• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ പ​തി​മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ബ​ഹ്റി​നി​ൽ; ജൂ​ണ്‍ 23 മു​ത​ൽ
Share
ബെ​ർ​ലി​ൻ: ക​ഴി​ഞ്ഞ കാ​ൽ നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി ആ​ഗോ​ള​ത​ല​ത്തി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചു ലോ​ക മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​സ്പ​ന്ദ​ന​മാ​യി മാ​റി​യ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ലി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് ഗ്ലോ​ബ​ൽ ദ്വൈ​വാ​ർ​ഷി​ക കോ​ണ്‍​ഫ​റ​ൻ​സ് ബ​ഹ്റി​നി​ൽ ജൂ​ണ്‍ 23 മു​ത​ൽ 25 വ​രെ ന​ട​ക്കും. ബ​ഹ്റി​ൻ ഇ​ൻ​ഡ​സ്ട്രി, കൊ​മേ​ഴ്സ് ആ​ൻ​ഡ് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പെ​ട്രോ​ണേ​ജി​ൽ ബ​ഹ​റി​നി​ലെ ഡി​പ്ലോ​മാ​റ്റ് റാ​ഡി​സ​ണ്‍ ബ്ലൂ ​ഹോ​ട്ട​ലി​ലാ​ണ് (ഡോ.​പി.​എ.​ഇ​ബ്രാ​ഹിം ഹാ​ജി ന​ഗ​ർ) മൂ​ന്നു​ദി​ന കോ​ണ്‍​ഫ​റ​ൻ​സ് അ​ര​ങ്ങേ​റു​ന്ന​ത്.

ഇ​ന്തോ​ബ​ഹ്റി​ൻ രാ​ഷ്ട്രീ​യ സാം​സ്കാ​രി​ക, സാ​മൂ​ഹി​ക, രം​ഗ​ത്തെ പ്ര​മു​ഖ​രാ​യ ബ​ഹ്റി​ൻ ഇ​ൻ​ഡ​സ്ട്രി, കോ​മേ​ഴ്സ് His Excellency Zayed Rashid Al Zayani, ബ​ഹ്റി​ൻ ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ പീ​യൂ​ഷ് ശ്രീ​വ​സ്ത​വ, കേ​ര​ള നി​യ​മ​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, കേ​ര​ള വ​നം​വ​കു​പ്പ് മ​ന്ത്രി എ​കെ ശ​ശീ​ന്ദ്ര​ൻ, ഇ.​പി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി, രാ​ജ്യ​സ​ഭ അം​ഗം ജോ​ണ്‍ ബ്രി​ട്ടാ​സ്, ശാ​ന്തി​ഗി​രി ആ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന​ത​പ​സ്വി, Zain Telecom Bahrain Corporate Communication Director ഷെ​യ്ഖ് അ​ബ്ദു​ള്ള ബി​ൻ ഖാ​ലി​ദ് അ​ൽ ഖ​ലീ​ഫ, ബ​ഹ്റി​ൻ ശു​റാ കൗ​ണ്‍​സി​ൽ അം​ഗ​വും വൈ​സ് ചെ​യ​ർ പേ​ഴ്സ​ണ്‍ ഓ​ഫ് ബ​ഹ്റി​ൻ ഇ​ന്‍റ​ർ പാ​ർ​ല​മെ​ന്‍റ​റി യൂ​ണി​യ​ൻ ഹ​ലാ റം​സി, ന​ട​നും, സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​ൻ, തി​ര​ക്ക​ഥാ​കൃ​ത്തും സ്റ്റാ​ൻ​ഡ് അ​പ്പ് കോ​മേ​ഡി​യ​നു​മാ​യ സു​നീ​ഷ് വ​രാ​നാ​ട്, ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക അ​നി​ത ഷെ​യ്ഖ് എ​ന്നി​വ​രോ​ടൊ​പ്പം മു​ൻ ക​ർ​ണാ​ട​ക ഡി​ജി​പി ജി​ജാ ഹ​രി​സിം​ഗ് ഐ​പി​എ​സ്, കേ​ര​ള മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഷീ​ല തോ​മ​സ് ഐ​എ​എ​സ്, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ബ​ഹ്റൈ​ൻ ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ ഡോ. ​റാ​ണാ സ​വാ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

ഡ​ബ്ല്യു​എം​സി​യു​ടെ 43 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന 3 ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഗോ​ള സ​മ്മേ​ള​ന​ത്തി​ൽ വേ​ൾ​ഡ് ബി​സി​ന​സ് ഫോ​റം, വി​ദ്യാ​ഭ്യാ​സ സെ​മി​നാ​ർ, മെ​ഡി​ക്ക​ൽ ഫോ​റം, വി​മെ​ൻ​സ് ഫോ​റം, യൂ​ത്ത് ഫോ​റം എ​ന്നി​വ സം​ഘ​ടി​പ്പി​ടി​ക്കു​ന്ന ദീ​ർ​ഘ​വീ​ക്ഷ​ണ​മു​ള്ള ച​ർ​ച്ച​ക​ളും പു​തി​യ പ​ദ്ധ​തി​ക​ളും പ്ര​ഖ്യാ​പി​ക്കും.

ഗ്ലോ​ബ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഡോ. ​വി​ജ​യ​ല​ക്ഷ്മി (ഇ​ന്ത്യ), ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല പി​ള്ളൈ (യു​എ​സ്എ), വൈ​സ് പ്ര​സി​ഡ​ന്‍റ് (അ​ഡ്മി​ൻ) ജോ​ണ്‍ മ​ത്താ​യി (യു​എ​ഇ ), പി.​സി.​മാ​ത്യു, (യു​എ​സ്എ) വൈ​സ് പ്ര​സി​ഡ​ന്‍റ് (ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഡ​വ​ല​പ്മെ​ൻ​റ് ), ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഗ്രി​ഗ​റി മേ​ട​യി​ൽ (ജ​ർ​മ​നി), ട്ര​ഷ​റ​ർ തോ​മ​സ് അ​റ​ന്പ​ൻ​കു​ടി(​ജ​ർ​മ​നി), അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി റോ​ണാ തോ​മ​സ് (ഒ​മാ​ൻ) എ​ന്നി​വ​രും വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള റീ​ജ​ണ്‍, പ്രൊ​വി​ൻ​സു​ക​ളി​ൽ നി​ന്നു​മാ​യി 400ൽ ​പ​രം പ്ര​തി​നി​ധി​ക​ളും കു​ടും​ബം​ഗ​ങ്ങ​ളും ബ​ഹ്റി​നി​ലെ ക​ലാ സാം​സ്കാ​രി​ക രം​ഗ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് 1000 ത്തി​ൽ പ​രം ആ​ളു​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന്, കോ​ണ്‍​ഫ​റ​ൻ​സ് ജ​ന​റ​ൽ ക​ണ്‍​വീ​ന​റും, ഡ​ബ്ല്യു​എം​സി ബ​ഹ്റി​ൻ കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റു​മാ​യ എ​ബ്ര​ഹാം സാ​മു​വ​ൽ, കോ​ണ്‍​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ രാ​ധാ​കൃ​ഷ്ണ​ൻ തെ​രു​വ​ത്ത്, ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് പേ​ട്ര​ണ്‍ ഡോ. ​പി.​വി ചെ​റി​യാ​ൻ, കെ.​ജി. ദേ​വ​രാ​ജ്, ജ​ന​റ​ൽ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ജെ​യിം​സ് ജോ​ണ്‍, ബ​ഹ്റി​ൻ പ്രൊ​വി​ൻ​സ് ചെ​യ​ർ​മാ​ൻ ബാ​ബു കു​ഞ്ഞി​രാ​മ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്രേം​ജി​ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​രി​ഷ് നാ​യ​ർ, വൈ​സ് ചെ​യ​ർ​മാ​ൻ വി​നോ​ദ് നാ​രാ​യ​ണ​ൻ, ട്ര​ഷ​റാ​ർ ജി​ജോ ബേ​ബി, ചെ​യ​ർ പേ​ഴ്സ​ണ്‍ ദീ​പ ജ​യ​ച​ന്ദ്ര​ൻ, ലേ​ഡീ​സ് വിം​ഗ് പ്ര​സി​ഡ​ന്‍റ് കൃ​പ രാ​ജീ​വ്, സെ​ക്ര​ട്ട​റി രേ​ഖ രാ​ഘ​വ്, എ​ന്‍റെ​ർ​ടൈ​ൻ​മെ​ൻ​റ് സെ​ക്ര​ട്ട​റി സ്വാ​തി പ്ര​മോ​ദ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഡ​ബ്ല്യു​എം​സി​യു​ടെ പ​ന്ത്ര​ണ്ടാ​മ​ത് ഗ്ലോ​ബ​ൽ കോ​ണ്‍​ഫ​റ​ൻ​സ് ജ​ർ​മ​നി​യി​ലെ ബോ​ണി​ൽ 2018 ഓ​ഗ​സ്റ്റ് മാ​സ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ജ​ർ​മ​നി​യി​ൽ നി​ന്നും ഗ്രി​ഗ​റി മേ​ട​യി​ൽ, തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, തോ​മ​സ് ക​ണ്ണ​ങ്കേ​രി​ൽ, ജോ​ളി ത​ട​ത്തി​ൽ, ജോ​ളി എം ​പ​ട​യാ​ട്ടി​ൽ, മേ​ഴ്സി ത​ട​ത്തി​ൽ, ചി​ന്നു പ​ട​യാ​ട്ടി​ൽ, മേ​രി​ക്കു​ട്ടി മേ​ട​യി​ൽ, ജോ​സ് കു​ന്പി​ളു​വേ​ലി​ൽ എ​ന്നി​വ​രാ​ണ് ബ​ഹ്റി​ൻ കോ​ണ്‍​ഫ​റ​ൻ​സി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ഓ​രോ ര​ണ്ടു വ​ർ​ഷ​ത്തി​ലും ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഗ്ലോ​ബ​ൽ മീ​റ്റ് കൊ​റോ​ണ പാ​ൻ​ഡ​മി​ക് കാ​ര​ണം നീ​ട്ടി​വ​യ്ക്കേ​ണ്ടി വ​രി​ക​യും ഒ​ടു​വി​ൽ ബ​ഹ്റി​ൻ പ്രൊ​വി​ൻ​സി​ന്‍റെ ആ​തി​ഥേ​യ​ത്വ​ത്തി​ലാ​ണ് ന​ട​ത്തു​ന്ന​ത്. 1995 ജൂ​ലൈ 3ന് ​അ​മേ​രി​ക്ക​യി​ലെ ന്യൂ ​ജേ​ഴ്സി​യി​ലാ​ണ് ഡ​ബ്ള്യു​എം​സി സ്ഥാ​പി​ത​മാ​യ​ത്.

മാ​സ് ഇ​വ​ന്‍റ്സ് അ​വ​ത​രി​പ്പി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ പ്രോ​ഗ്രാം ഓ​ഗ​സ്റ്റ് 12ന്.
ലി​മെ​റി​ക്ക് : അ​യ​ർ​ല​ൻ​ഡ് മ​ണ്ണി​ൽ പു​തി​യൊ​രു ആ​ശ​യ​വു​മാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മാ​സ് ഇ​വ​ന്‍റ്സി​ന്‍റെ ബ്ര​ഹ​ത്താ​യ ആ​ദ്യ പ്രോ​ഗ്രാം '
വാ​ത​ക​ക്ഷാ​മം: യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ അ​ടി​യ​ന്ത​ര പ​ദ്ധ​തി പ്രാ​ബ​ല്യ​ത്തി​ൽ.
ബ്ര​സ​ൽ​സ്: യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ രാ​ജ്യ​ങ്ങ​ൾ നേ​രി​ടു​ന്ന ക​ടു​ത്ത ഉൗ​ർ​ജ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ അ​ടി​
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു.
ബെ​ർ​ലി​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് സ​മ്മ​ർ​ഫെ​സ്റ്റ് ന​ട​ത്ത​പ്പെ​ട്ടു.
കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ച 15 മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്ക് ജര്‍മനി/ഇയു നിരോധനം.
ബര്‍ലിന്‍:ജര്‍മ്മന്‍ കോണ്‍സുലേറ്റില്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചതിന് മലയാളികള്‍ ഉള്‍പ്പടെ 35 ഇന്ത്യക്കാര്‍ക്കെതിരെ കേസെടുത്തു.