• Logo

Allied Publications

Americas
ഹൂസ്റ്റണില്‍ അഞ്ചു വയസുക്കാരന്‍ കാറിലിരുന്ന് ചൂടേറ്റു മരിച്ചു
Share
ഹാരിസ്‌കൗണ്ടി (ഹൂസ്റ്റണ്‍): മൂന്നു മണിക്കൂറുകളോളം കാറിനകത്ത്പെട്ടുപോയ അഞ്ചുവയസുകാരന്‍ ചൂടേറ്റ് മരിച്ചു. ഹാരിസ്‌കൗണ്ടി ബ്ലെയര്‍ ഹില്‍ 13700 ബ്ലോക്കിലായിരുന്നു സംഭവമെന്ന് കൗണ്ടി ഷെറിഫ് ഗൊണ്‍സാലോസ് പറഞ്ഞു. ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു കുട്ടി കാറിനകത്ത് അകപ്പെട്ടത്.

അഞ്ചു വയസുകാരന്റെ മാതാവും, എട്ട് വയസുള്ള സഹോദരിയും ജന്മദിനാഘോഷങ്ങള്‍ക്കുള്ള സാധനങ്ങള്‍ വാങ്ങുന്നതിനാണ് കടയില്‍ പോയത്. വാങ്ങിയശേഷം തിരിച്ചു വീട്ടില്‍ എത്തി. ധൃതഗതിയില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിന് മുന്‍സീറ്റിലുണ്ടായിരുന്ന മകളേയും കൂട്ടി മാതാവ് പുറത്തിറങ്ങി. പുറകിലുള്ള അഞ്ചു വയസുകാരന്‍ സീറ്റ് ബെല്‍റ്റ് ഊരി പുറത്തുവരുമെന്നാണ് മാതാവ് കരുതിയതെന്ന് പോലീസ് പറഞ്ഞു. അങ്ങനെ സാധാരണ ചെയ്യാറുണ്ടെന്നും മാതാവ് പറഞ്ഞു. എന്നാല്‍ കാര്‍ വാടകയ്ക്കെടുത്തതായിരുന്നു. അതിന്റെ ഓട്ടോമാറ്റിക്ക് ഡോര്‍സിസ്റ്റം തകരാറിലായിരുന്നുവെന്ന് മാതാവിനറിയില്ലായിരുന്നു. രണ്ടുമൂന്നു മണിക്കൂര്‍ കഴിഞ്ഞിട്ടും മകനെ കാണാത്തതിനാല്‍ അന്വേഷിച്ചിറങ്ങിയപ്പോഴായിരുന്നു കാറിലിരുന്ന് ചൂടേറ്റു മരിച്ച വിവരം പുറത്തറിയുന്നത്.

അപകടമരണമായിരുന്നുവെന്നും, മാതാവിനെതിരെ കേസെടുക്കണമോ എന്നതു തീരുമാനിച്ചിട്ടില്ലെന്നും കൗണ്ടി ഷെറിഫ് ഗോണ്‍സാലോസ് പറഞ്ഞു.

ജന്മദിനം ആഘോഷിക്കുവാന്‍ തയാറായ കുടുംബത്തിന്റെ ദുഃഖം ഹൃദയഭേദകമായിരുന്നുവെന്നും പോലീസ് കൂട്ടിചേര്‍ത്തു. കാറില്‍ കുട്ടികളുമായി സഞ്ചരിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും പോലീസ് മുന്നറിയിപ്പു നല്‍കി.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക