• Logo

Allied Publications

Americas
ഷിക്കാഗോ രൂപതാ ഇന്‍റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ തീം മ്യൂസിക് റിലീസ് ചെയ്തു
Share
ഓസ്റ്റിന്‍: അമേരിക്കയിലെ സീറോ മലബാര്‍ ഷിക്കാഗോ രൂപതയിലുള്ള ടെക്‌സസ്, ഒക്കലഹോമ എന്നീ സംസ്ഥാനങ്ങളിലെ ഇന്റര്‍ പാരീഷ് മെഗാ സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ (ഐപിഎസ്എഫ് 2022) ഓഗസ്റ്റ് 5,6,7 തീയതികളില്‍ ഓസ്റ്റിനില്‍ വച്ചു നടക്കും.

ഈ മെഗാ കായിക മേളയ്ക്ക് ആതിഥ്യമരുളുന്നത് ഓസ്റ്റിന്‍ സെന്‍റ് അല്‍ഫോന്‍സാ ദേവാലയമാണ്. രണ്ടായിരത്തിഅഞ്ഞൂറോളം കായിക താരങ്ങളും, ആറായിരത്തിലധികം കാണികളും പങ്കെടുക്കുന്ന ഈ മെഗാ സ്‌പോര്‍ട്‌സിന്‍റെ അഭിവാജ്യഘടകമായ തീം മ്യൂസിക്കിന്‍റെ റിലീസ് കര്‍മം സിനിമാ പിന്നണി ഗായിക സിത്താര കൃഷ്ണകുമാര്‍ നിര്‍വഹിച്ചു.

നിരവധി പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത ചടങ്ങില്‍ ഐപിഎസ്എഫ് ചീഫ് കോര്‍ഡിനേറ്റര്‍ മേജര്‍ ഡോ. അനീഷ് ജോര്‍ജ് ഏവരേയും സ്വാഗതം ചെയ്ത് സംസാരിച്ചു.

ആമുഖ പ്രഭാഷണവും പ്രാര്‍ത്ഥനയും വികാരി ഫാ. ആന്‍റോ ആലപ്പാട്ട് നിര്‍വഹിച്ചു. ആശംസകള്‍ നേര്‍ന്നുകൊണ്ട് സ്‌പോര്‍ട്‌സ് താരം ഒളിമ്പ്യന്‍ പ്രീതാ ശ്രീധരനും, ഗ്രാന്‍റ് സ്‌പോണ്‍സര്‍ ജിബി പാറയ്ക്കലും, ഇവന്‍റ് സ്‌പോണ്‍സര്‍ കെ.പി അലക്‌സാണ്ടറും സംസാരിച്ചു. മ്യൂസിക് കംപോസര്‍ മിഥുന്‍ ജയരാജ് , തീം മ്യൂസിക് ഗ്രൂപ്പ് ലീഡ് ആന്‍ അലക്‌സാണ്ടര്‍ എന്നിവർ പ്രസംഗിച്ചു. മിനി തോമസ് നന്ദി രേഖപ്പെടുത്തി. ഈ തീം മ്യൂസിക് റിലീസ് ഇതിനോടകം രണ്ടുലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.

സണ്ണി തോമസ് (ഐ.പി.എസ്.എഫ് 2022 മീഡിയ പബ്ലിസിറ്റി ഗ്രൂപ്പ്. ഫോണ്‍: 512 897 5296) അറിയിച്ചതാണിത്.

https://www.youtube.com/watch?v=DoM0McPh42w
https://www.youtube.com/watch?v=xRegFbeQxoM

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ