച്ചത്.

ഫൊക്കാന എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് ശ്രീകുമാർ ഉണ്ണിത്താൻ (ന്യൂയോർക്ക്), ഇന്ത്യാ പ്രസ്‌ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഇലക്ട് ), സുനിൽ ട്രൈസ്റ്റാർ (ന്യൂജേഴ്‌സി), പെൻസിൽവാനിയയിലെ ഏഷ്യാനെറ്റ് പ്രതിനിധി വിൻസെന്‍റ് ഇമ്മാനുവൽ എന്നിവരടങ്ങുന്നതാണ് മീഡിയാ റിലേഷൻ കമ്മിറ്റി അംഗങ്ങൾ.

ഫൊക്കാന കൺവൻഷനോടനുബന്ധിച്ച് നടക്കുന്ന മാധ്യമ സെമിനാറിന്‍റെ നടത്തിപ്പു ചുമതലയും മീഡിയ റിലേഷൻ കമ്മിറ്റിക്കാണ്. കൈരളി ടിവി മാനേജിംഗ് ഡയറക്ടറും രാജ്യസഭ എംപിയുമായ ജോൺ ബ്രിട്ടാസ് ആണ് മാധ്യമ സെമിനാറിലെ മുഖ്യാതിഥി. ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്, ദീപിക ഡൽഹി ബ്യുറോ ചീഫും അസോസിയേറ്റ് എഡിറ്ററുമായ ജോർജ് കള്ളിവയലിൽ, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (ഐപിസിഎൻഎ) പ്രസിഡന്‍റ് സുനിൽ തൈമറ്റം, സെക്രെട്ടറി രാജു പള്ളത്ത്, ട്രഷറർ ഷിജോ പൗലോസ്, മുതിർന്ന മാധ്യമ പ്രവർത്തകനും ഇ മലയാളി എഡിറ്ററുമായ ജോർജ് ജോസഫ്, കേരള ടൈംസ് ഡെപ്യൂട്ടി എഡിറ്ററും ഫൊക്കാന അഡിഷണൽ അസോസിയേറ്റ് ട്രഷററുമായ ബിജു ജോൺ കൊട്ടാരക്കര, ഏഷ്യാനെറ്റ് യുഎസ്എ ചീഫ് റിപ്പോർട്ടർ ഡോ. കൃഷണ കിഷോർ, 24 ന്യൂസ് അമേരിക്ക ന്യൂസ് ഹെഡ് മധു കൊട്ടരക്കര. തുടങ്ങിയ നിരവധി മാധ്യമ പ്രവർത്തകരും കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ സാംസ്കാരിക സാഹിത്യ രംഗത്തെ പ്രമുഖരും സെമിനാറിൽ പങ്കെടുക്കും.

ഫൊക്കാനയുമായി ബന്ധപ്പെട്ട നിരവധി വാർത്തകൾ ഇതിനകം തന്നെ വിവിധ മാധ്യമങ്ങളിലൂടെ മലയാളികളിലേക്ക് എത്തിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ നാലുമാസമായി ഫ്രാൻസിസ് തടത്തിലിന്‍റെ നേതൃത്വത്തിൽ നിരവധി വാർത്തകൾ വന്നുകഴിഞ്ഞു. ഇനിയും നിരവധി വാർത്തകൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ചുമതലകളുമായി കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചതായി മീഡിയ റിലേഷൻസ് മോഡറേറ്റർകൂടിയായ ഫ്രാൻസിസ് തടത്തിൽ അറിയിച്ചു.

ഭി​ന്ന​ശേ​ഷി​ക്കാ​ര​നെ മ​ർ​ദി​ച്ച മു​ൻ പാ​രാ​മെ​ഡി​ക് ജീ​വ​ന​ക്കാ​ര​നെ ക്രി​മി​ന​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ടെ​ന്ന്.
ഡാ​ള​സ്: ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യ വ്യ​ക്തി​യെ റോ​ഡി​ൽ വ​ച്ച് അ​ക്ര​മി​ച്ച കേ​സി​ൽ ഡാ​ല​സ് ഫ​യ​ർ റെ​സ്ക്യൂ പാ​രാ​മെ​ഡി​ക് മു​ൻ ജീ​വ​ന​ക്കാ​ര​നെ ക്രി​മ
പി​ടി​ച്ചെ​ടു​ത്ത രേ​ഖ​ക​ൾ ഉ​ട​ൻ പ​ര​സ്യ​പ്പെ​ടു​ത്ത​ണ​മെ​ന്ന് ട്രം​പ്.
വാ​ഷിം​ഗ്ട​ണ്‍​ൻ ഡി​സി: യാ​തൊ​രു മു​ന്ന​റി​യി​പ്പും വാ​റ​ണ്ടും ഇ​ല്ലാ​തെ ഫ്ളോ​റി​ഡ​യി​ലു​ള്ള വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി പി​ടി​ച്ചെ​ടു​ത്തു​
അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി "മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ’​യു​മാ​യി ക​ലാ​ഭ​വ​ൻ ജ​യ​ൻ.
ന്യൂ​യോ​ർ​ക്ക് : പ്ര​ശ​സ്ത ക​ലാ​കാ​ര​ൻ ക​ലാ​ഭ​വ​ൻ ജ​യ​ൻ അ​വ​ത​രി​പ്പി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന "​മി​മി​ക്സ് വ​ണ്‍​മാ​ൻ ഷോ​' യ്ക്ക് ​അ​മേ​രി​ക്ക​
പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 27ന്.
ഹൂ​സ്റ്റ​ണ്‍: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ ഫ്ര​ണ്ട്സ് ഓ​ഫ് പെ​യ​ർ​ലാ​ൻ​ഡ് മ​ല​യാ​ളി ക​മ്മ്യൂ​ണി​റ്റി​യു​ടെ (എ​ഫ്പി​എ
മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സ് അ​നു​ശോ​ചി​ച്ചു.
ഡാ​ള​സ്: പ്ര​ശ​സ്ത ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ഉ​മ പെ​മ്മ​രാ​ജു(64) ഓ​ഗ​സ്റ്റ് എ​ട്ടി​ന് അ​ന്ത​രി​ച്ചു.