• Logo

Allied Publications

Americas
നാ​യ​യെ ചൊ​ല്ലി അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ ത​ർ​ക്കം; യു​വ ദ​ന്പ​തി​മാ​ർ വെ​ടി​യേ​റ്റു മ​രി​ച്ചു
Share
ഹാ​ർ​ട്ട്ഫോ​ർ​ഡ് (ക​ന​ക്ടി​ക​ട്ട്): അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ൽ നാ​യ​യെ ചൊ​ല്ലി​യു​ള്ള നി​സാ​ര ത​ർ​ക്കം ഒ​ടു​വി​ൽ യു​വ​ദ​ന്പ​തി​മാ​രു​ടെ മ​ര​ണ​ത്തി​ലും ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ന്ന​തി​ലും ക​ലാ​ശി​ച്ചു. ചെ​യ്സ് ഗാ​ര​റ്റ് (39), ക്രി​സ്റ്റീ​ന ഡാം​ഗ്(27) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട ദ​ന്പ​തി​ക​ൾ. ഹാ​ർ​ട്ട്ഫോ​ർ​ഡ് മേ​യ​ർ ലൂ​ക്ക് ബ്രോ​ണി​ൽ തി​ങ്ക​ളാ​ഴ്ച ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫാ​ദേ​ഴ്സ് ഡേ​യി​ൽ ന​ട​ന്ന ഈ ​ദാ​രു​ണ സം​ഭ​വ​ത്തി​ൽ അ​നാ​ഥ​മാ​യ​ത് കൊ​ല്ല​പ്പെ​ട്ട ദ​ന്പ​തി​മാ​രു​ടെ 6 മാ​സം മാ​ത്രം പ്രാ​യ​മു​ള്ള കു​ഞ്ഞാ​ണ്. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന സ്ത്രീ​യു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

വെ​ടി​വെ​യ്പ്പി​നു​ശേ​ഷം അ​റ​സ്റ്റ് ന​ട​ന്നി​ട്ടി​ല്ലെ​ങ്കി​ലും വെ​ടി​വെ​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി ഹാ​ർ​ട്ട് ഫോ​ർ​ഡ് പോ​ലീ​സ് അ​റി​യി​ച്ചു. ചെ​റി​യ ത​ർ​ക്ക​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ നി​ര​വ​ധി വ​ഴി​ക​ളു​ണ്ടെ​ന്നും പോ​ലീ​സി​നെ കൃ​ത്യ സ​മ​യ​ത്തു വി​ളി​ച്ചു വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നും ഹാ​ർ​ട്ട് ഫോ​ർ​ഡ് പോ​ലീ​സ് ചീ​ഫ് ജേ​സ​ൻ തോ​ടി പ​റ​ഞ്ഞു.

ല​ഭ്യ​മാ​യ വി​വ​ര​മ​നു​സ​രി​ച്ച് സം​ഭ​വം ന​ട​ന്ന​തി​ങ്ങ​നെ: അ​യ​ൽ​വീ​ട്ടി​ലെ നാ​യ, കൊ​ല്ല​പ്പെ​ട്ട ക്രി​സ്റ്റീ​ന​യെ മാ​ന്തി​യെ​ന്നും ഇ​തി​ൽ കു​പി​ത​നാ​യ ഭ​ർ​ത്താ​വ് നാ​യ​യു​ടെ ഉ​ട​മ​യാ​യ അ​യ​ൽ​വാ​സി​യു​മാ​യി ത​ർ​ക്കി​ക്കു​ക​യും വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഉ​ട​മ തി​രി​ച്ചു വെ​ടി​വെ​ച്ച​പ്പോ​ൾ ദ​ന്പ​തി​ക​ൾ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ന്നെ വെ​ടി​യേ​റ്റാ​ണ് ഈ ​വീ​ട്ടി​ൽ ത​ന്നെ താ​മ​സി​ച്ചി​രു​ന്ന ഒ​രു സ്ത്രീ​ക്ക് പ​രു​ക്കേ​റ്റ​തെ​ന്നും ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തെ കു​റി​ച്ചു പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ