• Logo

Allied Publications

Americas
റവ. ഡോ.സി.ഒ. വറുഗീസ് അന്തരിച്ചു
Share
റിച്ച്മോണ്ട് (വെർജീനിയ): മലങ്കര ഓർത്തോഡോക്സ് സുറിയാനി സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ സീനിയർ വൈദികരിൽ പ്രമുഖനായ റവ. ഡോ.സി.ഒ. വറുഗീസ് വെർജീനിയയിലുള്ള സഹോദരൻ ബേബികുട്ടിയുടെ വസതിയിൽ വാർദ്ധക്യ സഹജമായ അസുഖത്തെതുടർന്നു അന്തരിച്ചു. സംസ്കാരം ഹൂസ്റ്റൺ സെന്‍റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ദേവാലയത്തിൽ പിന്നീട് നടക്കും.

1936 ഏപ്രിൽ 23ന് തുമ്പമണ്ണിൽ ചക്കിട്ടടത്ത് കുടുംബത്തിൽ വറുഗീസ് ഉമ്മൻ തങ്കമ്മ ദന്പതികളുടെ മകനായാണ് ജനനം. യോഹന്നാൻ, ഏലിയാമ്മ, മാത്യു, മേരിക്കുട്ടി, തോമസ്, ആനി എന്നിവരാണ് സഹോദരങ്ങൾ.

1957ൽ ഡാനിയേൽ മാർ ഫീലക്സനോസ് തിരുമേനിയിൽ നിന്ന് ശെമ്മാശപട്ടവും
1961 ജൂൺ 16ന് ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ കാതോലിക്കാ ബാവയിൽ നിന്ന് വൈദീക പട്ടവും സ്വീകരിച്ചു.

കോട്ടയം കാതോലിക്കേറ്റ് കോളജ് (ബിഎസ് സി), ഓർത്തഡോക്സ് തിയോളജിക്കൽ സെമിനാരി, കോട്ടയം (ജിഎസ്ടി), യൂണിയൻ സെമിനാരി, ന്യൂയോർക്ക് (എസ്.ടി.എം.), സെന്‍റ് വ്ളാഡിമിർ സെമിനാരി, ഡ്യൂക്ക് യൂണിവേഴ്സിറ്റി (എംആർഇ), കോർപ്പസ് ക്രിസ്റ്റി സ്റ്റേറ്റ് യൂണിവേഴ്സിറ്റി (എം.എസ്), ടെക്സസ് സതേൺ യൂണിവേഴ്സിറ്റി ( Ed.D) എന്നിവിടങ്ങളിൽനിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി.

ആറാട്ടുപുഴ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക (രണ്ടു വർഷം), കാരൂർ സെന്‍റ് പീറ്റേഴ്‌സ് ഓർത്തോഡോക്സ് ഇടവക (രണ്ടു വർഷം), കുമ്പഴ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക (രണ്ടു വർഷം), മദ്രാസ് സെന്‍റ് തോമസ് കത്തീണ്ട്രൽ (ഒരു വർഷം), തിരുവട്ടിയൂർ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക , താംബരം സെന്‍റ് ഗ്രീഗോറിയോസ് ഓർത്തോഡോക്സ് ഇടവക , ആവഡി സെൻറ് ജോർജ് ഓർത്തോഡോക്സ് ഇടവക , കാൺപൂർ സെന്‍റ് മേരീസ് ഓർത്തോഡോക്സ് ഇടവക, സെന്‍റ് തോമസ് ഹൂസ്റ്റൺ (14 വർഷം), സെന്‍റ് സ്റ്റീഫൻസ് ഓർത്തോഡോക്സ് ഇടവക എന്നിവിടങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു.

കഴിഞ്ഞ 50 വർഷമായി സി.ഒ. വറുഗീസ് അച്ചൻ മലങ്കര ഓർത്തോഡോക്സ് സഭയുടെ ഒരു വൈദികനായി സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിൽ ഉൾപ്പെടെ വിവിധ ദേവാലയങ്ങളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചു വരികയായിരുന്നു . ഹൂസ്റ്റണിലെ ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പയനിയർ കൂടിയാണ് പരേതൻ. ഹൂസ്റ്റണിലെ ആദ്യത്തെ ഓർത്തഡോക്സ് ഇടവക സമൂഹത്തിന്‍റെ സ്ഥാപക വികാരിയായിരുന്നു അദ്ദേഹം. അമേരിക്കയിലെ യുവതലമുറയുടെ ഉപയോഗത്തിനായി വിശുദ്ധ കുർബാനയുടെ പൊതു പ്രാർഥന പുസ്തകവും പ്രസിദ്ധീകരിക്കാൻ അദ്ദേഹം പ്രത്യേകം പരിശ്രമിച്ചു.

സി.ഒ. വറുഗീസ് അച്ചന്‍റെ വേർപാടിൽ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ്‌ തൃതീയൻ കാതോലിക്കാ ബാവ, സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം , അഹമ്മദാബാദ് ഭദ്രാസന മെത്രാപോലീത്ത ഡോ. ഗീവറുഗീസ് മാർ യൂലിയോസ്‌, സൗത്ത് വെസ്റ്റ് ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, വൈദീക സംഘം സെക്രട്ടറി ഫാ. മാത്യൂസ് ജോർജ്, ഓർത്തോഡോക്സ് ടിവിക്കു വേണ്ടി ഫാ.ജോൺസൻ പുഞ്ചക്കോണം എന്നിവർ അനുശോചിച്ചു.

വിവരങ്ങൾക്ക്: ഫാ. ജോൺസൺ പുഞ്ചക്കോണം 770 310 9050

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ