• Logo

Allied Publications

Europe
മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ശനിയാഴ്ച തുടക്കം
Share
മാഞ്ചസ്റ്റർ: യുകെയിലെ മലയാറ്റൂർ എന്ന് പ്രശസ്തമായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ തോമാശ്ളീഹായുടെയും,ഭാരതത്തിന്‍റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുന്നാൾ ആഘോഷങ്ങൾക്ക് ശനിയാഴ്ച തുടക്കമാകും.രാവിലെ 8.30 ന് നടക്കുന്ന ദിവ്യബലിയെയും നൊവേനയെയും തുടർന്ന് വൈകുന്നേരം 4.30 ന് വിഥിൻഷോ ഫോറം സെൻററിൽ നടക്കുന്ന കൊച്ചിൻ ഗോൾഡൻ ഹിറ്റ്സിന്‍റെ സൂപ്പർ മെഗാഷോയോട് കൂടി ആണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം ആവുക.

ലൈവ് ഓർക്കസ്ട്രയും കോമഡിയും അണിനിരക്കുന്ന സൂപ്പർ മെഗാഷോ ആസ്വാദക ഹൃദയങ്ങളെ ആനന്ദ ലഹരിയിൽ ആഴ്ത്തും.പിന്നണി ഗായകരായ സാംസൺ സെൽവൻ,അനൂപ് പാലാ,അഭിജിത്,അരാഫത് കടവിൽ തുടങ്ങി ഒട്ടേറെ കലാകാരൻമാർ വേദിയിൽ അണിനിരക്കും. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന ഗാനമേളക്ക് മേമ്പൊടിയായി കോമഡിയും കൂട്ടിനെത്തുന്നതോടെ മികച്ച വിരുന്നാണ് കാത്തിരിക്കുന്നത്.

പാട്ടുകൾക്കൊപ്പം നൃത്തച്ചുവടുകളുമായി മിഷനിലെ യുവ പ്രതിഭകൾ വേദിയിൽ എത്തിച്ചേരും.പരിപാടിക്കായുള്ള കലാകാരന്മാരെല്ലാവരും ഇക്കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേർന്നു .ഇപ്പോൾ അവസാനവട്ട തയാറെടുപ്പുകൾ നടന്നു വരികയാണ്

ഫോറം സെൻററിലേക്കുള്ള പ്രവേശനം വൈകുന്നേരം 3.30 തന്നെ ആരംഭിക്കുമെന്നും 4.30 ന് പരിപാടികൾ ആരംഭിക്കുമെന്നും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ അറിയിച്ചു.
സാൽഫോർഡ് കലവറ കേറ്ററിങ്ങിന്‍റെ ഭക്ഷണ കൗണ്ടറുകൾ ഫോറം സെന്‍ററിൽ പ്രവർത്തിക്കും .ഇവിടെനിന്നും നാടൻ വിഭവങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതാണ്.അന്നേദിവസം വിൽക്കപ്പെടുന്ന റാഫിൾ നറുക്കെടുപ്പിലെ വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങൾ ആയിരിക്കും.

ഞായറാഴ്ച 2.30 ന് തിരുന്നാൾ ആഘോഷങ്ങൾക്ക് ആവുദ്യോഗികമായി തുടക്കം കുറിച്ചുകൊണ്ട് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ് ശ്രാമ്പിക്കൽ കൊടിയേറ്റ് നിർവഹിക്കും.തുടർന്ന് നടക്കുന്ന അത്യാഘോഷപൂർവ്വമായ ദിവ്യബലി മദ്ധ്യേ മിഷനിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും. ദിവ്യബലിയിലും നോവേനയിലും അഭിവന്ദ്യ പിതാവ് മുഖ്യ കാർമ്മികനാവും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടാം തിയതി രാവിലെ 10 ന് നടക്കുന്ന സിറോ മലബാർ സഭയുടെ അത്യാഘോഷപൂർവ്വമായ റാസ കുർബാനക്ക് ഫാ.ലിജേഷ് മുക്കാട്ട് മുഖ്യ കാർമ്മികനാകും.ഷൂഷ്ബറി രൂപതാ വികാരി ജനറൽ ഫാ.മൈക്കിൾ ഗാനൻ,ഫാ നിക്ക് കേൺ, ഫാ.ജോൺ പുളിന്താനത്ത്‌,ഫാ.ഡാനി മോളൊപ്പറമ്പിൽ,എന്നിവർ സഹകാർമ്മികരാകും.

ദിവ്യബലിയെ തുടർന്ന് ആഘോഷപൂർവ്വമായ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും.പൊൻ വെള്ളി കുരിശുകളുടെയും ,മുത്തുക്കുടകളുടെയും,വാദ്യമേളങ്ങളുടെയും അകമ്പടിയോടെ,വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസസമൂഹത്തിന് ആത്മ നിർവൃതിയാണ്. സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും ,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും .

ജൂൺ 25 മുതൽ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും ദിവ്യബലിയിൽ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മമകൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രത്ത്യേക പ്രാദിനിത്യം ഉണ്ടായിരിക്കും.

27 തിങ്കളാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികൻ ആകുമ്പോൾ, 28 ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ .ജോം കിഴക്കരക്കാട്ട് കാർമ്മികനാകും,

29 ബുധനാഴ്ച വൈകുന്നേരം ആറിന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫ്.നിക്ക് കെൺ കാർമ്മികനാകും.ജൂൺ 30 വ്യാഴാഴ്ച വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ലൂയിസ് ചെറുവിള പുത്തൻവീട് കാർമ്മികനാകുമ്പോൾ ജൂലൈ ഒന്നാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 ൻറെ ദിവ്യബലിക്ക് ഫാ.വിൻസെന്‍റ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും.ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ,ട്രസ്റ്റിമാരായ അലക്സ് വർഗീസ്,ചെറിയാൻ മാത്യു,ജിൻസ്മോൻ ജോർജ്,ജോജി ജോസഫ്,ജോസ് ജോസഫ് ,പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം.
ST.ANTONY’S CHURCH WYTHENSHAWE
DUNKERY ROAD, MANCHESTER
M22 0WR

പരിപാടി നടക്കുന്ന ഫോറം സെന്‍ററിന്‍റെ വിലാസം
Forum Centre, Simonsway, Wythenshawe, Manchester M22 5RX

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.