• Logo

Allied Publications

Europe
മാഞ്ചസ്റ്ററിൽ പുതിയ ദേവാലയത്തിൻ്റെ ധനശേഖരണാർത്ഥം റാഫിൾ ടിക്കറ്റ് പുറത്തിറക്കി
Share
മാഞ്ചസ്റ്റർ: 2004 മുതൽ മാഞ്ചസ്റ്ററിൽ ആരാധന നടത്തിവരുന്ന സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് ഇടവക ബോൾട്ടണിൽ സ്വന്തമായി ഒരു സ്ഥലം വാങ്ങുകയും അവിടെ ദൈവാലയത്തിന്റെ പണികൾ പൂർത്തിയായി വരികയുമാണ്. ഇടവകയിലെ ഓരോ വ്യക്തികളുടെയും ദീർഘകാലത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലീകരിക്കപ്പെടുന്നത്.

പരിശുദ്ധ പാത്രിയർക്കിസ് ബാവ ശ്രേഷ്ഠ കാതോലിക്ക ബാവ, അഭിവന്ദ്യ പിതാക്കന്മാർ എന്നിവരാൽ ദൈവാലയം വിശുദ്ധ മൂറോൻ കൂദാശ നടത്തുവാൻ വൈദീകരും മാനേജിങ് കമ്മിറ്റിയും, മറ്റ് കമ്മിറ്റികളും, ഇടവക മുഴുവനും പരിശ്രമിച്ചു വരികയാണ്.

ഇതിലേക്കുള്ള ധനശേഖരണാർത്ഥം ഇടവക ഒരു പള്ളി ബിൽഡിംഗ് റാഫിൾ ടിക്കറ്റ് പുറത്തിറക്കുകയുണ്ടായി. ഒരു റാഫിൾ ടിക്കറ്റിന് പത്തു പൗണ്ട് ആണ് വില 2022 ഡിസംബർ 24 ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു പവൻ സ്വർണം വീതം അഞ്ചുപേർക്ക്‌ വിതരണം ചെയ്യും. റാഫിൾ ടിക്കറ്റ് വിതരണോദ്‌ഘാടനം 2022 മെയ് 22 ന് ഞായറാഴ്ച മാഞ്ചസ്റ്ററിലെ മുഴുവൻ മലയാളി സമൂഹത്തിന്‍റേയും സഹകരണത്തോടെ നടത്തപ്പെട്ടു.

ഇടവക വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, ഇടവകയിലെ വൈദീകൻ ബഹുമാനപ്പെട്ട ഫാദർ എൽദോ രാജൻ എന്നിവർ ചേർന്നാണ് ടിക്കറ്റിന്‍റെ ആദ്യ വിൽപ്പന നടത്തിയത്.

യുക്മ ദേശീയ സെക്രട്ടറി അലക്സ് വർഗീസ്, ലോ ആൻറ് ലോയേഴ്സ് മാനേജിംഗ് ഡയറക്ടർ ഫ്രാൻസിസ് മാത്യു കവളക്കാട്ടിൽ, അലൈഡ് ഫിനാൻസിനെ പ്രതിനിധീകരിച്ച് കിഷോർ ബേബി, എം എം എ പ്രസിഡന്റ് വിൽ‌സൺ മാത്യു, എം എം സി എ പ്രസിഡന്‍റ് ആഷൻ പോൾ, സാൽഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്‍റ് ജിജി എബ്രഹാം, ട്രാഫോർഡ് മലയാളീ അസോസിയേഷൻ പ്രസിഡന്‍റ് ചാക്കോ ലൂക്ക്, സ്റ്റോക്‌പോർട് മലയാളീ അസോസിയേഷൻ പ്രസിഡൻറ് മനോജ് ജോൺ, നോർത്ത് മാഞ്ചസ്റ്റർ മലയാളീ അസോസിയേഷൻ പ്രസിഡന്‍റ് സാജു പാപ്പച്ചൻ തുടങ്ങിയവരാണ് വിവിധ മലയാളി സമൂഹങ്ങളുടെ പ്രതിനിധികളായി ടിക്കറ്റുകൾ ആദ്യമായി ഏറ്റുവാങ്ങിയത്. ഇടവകയുടെ മുൻപോട്ടുള്ള പ്രവത്തനങ്ങൾക്ക് യു കെ യിലെയും മലയാളി സംഘടനകൾ പൂർണ പിന്തുണ നൽകും എന്ന് പ്രതിനിധികൾ പറഞ്ഞത് ഇടവകയെ ആവേശത്തിലാക്കി.

ഇടവക വികാരി ഫാ. ഗീവർഗീസ് തണ്ടായത്ത്, സഹവികാരി ഫാ. എൽദോസ് വട്ടപ്പറമ്പിൽ, ഇടവക പട്ടക്കാരൻ ട ഫാ. എൽദോ രാജൻ, സെക്രട്ടറി . ബിജോയ് ഏലിയാസ്, ട്രസ്റ്റി എൽദോസ് കുര്യാക്കോസ് പെരിങ്ങാട്ടിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ നിർമാണ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി വരികയാണ്. എല്ലാ വിശ്വാസികളുടെയും മലയാളീ സമൂഹത്തിന്‍റേയും പ്രാർത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു .

ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത് ഔ​ർ ലേ​ഡി ഓ​ഫ് ഹെ​ൽ​ത്ത് മി​ഷ​നി​ൽ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഹേ​വാ​ർ​ഡ്‌​സ്ഹീ​ത്ത്: ഹേ​വാ​ര്‍​ഡ്‌​സ്ഹീ​ത്ത് ഔ​ര്‍ ലേ​ഡി ഓ​ഫ് ഹെ​ല്‍​ത്ത് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ ആ​രോ​ഗ്യ​മാ​താ​വി​ന്‍റെ ഒ​രാ​ഴ്ച നീ​ണ്ടു​
ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണ്‍; വ​നി​ത​ക​ളു​ടെ ലോ​ക റി​ക്കാ​ര്‍​ഡ് കുറിച്ച് അ​സെ​ഫ.
ബ​ര്‍​ലി​ന്‍: ബ​ര്‍​ലി​ന്‍ മാ​ര​ത്തോ​ണി​ല്‍ ലോ​ക റി​ക്കാ​ർ​ഡ് കു​റി​ച്ച് എ​ത്യോ​പ്യ​ന്‍ വ​നി​ത ടി​ഗ്സ്റ്റ് അ​സെ​ഫ.
ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: അ​ങ്ക​മാ​ലി സ്വ​ദേ​ശി ജൂ​ഡ് സെ​ബാ​സ്റ്റ്യ​ൻ പ​ട​യാ​റ്റി(37) അ​യ​ർ​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
കാ​ന​ഡ​യി​ൽ എം​ബ​സി​ക്ക് മു​ന്നി​ൽ ഇ​ന്ത്യ​ൻ പ​താ​ക ക​ത്തി​ച്ച് ഖ​ലി​സ്ഥാ​ൻ പ്ര​തി​ഷേ​ധം.
ടൊ​റോ​ന്‍റൊ: ഖ​ലി​സ്ഥാ​ൻ നേ​താ​വ് ഹ​ർ​ദീ​പ് സിം​ഗ് നി​ജ്ജ​ർ കാ​ന​ഡ​യി​ൽ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കാ​ന​ഡ​യി​ലെ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​കാ​ര്യാ​ല​യ​
കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി സു​ബാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഐ​ടി മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ.
ബര്‍​ലി​ന്‍: മു​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി എം​എ​ല്‍​എ തോ​മ​സ് ക​ല്ല​മ്പ​ള്ളി​യു​ടെ മ​ക​ന്‍ സു​ഭാ​ഷ് ച​ന്ദ്ര ജോ​സ് യൂ​റോ​പ്യ​ന്‍ ബാ​ങ്ക് ഫോ​ര്‍ റീ​ക​ണ്‍