• Logo

Allied Publications

Europe
ഫ​മീ​ലി​യ കു​ടും​ബ​സം​ഗ​മം ജൂ​ണ്‍ 25 ശ​നി​യാ​ഴ്ച
Share
ഡ​ബ്ലി​ൻ: പ്ര​വാ​സ ജീ​വി​ത​ത്തി​ന്‍റെ തി​ര​ക്കി​ൽ​നി​ന്നൊ​ഴി​ഞ്ഞ് വി​നോ​ദ​ത്തി​ന്‍റെ വ​ർ​ണ​ക്കാ​ഴ്ച​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​മൂ​ഹ​ത്തി​ലെ എ​ല്ലാ ഇ​ട​വ​ക​ക​ളി​ൽ​നി​ന്നു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന "ഫ​മീ​ലി​യ കു​ടും​ബ സം​ഗ​മം 2022’ ഡ​ബ്ലി​ൻ നേ​സ് റോ​ഡി​ലു​ള്ള കോ​ർ​ക്കാ പാ​ർ​ക്കി​ൽ ന​ട​ത്ത​പ്പെ​ടും.

ജൂ​ണ്‍ 25 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ വൈ​കി​ട്ട് 7 വ​രെ കോ​ർ​ക്കാ പാ​ർ​ക്കി​ൽ ന​ട​ത്തു​ന്ന കു​ടും​ബ​സം​ഗ​മ​ത്തി​ന് താ​ല കു​ർ​ബാ​ന സെ​ന്‍റ​ർ ആ​തി​ഥ്യ​മ​രു​ളും.

കു​ടും​ബ​സു​ഹൃ​ത് ബ​ന്ധ​ങ്ങ​ൾ ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും, ന​ർ​മ്മ​സ​ല്ലാ​പ​ത്തി​നു​മാ​യു​ള്ള ഈ ​ഒ​ത്തു​ചേ​ര​ലി​ൽ വി​നോ​ദ​ത്തി​നും വി​ജ്ഞാ​ന​ത്തി​നു​മാ​യു​ള്ള വി​വി​ധ പ​രി​പാ​ടി​ക​ൾ മു​തി​ർ​ന്ന​വ​ർ​ക്കും, കു​ട്ടി​ക​ൾ​ക്കും, ദ​ന്പ​തി​ക​ൾ​ക്കു​മാ​യി സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​വേ​ശ​മു​ണ​ർ​ത്തു​ന്ന വ​ടം​വ​ലി മ​ത്സ​രം, പാ​ച​ക​മ​ത്സ​രം, ഫു​ഡ്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കാ​യി ബൗ​ണ്‍​സിം​ഗ് കാ​സ്റ്റി​ൽ, ഫേ​സ് പെ​യി​ന്‍റിം​ഗ്, സീ​റോ മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഗെ​യി​മു​ക​ൾ, മ്യൂ​സി​ക്ക് ബാ​ന്‍റ്, വൈ​വി​ധ്യ​മാ​ർ​ന്ന ഭ​ക്ഷ്യ​സ്റ്റാ​ളു​ക​ൾ എ​ന്നി​വ കു​ടും​ബ​സം​ഗ​മ​വേ​ദി​യെ വ​ർ​ണാ​ഭ​മാ​ക്കും.

അ​യ​ർ​ല​ൻ​ഡി​ലെ പ്ര​മു​ഖ ഗാ​യ​ക​ർ പ​ങ്കെ​ടു​ക്കു​ന്ന ഗാ​ന​മേ​ള​യും കു​ടും​ബ​സം​ഗ​മ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു​ണ്ടാ​വും. ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സോ​ണ​ൽ ക​മ്മ​റ്റി​യു​ടേ​യും, കു​ർ​ബാ​ന സെ​ന്‍റ​റു​ക​ളി​ലെ സെ​ക്ര​ട്ട​റി​മാ​രു​ടേ​യും, താ​ല കു​ർ​ബാ​ന​സെ​ന്‍റ​ർ ക​മ്മ​റ്റി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​സം​ഗ​മ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്നു. സ​ഭാം​ഗ​ങ്ങ​ളേ​വ​രേ​യും കു​ടും​ബ​സം​ഗ​മ​ത്തി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ