ബെർലിൻ: കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ആഗോളതലത്തിൽ പടർന്നു പന്തലിച്ചു ലോക മലയാളികളുടെ ഹൃദയസ്പന്ദനമായി മാറിയ വേൾഡ് മലയാളി കൗണ്‍സിലിന്റെ പതിമൂന്നാമത് ഗ്ലോബൽ ദ്വൈവാർഷിക കോണ്‍ഫറൻസ് ബഹ്റിനിൽ ജൂണ്‍ 23 മുതൽ 25 വരെ നടക്കും. ബഹ്റിൻ ഇൻഡസ്ട്രി, കൊമേഴ്സ് ആൻഡ് ടൂറിസം മന്ത്രാലയത്തിന്റെ പെട്രോണേജിൽ ബഹറിനിലെ ഡിപ്ലോമാറ്റ് റാഡിസണ്‍ ബ്ലൂ ഹോട്ടലിലാണ് (ഡോ.പി.എ.ഇബ്രാഹിം ഹാജി നഗർ) മൂന്നുദിന കോണ്‍ഫറൻസ് അരങ്ങേറുന്നത്.
ഇന്തോബഹ്റിൻ രാഷ്ട്രീയ സാംസ്കാരിക, സാമൂഹിക, രംഗത്തെ പ്രമുഖരായ ബഹ്റിൻ ഇൻഡസ്ട്രി, കോമേഴ്സ് His Excellency Zayed Rashid Al Zayani, ബഹ്റിൻ ഇന്ത്യൻ അംബാസിഡർ പീയൂഷ് ശ്രീവസ്തവ, കേരള നിയമസഭ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേരള വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ, ഇ.പി. മുഹമ്മദ് ബഷീർ എംപി, രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ്, ശാന്തിഗിരി ആശ്രമം മഠാധിപതി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, Zain Telecom Bahrain Corporate Communication Director ഷെയ്ഖ് അബ്ദുള്ള ബിൻ ഖാലിദ് അൽ ഖലീഫ, ബഹ്റിൻ ശുറാ കൗണ്‍സിൽ അംഗവും വൈസ് ചെയർ പേഴ്സണ്‍ ഓഫ് ബഹ്റിൻ ഇന്റർ പാർലമെന്ററി യൂണിയൻ ഹലാ റംസി, നടനും, സംവിധായകനുമായ രമേഷ് പിഷാരടി, ചലച്ചിത്ര പിന്നണി ഗായകൻ ബിജു നാരായണൻ, തിരക്കഥാകൃത്തും സ്റ്റാൻഡ് അപ്പ് കോമേഡിയനുമായ സുനീഷ് വരാനാട്, ചലച്ചിത്ര പിന്നണി ഗായിക അനിത ഷെയ്ഖ് എന്നിവരോടൊപ്പം മുൻ കർണാടക ഡിജിപി ജിജാ ഹരിസിംഗ് ഐപിഎസ്, കേരള മുൻ ചീഫ് സെക്രട്ടറി ഷീല തോമസ് ഐഎഎസ്, യൂണിവേഴ്സിറ്റി കോളേജ് ബഹ്റൈൻ ആക്ടിംഗ് പ്രസിഡന്റ ഡോ. റാണാ സവായ എന്നിവർ പങ്കെടുക്കും.
ഡബ്ല്യുഎംസിയുടെ 43 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന 3 ദിവസങ്ങൾ നീണ്ടു നിൽക്കുന്ന ആഗോള സമ്മേളനത്തിൽ വേൾഡ് ബിസിനസ് ഫോറം, വിദ്യാഭ്യാസ സെമിനാർ, മെഡിക്കൽ ഫോറം, വിമെൻസ് ഫോറം, യൂത്ത് ഫോറം എന്നിവ സംഘടിപ്പിടിക്കുന്ന ദീർഘവീക്ഷണമുള്ള ചർച്ചകളും പുതിയ പദ്ധതികളും പ്രഖ്യാപിക്കും.
ഗ്ലോബൽ ചെയർപേഴ്സണ്‍ ഡോ. വിജയലക്ഷ്മി (ഇന്ത്യ), ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ളൈ (യുഎസ്എ), വൈസ് പ്രസിഡന്റ് (അഡ്മിൻ) ജോണ്‍ മത്തായി (യുഎഇ ), പി.സി.മാത്യു, (യുഎസ്എ) വൈസ് പ്രസിഡന്റ് (ഓർഗനൈസേഷൻ ഡവലപ്മെൻറ് ), ഗ്ലോബൽ സെക്രട്ടറി ഗ്രിഗറി മേടയിൽ (ജർമനി), ട്രഷറർ തോമസ് അറന്പൻകുടി(ജർമനി), അസോസിയേറ്റ് സെക്രട്ടറി റോണാ തോമസ് (ഒമാൻ) എന്നിവരും വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള റീജണ്‍, പ്രൊവിൻസുകളിൽ നിന്നുമായി 400ൽ പരം പ്രതിനിധികളും കുടുംബംഗങ്ങളും ബഹ്റിനിലെ കലാ സാംസ്കാരിക രംഗത്തെ പ്രതിനിധീകരിച്ച് 1000 ത്തിൽ പരം ആളുകളും പങ്കെടുക്കുമെന്ന്, കോണ്‍ഫറൻസ് ജനറൽ കണ്‍വീനറും, ഡബ്ല്യുഎംസി ബഹ്റിൻ കൗണ്‍സിൽ പ്രസിഡന്റുമായ എബ്രഹാം സാമുവൽ, കോണ്‍ഫറൻസ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, ഗ്ലോബൽ കോണ്‍ഫറൻസ് പേട്രണ്‍ ഡോ. പി.വി ചെറിയാൻ, കെ.ജി. ദേവരാജ്, ജനറൽ കോ ഓർഡിനേറ്റർ ജെയിംസ് ജോണ്‍, ബഹ്റിൻ പ്രൊവിൻസ് ചെയർമാൻ ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി പ്രേംജിത്, വൈസ് പ്രസിഡന്റ് ഹരിഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ, ട്രഷറാർ ജിജോ ബേബി, ചെയർ പേഴ്സണ്‍ ദീപ ജയചന്ദ്രൻ, ലേഡീസ് വിംഗ് പ്രസിഡന്റ് കൃപ രാജീവ്, സെക്രട്ടറി രേഖ രാഘവ്, എന്റെർടൈൻമെൻറ് സെക്രട്ടറി സ്വാതി പ്രമോദ് എന്നിവർ അറിയിച്ചു.
ഡബ്ല്യുഎംസിയുടെ പന്ത്രണ്ടാമത് ഗ്ലോബൽ കോണ്‍ഫറൻസ് ജർമനിയിലെ ബോണിൽ 2018 ഓഗസ്റ്റ് മാസത്തിലാണ് നടന്നത്. ജർമനിയിൽ നിന്നും ഗ്രിഗറി മേടയിൽ, തോമസ് അറന്പൻകുടി, തോമസ് കണ്ണങ്കേരിൽ, ജോളി തടത്തിൽ, ജോളി എം പടയാട്ടിൽ, മേഴ്സി തടത്തിൽ, ചിന്നു പടയാട്ടിൽ, മേരിക്കുട്ടി മേടയിൽ, ജോസ് കുന്പിളുവേലിൽ എന്നിവരാണ് ബഹ്റിൻ കോണ്‍ഫറൻസിൽ പങ്കെടുക്കുന്നത്. ഓരോ രണ്ടു വർഷത്തിലും നടക്കേണ്ടിയിരുന്ന ഗ്ലോബൽ മീറ്റ് കൊറോണ പാൻഡമിക് കാരണം നീട്ടിവയ്ക്കേണ്ടി വരികയും ഒടുവിൽ ബഹ്റിൻ പ്രൊവിൻസിന്റെ ആതിഥേയത്വത്തിലാണ് നടത്തുന്നത്. 1995 ജൂലൈ 3ന് അമേരിക്കയിലെ ന്യൂ ജേഴ്സിയിലാണ് ഡബ്ള്യുഎംസി സ്ഥാപിതമായത്.
|