• Logo

Allied Publications

Middle East & Gulf
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് രണ്ടാം വാർഷികാഘോഷം ജൂലൈ ഒന്നിന്
Share
കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഏക മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് ആയ ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബിന്‍റെ രണ്ടാം വാർഷികാഘോഷം "ഭാവനീയം 2022' എന്ന പേരിൽ ജൂലൈ ഒന്നിനു (വെള്ളി) നടക്കും.

പ്രശസ്ത സാഹിത്യകാരൻ കെ പി രാമനുണ്ണി മുഖ്യാതിഥിയായിരിക്കും. "കാലവും മലയാള കഥയും' എന്ന വിഷയത്തെ ആസ്പദമാക്കി അദ്ദേഹം പ്രഭാഷണം നടത്തും.

2020 ജൂലൈ ഒന്നിനാണ് ഭവൻസ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സിന്‍റെ രൂപീകരണം. അംഗങ്ങളുടെ പ്രഭാഷണ പാഠത്തിൽ പരിശീലനം നൽകുന്നതിനൊപ്പം വ്യക്തിത്വ വികസനവും ആശയവിനിമയ ശേഷിയും വർദ്ധിപ്പിക്കുന്ന പാഠ്യപദ്ധതിയാണ് ടോസ്റ്റ് മാസ്റ്റേഴ്സിൽ ഉള്ളത്. ലോകമെമ്പാടുമുള്ള 149 രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ടോസ്റ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണലിൽ മൂന്നു ലക്ഷത്തിലധികം അംഗങ്ങളുണ്ട്.

വൈകുന്നേരം 4:45 മുതൽ സൂം പ്ലാറ്റ്ഫോമിൽ ആയിരിക്കും വാർഷികാഘോഷങ്ങൾ നടക്കുക. പരിപാടിയിൽ പങ്കെടുക്കുന്നതിനും വിശദവിവരങ്ങൾക്കും സാജു സ്റ്റീഫൻ 67611674, ബിജോ പി ബാബു 97671194.

മീറ്റിംഗ് ഐ ഡി 836 1640 5713
പാസ്‌കോഡ് bkmtc

ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ​ക്ക് ശ​ല്യ​മാ​യി പാ​ക്കി​സ്ഥാനി യാ​ച​ക​രും പോ​ക്ക​റ്റ​ടി​ക്കാ​രും.
റി​യാ​ദ്: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു പി​ടി​യി​ലാ​കു​ന്ന യാ​ച​ക​രി​ൽ 90 ശ​ത​മാ​ന​വും പാ​ക്കി​സ്ഥാ​ൻ​കാ​രാ​ണെ​ന്നു റി​പ്പോ​ർ​ട്ട്.
സൗ​ദി​യി​ൽ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ൽ.
റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ഴ്ച​യ്ക്കി​ടെ 11,465 നി​യ​മ​ലം​ഘ​ക​ർ പി​ടി​യി​ലാ​യി. ഇ​തി​ൽ 7,199 പേ​രും താ​മ​സ നി​യ​മം ലം​ഘി​ച്ച​വ​രാ​ണ്.
ചാ​ണ്ടി ഉ​മ്മ​ന് കു​വൈ​റ്റ് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സി​റ്റി: എംഎ​ൽഎ​യാ​യ ശേ​ഷം കു​വൈ​റ്റി​ൽ എ​ത്തി​യ ചാ​ണ്ടി ഉ​മ്മ​ന് കു​വൈ​റ്റ് ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗം​ഭീ​ര​മാ​യ
ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച് "ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌'.
കു​വൈ​റ്റ്‌ സി​റ്റി: ക​ലാ​സാം​സ്കാ​രി​ക സം​ഘ​ട​നാ​യ ദി ​ബാ​സി​ൽ ആ​ർ​ട്ട്സ്‌ ഓ​ണം കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ.
മനാമ: ബ​ഹ​റി​നി​ലെ കൊ​ല്ലം പ്ര​വാ​സി​ക​ളു​ടെ ഏ​ക സം​ഘ​ട​ന​യാ​യ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റ്