• Logo

Allied Publications

Middle East & Gulf
പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പിലാക്കുക: കേളി മലാസ് ഏരിയ സമ്മേളനം
Share
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തിന്‍റെ ഭാഗമായി മലാസ് ഏരിയ സമ്മേളനം നടന്നു. സെപ്റ്റംബറിൽ നടക്കുന്ന കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി ജനുവരി മുതൽ ഏപ്രിൽ മാസം വരെ യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചിരുന്നു. കേളി മലാസ് മുൻ ഏരിയ സെക്രട്ടറി ജയപ്രകാശിന്‍റെ പേരിലുള്ള നഗറിൽ നടന്ന അഞ്ചാമത് മലാസ് ഏരിയ സമ്മേളനത്തിൽ സംഘടകസമിതി കണ്‍വീനർ നസീർ മുള്ളൂർക്കര സ്വാഗതം പറഞ്ഞു. സമ്മേളനം കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഗീവർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സുനിൽ കുമാർ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സജിത്ത് കെ പി വരവ് ചെലവ് കണക്കും, കേളി വൈസ് പ്രസിഡന്‍റ് സുരേന്ദ്രൻ കൂട്ടായി സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു.

9 യൂണിറ്റുകളെ പ്രതിനിധീകരിച്ച് 18 പ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്തു. സുനിൽ കുമാർ, ടി ആർ സുബ്രഹ്മണ്യൻ, ഗീവർഗീസ്, സജിത്ത് കെ.പി തുടങ്ങിയവർ ചർച്ചകൾക്കുള്ള മറുപടി പറഞ്ഞു. കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സതീഷ് കുമാർ, രക്ഷാധികാരി കമ്മിറ്റി അംഗം ജോസഫ് കെ ഷാജി, കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്ത്, കേളി ട്രഷറർ സെബിൻ ഇക്ബാൽ, കേളി വൈസ് പ്രസിഡന്‍റ് പ്രഭാകരൻ കണ്ടോന്താർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, കാഹിം തുടങ്ങിയവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.

കരീം പൈങ്ങോട്ടൂർ, അഷ്റഫ് പൊന്നാനി, ഷമീം മേലേതിൽ, സിംനേഷ്, ജുനൈദ് എന്നിവർ അവതരിപ്പിച്ച കെ റെയിൽ പദ്ധതി നടപ്പിലാക്കുക, പ്രവാസികൾക്ക് സമഗ്ര ആരോഗ്യ ഇൻഷുറൻസ് നടപ്പിലാക്കുക, കേന്ദ്ര സർക്കാരിന്‍റെ പുതിയ വികലമായ വിദ്യാഭ്യാസ പരിഷ്കരണം പിൻവലിക്കുക, 60 വയസ് കഴിഞ്ഞ പ്രവാസികൾക്ക് പ്രവാസി ക്ഷേമനിധി രജിസ്റ്റർ ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കുക, പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യ വത്കരിക്കുന്നതിൽ നിന്നും കേന്ദ്ര സർക്കാർ പി·ാറുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. സജിത്ത് കെ പി, മുകുന്ദൻ, ജവാദ്, സുനിൽ കുമാർ, അഷ്റഫ് മുഹമ്മദ്, ഉമ്മർ വി പി എന്നിവർ സമ്മേളന നടപടി ക്രമങ്ങൾ നിയന്ത്രിച്ചു .

നൗഫൽ പൂവ്വാകുറിശി ( പ്രസിഡന്‍റ്), മുകുന്ദൻ, റിയാസ് പള്ളട്ട് (വൈസ് പ്രസിഡണ്ടുമാർ), സജിത്ത് കെ പി (സെക്രട്ടറി), നിസാമുദ്ധീൻ, സുജിത്ത് വി എം ( ജോയിന്‍റ് സെക്രട്ടറിമാർ), നൗഫൽ ഉള്ളാട്ട്ചാലി (ട്രഷറർ), റഫീഖ് പി എൻ എം (ജോയിന്‍റ് ട്രഷറർ), കരീം പൈങ്ങോട്ടൂർ, റെനീസ് കരുനാഗപ്പള്ളി, പ്രതീഷ് പുഷ്പൻ, ശ്രീജിത്ത്, ഷമീം മേലേതിൽ, സന്ദീപ്, ഷിജിൻ, തുളസി, ജലീൽ, സിംനേഷ്, നിയാസ് ഷാജഹാൻ എന്നിവരെ ഏരിയ കമ്മിറ്റി അംഗങ്ങളായും സമ്മേളനം തെരഞ്ഞെടുത്തു. പുതിയ സെക്രട്ടറി സജിത്ത് കെ പി സമ്മേളനത്തിന് നന്ദി പറഞ്ഞു. സമാപന സമ്മേളനത്തിന്‍റെ ഭാഗമായി ജൂണ്‍ 24 ന് പ്രശസ്ത ഗായകൻ കൊല്ലം ഷാഫി നയിക്കുന്ന കേളി മെഹ്ഫിൽ 2022, വിവിധ നാടൻ കലാപരിപാടികളോടെ മലാസ് ലുലു ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടക്കും.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.