• Logo

Allied Publications

Delhi
ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗാ സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂ​ഡ​ൽ​ഹി: ഭാ​ര​തം ലോ​ക​ത്തി​നു ന​ൽ​കി​യ പൗ​രാ​ണി​ക ആ​രോ​ഗ്യ​പ​രി​പാ​ല​ന സ​ന്പ്ര​ദാ​യ​മാ​യ യോ​ഗ സാ​ധാ​ര​ണ ജ​ന​ങ്ങ​ളി​ലേ​ക്ക് പ​ക​രാ​നും യോ​ഗ​യെ​പ്പ​റ്റി കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കു​ന്ന​തി​നും വേ​ണ്ടി അ​ന്താ​രാ​ഷ്ട്ര യോ​ഗാ ദി​ന​ത്തി​ൽ ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല, ന്യൂ​ഡ​ൽ​ഹി ശാ​ഖ​യും സം​യു​ക്ത​മാ​യി ആ​ർ​കെ പു​രം സെ​ക്ട​ർ 4ലെ ​ഡി​എം​എ സാം​സ്കാ​രി​ക സ​മു​ച്ച​യ​ത്തി​ൽ യോ​ഗ സം​ഘ​ടി​പ്പി​ച്ചു.

യോ​ഗ​യെ​ക്കു​റി​ച്ചും ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ യോ​ഗ അ​നു​ഷ്ഠി​ക്കു​ന്ന​തു​മൂ​ലം ശ​രീ​ര​ത്തി​നും മ​ന​സി​നും ല​ഭ്യ​മാ​കു​ന്ന സം​തൃ​പ്തി​യെ​യും ആ​രോ​ഗ്യ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ ഒ​രു മ​ണി​ക്കൂ​ർ നീ​ണ്ടു നി​ന്ന പ​രി​പാ​ടി​യി​ൽ യോ​ഗാ പ​രി​ശീ​ല​ക​നും മൊ​റാ​ർ​ജി ദേ​ശാ​യി നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് യോ​ഗ​യി​ലെ ഡി​പ്ലോ​മ വി​ദ്യാ​ർ​ഥി​യു​മാ​യ കി​ര​ണ്‍ വി​നോ​ദ് വി​ശ​ദീ​ക​രി​ച്ചു.

കോ​ട്ട​ക്ക​ൽ ആ​ര്യ വൈ​ദ്യ​ശാ​ല, ന്യൂ​ഡ​ൽ​ഹി ശാ​ഖ സീ​നി​യ​ർ ഫി​സി​ഷ്യ​നും ബ്രാ​ഞ്ച് മാ​നേ​ജ​രു​മാ​യ ഡോ. ​ശ്രീ​നി​വാ​സ പാ​ണ്ഡേ, അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ വി​മ​ൽ​കു​മാ​ർ, മാ​ർ​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വ് രോ​ഹി​ത് ആ​ര്യ, ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ​വി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി കെ​ജെ, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ്, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ പി​എ​ൻ ഷാ​ജി, ജോ​യി​ന്‍റ് ഇ​ന്‍റെ​ർ​ണ​ൽ ഓ​ഡി​റ്റ​ർ ലീ​നാ ര​മ​ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ, ഡ​ൽ​ഹി പ്ര​സി​ഡ​ന്‍റ് ഡൊ​മി​നി​ക് ജോ​സ​ഫ്, ഡി​എം​എ കേ​ന്ദ്ര നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​ജാ രാ​ജേ​ന്ദ്ര​ൻ റി​സോ​ഴ്സ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ര​വീ​ന്ദ്ര​ൻ പി​രി​യാ​ട്ട്, മെ​ഹ്റോ​ളി ഏ​രി​യ ചെ​യ​ർ​മാ​ൻ കെ​പി​എ​ച്ച് ആ​ചാ​രി, ആ​ർ​കെ പു​രം ഏ​രി​യ ചെ​യ​ർ​മാ​ൻ ഒ. ​ഷാ​ജി​കു​മാ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
ഡി​എം​എ ജ​ന​ക്പു​രി ഏ​രി​യ​യി​ൽ വി​ഷു ആ​ഘോ​ഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, ജ​ന​ക്പു​രി ഏ​രി​യ​യു​ടെ വി​ഷു ദി​നാ​ഘോ​ഷം ഞാ​യ​റാ​ഴ്ച ജ​ന​ക്പു​രി ഏ​രി​യ ക​മ്മി​റ്റി ഓ​ഫീ​സി​ൽ ആ​ഘോ​ഷി
മ​ജീ​ഷ് ഗോ​പാ​ൽ ഡ​ൽ​ഹി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ സ്വ​ദേ​ശി മ​ജീ​ഷ് ഗോ​പാ​ൽ(38) ഡ​ൽ​ഹി​യി​ലെ ല​ഡോ സ​രാ​യി​ൽ അ​ന്ത​രി​ച്ചു.
ഡി​എം​എ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ലാ​ജ്പ​ത് ന​ഗ​ർ ഏ​രി​യ മ​ല​യാ​ള ഭാ​ഷാ പ​ഠ​ന​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു.