• Logo

Allied Publications

Americas
ഫൊക്കാന ഡിസ്‌നി വേൾഡ് കൺവെൻഷനോടനുബന്ധിച്ച് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നു
Share
ന്യൂജഴ്‌സി: ജൂലൈ 7 മുതൽ 10 വരെ ഒർലാന്‍റോയിലെ ഡിസ്‌നി വേൾഡിൽ നടക്കുന്ന ഫൊക്കാന ഡിസ്‌നി ഫാമിലി ഇന്റർനാഷണൽ കൺവെൻഷനോടനുബന്ധിച്ച് ഫൊക്കാന ഹെൽത്ത് സെമിനാർ സംഘടിപ്പിക്കുന്നു.അമേരിക്കൻ മലയാളികളുടെ ജീവിതശൈലി മൂലമുണ്ടാകുന്ന രോഗങ്ങളെ ആസ്പദമാക്കി LIFESTYLE DISEASES & IMMIGRANTS എന്ന വിഷയത്തെക്കുറിച്ച് നടത്തുന്ന സെമിനാറിന്‍റെ കോർഡിനേറ്റർ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയണൽ വൈസ് പ്രസിഡന്‍റും നഴ്സ് എഡ്യൂക്കേറ്ററുമായ മേരി ഫിലിപ്പ് ആണ് കോർഡിനേറ്റർ.

ഫ്ലോറിഡയിലെ പ്രമുഖ യൂണിവേഴ്സിറ്റി പ്രൊഫസർകൂടിയായ ഡോ. ബോബി വർഗീസ് ആണ് ചെയർമാൻ.ഗ്രേസ് മരിയ ജോജി, ഡോ. സൂസൻ ചെറിയാൻ, മരിയ തോട്ടുകടവിൽ എന്നിവരാണ് കോ.ചെയർമാർ.

ഒരു മണിക്കൂർ നീണ്ടു നിൽക്കുന്ന സെമിനാറിൽ മേരി ഫിലിപ്പ് ആമുഖ പ്രഭാഷണവും സ്വാഗതവും ആശംസിക്കും. ഡോ. ബോബി വർഗീസ് ആയിരിക്കും മോഡറേറ്റർ. പാനൽ അംഗംങ്ങളായ പ്രമുഖ ഹൃദ്രോഗവിദഗ്ധൻ ഡോ. ബിനു ജേക്കബ് ജീവിത ശൈലി ഹൃദയധമനി (Cardiovascular Lifestyle Diseases)യെ ബാധിക്കുന്ന വിഷയത്തെ സംബന്ധിച്ചും പ്രമുഖ ശിശുരോഗ വിദഗ്ധൻ ഡോ. ജേക്കബ് ഈപ്പൻ ജീവിത ശൈലി പൊതു ജനാരോഗ്യ കാഴ്ച്ചപ്പാടിലൂടെ (Lifestyle Diseases from the Public Health Perspective) എന്ന വിഷയത്തിലും ഇന്‍റർനെൽ മെഡിസിൻ സ്പെഷ്യലിസ്റ്റ് ഡോ. മാത്യു ജോൺജീവിത ശൈലിയും പ്രമേഹവും പോഷണ പരിണാമവും (Lifestyle DiseasesDiabetes and Metabolic Syndrome) എന്ന വിഷയത്തെക്കുറിച്ചും പ്രമുഖ ഫാർമസിസ്റ്റ് ഡോ. ഷൈന വർഗീസ് ജീവിത ശൈലി മൂലമുണ്ടാകുന്ന മാനസിക രോഗ പ്രശ്നങ്ങൾ (ifestyle and Mental Health Issues affecting Immigrant Population) പ്രമുഖ അനസ്‌തേഷ്യോളജിസ്റ്റ് ഡോ. എബ്രഹാം മാത്യു പൊതു ജനാരോഗ്യ വിഷയങ്ങൾ എന്നിവയെക്കുറിച്ചും ഹൃസ്യമായ പ്രബന്ധങ്ങൾ അവതരിപ്പിക്കും. തുടർന്ന് നടക്കുന്ന ചർച്ചയിൽ കാണികളുടെ ചോദ്യങ്ങൾക്ക് പാനൽ അംഗങ്ങൾ വിശദമായ മറുപടി നൽകും.

കോവിഡാനന്തര കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾ ഓരോരുത്തരും അനുഭവിച്ചു വരുന്ന വിവിധ ആരോഗ്യ പ്രശ്നങ്ങളാണ് ഈ സെമിനാറിൽ ചർച്ചാ വിഷയമാകുന്നത്. അതുകൊണ്ടു തന്നെയാണ് ഇത്തവണത്തെ ഹെൽത്ത് സെമിനാറിൽ അതിവിദഗധരായ പാനൽ അംഗംങ്ങളെ ഉൾപ്പെടുത്തിക്കൊണ്ട് ആരോഗ്യ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ഓരോ പാനലിസ്റ്റുകൾക്കും പരമാവധി 10 മിനിറ്റ് വീതമായിരിക്കും വിഷയവതരണത്തിനു ലഭിക്കുക. ബാക്കി സമയം ചോദ്യോത്തരവേളകൾക്കായിരിക്കും.

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.