ഇലഞ്ഞി (എറണാകുളം): ലോക മലയാളികളുടെ ആധുനിക ഐക്യവേദിയായി ഓവർസീസ് റസിഡന്റ് മലയാളീസ് അസോാസിയേഷൻ ഇന്റർനാഷണൽ (ഓർമ ഇന്റർനാഷണൽ) വളരുന്നതിൽ ആഹ്ളാദമുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു. ഓർമ ഇന്റർനാഷണലിന്റെ 202223 വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക്, ഓർമാ ഇന്റർനാഷണലിന്റെ രക്ഷാധികാരികൂടിയായ മന്ത്രി റോഷി അഗസ്റ്റിൻ ഭദ്രദീപം കൊളുത്തി.
ഓർമ (ഇന്റർനാഷണൽ) പ്രസിഡന്റ് ജോർജ് നടവയൽ അധ്യക്ഷനായി. ഡോ. അനൂപ് കെ.ജെ (പ്രിൻസിപ്പൽ, വിസാറ്റ് എഞ്ചിനീയറിംഗ് കോളജ്), ഡോ. ജോണ് ഇരന്യാകുളത്തിൽ (പ്രിൻസിപ്പൽ, സെന്റ് ഫിലോമിനാസ് എച്ച്എസ്എസ്, ഇലഞ്ഞി),വിംഗ് കമാൻഡർ പ്രമോദ് നായർ, എം.പി. ജോസഫ് ( ഇലഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡന്റ്), എം.പി. ടോമി (ഇലഞ്ഞി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ), പ്രൊഫ ഡോ. ഫ്രെഡ് മാത്യൂ (കോളജ് ഡീൻ), ഓർമാ പിആർഒ സജി വാക്കത്തിനാൽ എന്നിവർ ആശംസകൾ നേർന്നു പ്രസംഗിച്ചു. ഓർമാ ഇന്റർനാഷണൽ ട്രസ്റ്റീ ബോർഡ് പ്രസിഡന്റും ലോക കേരളസഭാ സ്വാഗത സമിതി വൈസ് ചെയർമാനുമായ പ്രൊഫ. ഡോ. ജോർജ് അബ്രാഹം സ്വാഗതവും ഓർമ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ നന്ദിയും പ്രകാശിപ്പിച്ചു.
ഗതകാല മലയാള നന്മകളെയും സ്നേഹാധിഷ്ഠിത കുടുംബമൂല്യങ്ങളെയും ഓർത്തെടുത്ത്, സാംസ്കാരികത്തകർച്ചകളെ അതിജീവിക്കുന്നതിന്, ഒരേ തൂവൽ ദേശാടനക്കിളികളെപ്പോലെ, ഒരുമിക്കുന്ന, രാജ്യാന്തര മലയാളികളുടെ, ഐക്യവേദിയാണ്, ഓർമ ഇന്റർനാഷണൽ എന്ന് അദ്ധ്യഷ പ്രസംഗത്തിൽ ഓർമാ ഇന്റർനാഷണൽ പ്രസിഡന്റ് ജോർജ് നടവയൽ പ്രസ്താവിച്ചു. 2009 ൽ ഫിലഡൽഫിയയിൽ ആരംഭിച്ച ഓർമ ഇന്റർനാഷണലിന്, ആഫ്രിക്ക ഒഴികെ എല്ലാ മലയാളി കുടിയേറ്റ രാജ്യങ്ങളിലും പ്രൊവിൻസുകളും ചാപ്റ്ററുകളും പ്രവൃത്തിക്കുന്നു. ജോസ് ആറ്റുപുറത്തിന്റെ ഉത്സാഹത്തിൽ, ജോസ് ആറ്റുപുറം, ജോർജ് നടവയൽ, ജോർജ് ഓലിക്കൽ, സിബിച്ചൻ ചെന്പ്ലായിൽ ടീമിന്റെ നേതൃത്വത്തിലാണ് ഓർമ ഇന്റർനാഷണൽ പ്രവർത്തനം ആരംഭിച്ചത്.
ലോക കേരള സഭ ഡോ. എം.വി പിള്ള, മന്ത്രി റോഷി അഗസ്റ്റിൻ, ദിവംഗതനായ മുൻ ഇന്ത്യൻ യൂണിയൻ സഹമന്ത്രി എം. എം. ജേക്കബ് എന്നിവരാണ് ഓർമാ ഇന്റർനാഷണൽ രക്ഷാധികാരികൾ. ജോസ് ആറ്റുപുറം, യുഎസ്എ (ട്രസ്റ്റീ ബോർഡ് ചെയർമാൻ), ജോയി പി.വി മസ്കറ്റ് (ട്രസ്റ്റീ ബോർഡ് സെക്രട്ടറി), ഡാർളി നോബിൾ (ലണ്ടൻ), ബിനു ജോസഫ് (കാനഡ) എന്നിവർ ട്രസ്റ്റീ ബോർഡംഗങ്ങൾ. റോഷിൻ പ്ലാമൂട്ടിൽ, ഫിലഡൽഫിയ (ട്രഷറർ).
ട്രഷറർ റോഷിൻ പ്ളാമൂട്ടിൽ (ഫിലഡൽഫിയ), വൈസ്പ്രസിഡന്റുമാരായ അല്ലി ജോസഫ് (ന്യൂജേഴ്സി) , അനിയൻ മൂലയിൽ (ന്യൂയോർക്ക്), ജോമോൻ ഇടയാടി(ടെക്സസ്), സെക്രട്ടറിമാരായ ജയിംസ് കരീക്കക്കുന്നേൽ( സൗദി അറേബ്യ), ജോർജ് ഫിലിപ് ( കുവൈറ്റ്), ബിബിൻ പള്ളിപ്പറന്പിൽ (കാനഡ), ജോയിന്റ് ട്രഷറാർ രാജൂ ജോണ് (കുവൈറ്റ്), സജി സ്കറിയാ വള്ളോം തോട്ടത്തിൽ (പ്രസിഡന്റ്, കേരളാ ചാപ്റ്റർ), ഗീതു കാതറീൻ ജോണ്സണ് (പ്രസിഡന്റ്, ശ്രീലങ്കാ പ്രൊവിൻസ്), പ്രോഗ്രാം കോർഡിനേറ്റർ കെൻ സോജൻ (ലണ്ടൻ), ഫിലിം മീഡിയാ ചെയർപേഴ്സണ് രാജ് മാത്യൂ (ഫ്ളോറിഡ), പൊളിറ്റിക്കൽ അവയർനെസ് ചെയർപേഴ്സണ് റെജിമോൻ കുര്യാക്കോസ് (പാലാ), മീഡിയാ ചെയർപേഴ്സണ് ബാബൂ കുറ്റ്യാത്ത് (നോർത്ത് കരോളിന),ചീഫ് അക്കൗണ്ടന്റ് സാബൂ ജോണ് (കാലിഫോർണിയ), അക്കൗണ്ടന്റ് സജീവ് മുല്ലക്കുന്നേൽ (കുവൈറ്റ്), ഓഡിറ്റർ മൈക്കിൾ എബ്രാഹം (ഫ്ളോറിഡ), വിമൻസ് ഫോറം ചെയർപേഴ്സണ് ഡോ. ജൂലിയാ ജോയ് ( ലണ്ടൻ), വിമൻസ് ഫോറം വൈസ് ചെയർ പേഴ്സണ്അനിറ്റ് ജോസ്, വിമൻസ് ഫോറം സെക്രട്ടറി സ്നേഹാ രാജൻ (ഫ്ളോറിഡ), വിമൻസ് ഫോറം ജോയിന്റ് സെക്രട്ടറി ക്രിസ്റ്റീനാ ജെയിംസ്(കാനഡ), കെവിൻ ഷാജി, അബുദാബി (യൂത്ത് ഫോറം ചെയർമാൻ) കെൻ സോജൻ, ലണ്ടൻ (വൈസ് ചെയർമാൻ) നവീൻ ഷാജി, ദുബായ് (സെക്രട്ടറി) അമിതാ തങ്കച്ചൻ, കാനഡ, (ജോയിന്റ് സെക്രട്ടറി), അലക്സ് ജോസ് വർഗീസ് , കാനഡ (യൂത്ത് കോർഡിനേറ്റർ) എന്നിവർ ഓണ്ലൈൻ സംവിധാനത്തിലൂടെ ഓർമ ഇന്റർനാഷണൽ പ്രവർത്തനോദ്ഘാടനത്തിന് ആശംസകൾ അർപ്പിച്ചു.
|