• Logo

Allied Publications

Americas
ഫോമാ ഗ്ലോബൽ കൺവെൻഷൻ സതേൺ റീജിയൻ കിക്ക്‌ ഓഫ് ഹൂസ്റ്റനിൽ നടന്നു
Share
ഹൂസ്റ്റൺ: സെപ്റ്റംബർ 2 മുതൽ 5 വരെ മെക്സിക്കോയിലെ കാൻകൂനിൽ വെച്ച് നടക്കുന്ന ഫോമയുടെ രാജ്യാന്തര കുടുബ സംഗമത്തിന്റെ സതേൺ റീജിയൻ കിക്ക്‌ ഓഫ് ജൂൺ 5ാം തീയതി വൈകിട്ട് ഏഴിന് സ്റ്റാഫ്ഫോർഡ് പ്ലാസയിൽ വെച്ച് നടത്തപ്പെട്ടു . കൺവെൻഷൻ കിക്കോഫ്, ഫോമാ പ്രഥമ പ്രസിഡൻ്റ് ആയിരുന്ന ശശിധരൻ നായരുടെ അധ്യക്ഷതയിൽ ആരംഭിച്ചു.

ഫോമാ നാഷണൽ കമ്മിറ്റി അംഗം മാത്യുസ് മുണ്ടക്കൽ സ്വാഗത പ്രസംഗം നിർവഹിച്ചു. കൺവെൻഷൻ കോ ചെയർ തോമസ് ഓലിയാംകുന്നേൽ കൺവെൻഷനെ കുറിച്ചും, കൺവെൻഷൻ രജിസ്ട്രഷേൻ ചെയർ ജോയ് എൻ സാമുവെൽ കൺവെൻഷൻ രജിസ്ട്രഷേനെ കുറിച്ചും സംസാരിച്ചു.

അനുമോദന പ്രസംഗം ആദ്യ കൺവെൻഷൻ കോ ചെയറായിയിരുന്ന ബേബി മണക്കുന്നേലും ആദ്യ കൺവെൻഷൻ ബിസിനസ്സ് ഫോറം ചെയറായിയിരുന്ന എസ്. കെ. ചെറിയാനും നിർവഹിച്ചു. ശശിധരൻ നായർ നിന്നും ജോയ് എൻ സാമുവെൽ ആദ്യ ചെക്ക് വാങ്ങി കൊണ്ട് രെജിസ്ട്രേഷൻ കിക്കോഓഫ് നിർവഹിച്ചു . ഫോമാ സതേൺ റീജിയൻ വുമെൻസ് ഫോറം ചെയർപേഴ്സൺ ഷിബി എൻ റോയ് നന്ദി പ്രസംഗവും നടത്തി.

മെക്സിക്കോയിലെ കാൻകൂനിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന കുടുബ സംഗമ വേദിയിൽ, രാഷ്ട്രീയസാമൂഹ്യസാംസ്കാരിക ചലച്ചിത്ര മേഖലയിലെ പ്രമുഖർ പങ്കെടുക്കും. സാംസ്കാരിക പൈതൃകവും, മലയാളിത്തത്തിന്റെ തനിമയും വിളിച്ചോതുന്ന കലോത്സവം, നാടകമേള, വിവിധ നൃത്ത നൃത്യങ്ങൾ, താരനിശ തുടങ്ങിയവ സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
അൻപതിലധികം ഫാമിലികൾ സതേൺ റീജിയനിൽ നിന്നും കൺവെൻഷനിൽ പങ്കെടുക്കുമെന്ന് സതേൺ റീജിയൻ ആർ വി പി ഡോ സാം ജോസഫും , മാത്യൂസ് മുണ്ടക്കലും അറിയിച്ചു.

എല്ലാവരും എത്രയും പെട്ടെന്ന് കൺവെൻഷന് രജിസ്റ്റർ ചെയ്യണമെന്ന് ഫോമാ എക്സിക്യൂട്ടീവ്‌ ഭാരവാഹികളായ പ്രസിഡന്‍റ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ, തോമസ് ടി.ഉമ്മൻ, വൈസ് പ്രസിഡന്‍റ് പ്രദീപ് നായർ, ജോയിന്‍റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറർ ബിജു തോണിക്കടവിൽ എന്നിവർ അഭ്യർത്ഥിച്ചു.

മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​
കാലിഫോർണിയയിലെ പ്രതിഷേധക്കാർക്ക് ഇരട്ടി പിഴ ചുമത്താനുള്ള റിപ്പബ്ലിക്കൻ ശ്രമത്തെ പിന്തുണച്ചു ഡെമോക്രാറ്റുകൾ.
കാലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ ഹൈ​വേ​ക​ൾ ത​ട​യു​ന്ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്ക് ഇ​ര​ട്ടി പി​ഴ ചു​മ​ത്താ​നു​ള്ള റി​പ്പ​ബ്ലി​ക്ക​ൻ നീ​ക്ക​ത്തെ ഡെ​മോ​ക