• Logo

Allied Publications

Europe
പിഎംഎഫ് യൂറോപ്പ് കുടുംബ സംഗമം വിജയകരം
Share
സിസിലി (ഇറ്റലി): പ്രവാസി മലയാളി ഫെഡറേഷൻ യൂറോപ്പ് കുടുംബ സംഗമം ജൂൺ 19 നു ഇറ്റലിയിലെ സിസിലിയ പാത്തിയിൽ സംഘടിപ്പിച്ചു.

പിഎംഎഫ് ഗ്ലോബൽ ജനറൽ സെക്രട്ടറി വർഗീസ് ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘടനയുടെ നേതൃത്വത്തിൽ നാളിതുവരെ നടത്തിയ പ്രവർത്തനങ്ങളെക്കുറിച്ചും ഭാവി കർമപരിപാടികളെ കുറിച്ചും വിശദമായി ഒരു രൂപരേഖ അംഗങ്ങളുമായി സെക്രട്ടറി പങ്കുവച്ചു.

ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സാജൻ പട്ടേരി മുഖ്യപ്രഭാഷണം നടത്തി. ഒരുമയോടുള്ള കൂട്ടായ്മ പ്രവർത്തനങ്ങളുടെ ആവശ്യകതയെക്കുറിച്ച് പട്ടേരി ലളിതമായി പ്രതിപാദിച്ചു. പിഎംഎഫ് ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് , പ്രസിഡന്‍റ് എം.പി. സലിം എന്നിവരുടെ ആശംസാ സന്ദേശം സദസിൽ വായിച്ചു. സിസിലിയ റീജൺ സെക്രട്ടറി ജിനോ ഫിലിപ്പ് സ്വാഗതം ആശംസിച്ചു.

പിഎംഎഫ് യൂറോപ്പ് കുടുംബസംഗമത്തിനു വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച നിറഞ്ഞ പങ്കാളിത്തം പ്രശംസനീയമാണെന്നും കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പിഎംഎഫ് ഇറ്റാലിയൻ കോഓർഡിനേറ്റർ ബെന്നി തെങ്ങുംപള്ളിൽ പറഞ്ഞു.


പിഎംഎഫ് യുകെ കോഓർഡിനേറ്റർ ബിനു ആന്‍റണി ആശംസ പ്രസംഗം നടത്തി. യൂറോപ്പിലെ പ്രവർത്തനങ്ങൾക്ക് യുകെ നാഷണൽ കമ്മിറ്റിയുടെ എല്ലാ സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. തുടർന്ന് മാൾട്ട നാഷണൽ കമ്മിറ്റിയുടെ ഉദ്ഘാടനം സാജൻ പട്ടേരി നിർവഹിച്ചു.

മാൾട്ട കോഓർഡിനേറ്റർ ആൽബിൻ, പ്രസിഡന്‍റ് നിഥിൻ തമ്പി, ജനറൽ സെക്രട്ടറി ടോണി ജോസഫ് , ട്രഷറർ റോബി ജോസഫ് എന്നിവരെ ഉൾപ്പെടുത്തി നാഷണൽ കമ്മിറ്റി രൂപീകരിച്ചു. മാൾട്ട നാഷണൽ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവരുടേയു സഹായ സഹകരണങ്ങൾ ഭാരവാഹികൾ അഭ്യർഥിക്കുകയും യൂറോപ്പ് കുടുംബ സംഗമത്തിന് ആശംസകൾ അറിയിക്കുകയും ചെയ്തു റീജണിനുവേണ്ടി ജോയ് പൂഞ്ഞാർ ആശംസകൾ അറിയിച്ചു.എബി ചന്ദ്രത്തുവാക്കിൽ നന്ദി പറഞ്ഞു . വിവിധ കലാപരിപാടികളോടും വിഭവസമൃദ്ധമായ ഉച്ചഭക്ഷണത്തോടും ‌ കൂടെ സമ്മേളനം സമംഗളം പര്യവസാനിച്ചു.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.