• Logo

Allied Publications

Europe
വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ മീറ്റിന് വർണാഭമായ തുടക്കം
Share
ആഗോളതലത്തില്‍ പടര്‍ന്നു പന്തലിച്ചു ലോക മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ളോബല്‍ ദൈ്വവാര്‍ഷിക കോണ്‍ഫറന്‍സിന് ബഹ്റൈനിലെ മനാമയിൽ നിറപകിട്ടാർന്ന തുടക്കം.

ജൂണ്‍ 23 മുതല്‍ 25 വരെ ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കൊമേഴ്സ് ആന്‍ഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണേജില്‍ ബഹറിനിലെ ഡിപ്ളോമാറ്റ് റാഡിസണ്‍ ബ്ളു ഹോട്ടലിലാണ് (ഡോ.പി.എ.ഇബ്രാഹിം ഹാജി നഗര്‍) മൂന്നുദിന കോണ്‍ഫ്രന്‍സ് അരങ്ങേറുന്നത്.

ബഹ്റൈന്‍ ഇന്‍ഡ്യന്‍ അംബാസിഡര്‍ പീയൂഷ് ശ്രീവാസ്തവ കേരള വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍, മുൻ കേരള ചീഫ് സെക്രട്ടറി ഷീല തോമസ് ഐ എ എസ് ,മുന്‍ കര്‍ണാടക ഡിജിപി ജിജാ ഹരിസിങ് ഐപിഎസ് എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.

~ സാമൂഹിക ~രംഗത്തെ പ്രമുഖരായ ബഹ്റൈന്‍ ഇന്‍ഡസ്ട്രി, കോമേഴ്സ് His Excellency Zayed Rashid Al Zayani, Under Secretary SH. Hamad Bin Salaman Al Khalifa ബഹ്റൈന്‍ ശുറാ കൗണ്‍സില്‍ അംഗവും വൈസ് ചെയര്‍ പേഴ്സണ്‍ ഓഫ് ബഹ്റൈന്‍ ഇന്റര്‍ പാര്‍ലമെന്‍ററി യൂണിയന്‍ ഹലാ റംസി,യൂണി വേഴ്സിറ്റി കോളേജ് ബഹ്റൈന്‍ ആക്ടിങ് പ്രസിഡന്റ ഡോ. റാണാ സവായ എന്നിവര്‍ പങ്കെടുത്തു.

ഡബ്ള്യുഎംസിയുടെ 43 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന 3 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ആഗോള സമ്മേളനത്തില്‍ രണ്ടാം ദിവസം വേള്‍ഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാര്‍, മെഡിക്കല്‍ ഫോറം, വിമെന്‍സ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിടിക്കുന്ന ദീര്‍ഘവീക്ഷണമുള്ള ചര്‍ച്ചകളും നടന്നു.

ഗ്ളോബല്‍ ചെയര്‍പേഴ്സണ്‍ ഡോ. വിജയലക്ഷ്മി (ഇന്ത്യ), അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ളോബല്‍ പ്രസിഡണ്ട് ഗോപാല പിള്ള (യുഎസ്എ), Global Conference General Convener Abraham Samuel സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്റ് (അഡ്മിന്‍) ജോണ്‍ മത്തായി (യുഎഇ ), ആശംസാ പ്രസംഗം നടത്തി. ഗ്ളോബൽ കോൺഫ്രൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത് നന്ദി പറഞ്ഞു. കേരളത്തിന്‍റെ പഞ്ചവാദ്യം തുടങ്ങിയ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള റീജിയന്‍, പ്രൊവിന്‍സുകളില്‍ നിന്നുമായി 300 ല്‍ പരം പ്രതിനിധികളും കുടുംബംഗങ്ങളും ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധീകരിച്ച് 1000 ല്‍ പരം ആളുകളും പങ്കെടുക്കുന്നുണ്ട്. കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനറും, ഡബ്ള്യുഎംസി ബഹ്റൈന്‍ കൗണ്‍സില്‍ പ്രസിഡന്‍റുമായ എബ്രഹാം സാമുവല്‍,ഗ്ളോബല്‍ കോണ്‍ഫറന്‍സ് പേട്രണ്‍ ഡോ. പി.വി ചെറിയാന്‍, കെ ജി ദേവരാജ് , ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ ജെയിംസ് ജോണ്‍, ബഹ്റൈന്‍ പ്രൊവിന്‍സ് ചെയര്‍മാന്‍ ബാബു കുഞ്ഞിരാമന്‍, ജനറല്‍ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡണ്ട് ഹരിഷ് നായര്‍, വൈസ് ചെയര്‍മാന്‍ വിനോദ് നാരായണന്‍ , ട്രഷറാര്‍ ജിജോ ബേബി, ചെയര്‍ പേഴ്സണ്‍ ദീപ ജയചന്ദ്രന്‍, ലേഡീസ് വിങ് പ്രസിഡണ്ട് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ് , എന്റെര്‍ടൈന്‍മെന്‍റ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവരാണ് സമ്മേളനത്തിന് ചുക്കാൻ പിടിക്കുന്നത്.


വേള്‍ഡ് മലയാളി കൗണ്‍സില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന്റെ പതിമൂന്നാം സമ്മേളനത്തിന് ബഹറിനിലെ മനാമയിലുള്ള റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ തുടക്കമായി. കേരള വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.

രണ്ടാം ദിവസം ചേര്‍ന്ന ഗ്ലോബല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ യോഗം പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു. ഇലക്ഷന്‍ കമ്മിഷണര്‍ തോമസ് കണ്ണങ്കേരില്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ജോസ് കുമ്പിളുവേലില്‍ പ്രോട്ടോക്കോള്‍ ഓഫിസറായി പ്രവര്‍ത്തിച്ചു. രണ്ടാം ദിവസത്തെ പരിപാടികള്‍ രാവിലെ 9.30ന് ആരംഭിച്ചു.

പുതിയ ഭാരവാഹികളായി
ചെയര്‍പേഴ്‌സണ്‍:
ഗോപാല പിള്ള, യുഎസ്എ (നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ്),

വൈസ് ചെയര്‍പേഴ്‌സണ്‍ സ് :
മേഴ്സി തടത്തില്‍, ജര്‍മനി
ജോസഫ് ഗ്രിഗറി മേടയില്‍, ജര്‍മനി,ഡേവിഡ് ലൂക്ക്, റിയാദ്

പ്രസിഡന്‍റ്
ജോണ്‍ മത്തായി, ഷാര്‍ജാ

വൈസ് പ്രസിഡന്‍റുമാര്‍
തോമസ് അറമ്പന്‍കുടി, ജര്‍മനി,
പി.സി. മാത്യു, യുഎസ്എ,
കണ്ണു ബേക്കര്‍, യുഎഇ
ജയിംസ് ജോണ്‍, ബഹറിന്‍
കെ.പി. കൃഷ്ണകുമാര്‍, കേരളം.

സെക്രട്ടറി
പിന്‍റോ കണ്ണമ്പള്ളി, യുഎസ്എ,

അസോസിയേറ്റ് സെക്രട്ടറി
രാജേഷ് എം. പിള്ള,
ഉമ്മുൽ ഖുവൈൻ,
ഡേവിഡ് മാത്യു, ഒമാൻ എന്നിവരെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തതായി ഇലക്ഷൻ കമ്മീഷണർ തോമസ് കണ്ണങ്കേരിൽ പ്രഖ്യാപിച്ചു.
സമ്മേളനം ഞായറാഴ്ച ഉച്ചയോടെ സമാപിക്കും

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.