• Logo

Allied Publications

Europe
കൊളോണില്‍ മാതാവിന്‍റെ തിരുനാളിന് കൊടിയേറി
Share
കൊളോണ്‍: കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ മദ്ധ്യസ്ഥയായ പരിശുദ്ധ ദൈവമാതാവിന്റെ നാല്‍പ്പതാമത്തെ തിരുനാളിനും, ഭാരത അപ്പസ്‌തോലന്‍ മാര്‍ത്തോമാ ശ്‌ളീഹായുടെ തിരുനാളിനും ജൂണ്‍ 25 ന് (ശനി) വൈകുന്നേരം അഞ്ചു മണിയ്ക്ക് കൊടിയേറിയതോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു.

ശുശ്രൂഷകള്‍ക്ക് ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്‌ളെയിന്‍ ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ കാര്‍മ്മികത്വം വഹിച്ചു. ലദീഞ്ഞ്, നൊവേന എന്നിവയെ തുടര്‍ന്നു നടപ്പുവര്‍ഷത്തെ പ്രസിദേന്തി ആന്റണി സഖറിയ കൊടിയും വഹിച്ച് മുത്തുക്കുടയേന്തിയ മുന്‍ പ്രസുദേന്തിമാരുടെ അകമ്പടിയില്‍ പള്ളിയില്‍ നിന്നും പ്രദക്ഷിണമായി എത്തിയാണ് ഇഗ്‌നേഷ്യസ് അച്ചന്‍ കൊടിയേറ്റിയത്. യൂത്ത് കൊയറിന്റെ ഗാനാലാപനം ഭക്തിനിര്‍ഭരമായി. കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തിലാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്.

തിരുനാളിനോടനുബന്ധിച്ച് തികച്ചും കേരളത്തനിമയില്‍ പള്ളിയിലെ അള്‍ത്താരയും ബലിവേദിയും ദേവാലയാങ്കണവും ബഹുവര്‍ണ്ണ തോരണങ്ങളാല്‍ കമനീയമായി അലങ്കരിച്ചിട്ടുണ്ട്. മുത്തുക്കുടകളും വര്‍ണ്ണപ്പൊലിമയുള്ള ബാനറുകളും കേരളത്തിലെ സീറോ മലബാര്‍ ആരാധനാ ക്രമത്തിലുള്ള തിരുനാളാഘോഷത്തെ അനുസ്മരിപ്പിയ്ക്കുന്നു.

ജൂണ്‍ 26 നാണ് (ഞായര്‍) തിരുനാളിന്‍റെ മുഖ്യപരിപാടികള്‍. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്ററും ബിഷപ്പുമായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ പത്തു മണിയ്ക്ക് ആഘോഷമായി നടക്കുന്ന സമൂഹബലിയില്‍ നിരവധി വൈദികര്‍ സഹകാര്‍മ്മികരായിരിയ്ക്കും. പ്രസിദേന്തി വാഴ്ച, നഗരം ചുറ്റിയുള്ള പ്രദക്ഷിണം, നേര്‍ച്ചവിളമ്പ്, ഉച്ചഭക്ഷണം എന്നിവയും നടക്കും.




ഉച്ചകഴിഞ്ഞ് ഒന്നരയ്ക്ക് കള്‍ച്ചറല്‍ പരിപാടിയ്ക്കു ശേഷം കൊടിയിറക്കത്തോടെ ആഘോഷപരിപാടികള്‍ സമാപിയ്ക്കും. തിരുനാളിന്റെ സുഗമമായ നടത്തിപ്പിനുവേണ്ടി വിവിധ കമ്മിറ്റികളും പ്രവര്‍ത്തിക്കുന്നു.

ജര്‍മനിയിലെ കൊളോണ്‍ അതിരൂപതയിലെയും എസ്സന്‍, ആഹന്‍ എന്നീ രൂപതകളിലെയും ഇന്‍ഡ്യാക്കാരുടെ കൂട്ടായ്മയാണ് കൊളോണിലെ ഇന്‍ഡ്യന്‍ കമ്യൂണിറ്റി. കൊളോണ്‍ കര്‍ദ്ദിനാള്‍ റൈനര്‍ മരിയ വോള്‍ക്കിയുടെ കീഴിലുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ പ്രവര്‍ത്തനം 1970 ലാണ് ആരംഭിച്ചത്. സുവര്‍ണ്ണജൂബിലി കടന്ന കമ്യൂണിറ്റിയില്‍ ഏതാണ്ട് എണ്ണൂറോളം കുടുംബങ്ങള്‍ അംഗങ്ങളായുണ്ട്. കഴിഞ്ഞ 22 വര്‍ഷമായി ഫാ. ഇഗ്‌നേഷ്യസ് ചാലിശേരി സി.എം.ഐ. കമ്യൂണിറ്റി ചാപ്‌ളെയിനായി സേവനം ചെയ്യുന്നു.

വൈക്കം സ്വദേശി ആന്റണി സഖറിയ, സ്മിത കുടുംബം ആണ് ഈ വര്‍ഷത്തെ പ്രസിദേന്തി. തിരുനാളിലേയ്ക്കും തിരുക്കര്‍മ്മങ്ങളിലേയ്ക്കും ഏവരേയും സ്‌നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.